Connect with us

ഫെയിമിന്റെ മറ്റൊരു വശം ആദ്യം ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല, ടീച്ചർമാർ ഒറ്റപ്പെടുത്തി, കൂട്ടുകാരെ പോലും കൂട്ടുകൂടാൻ അനുവദിക്കില്ല; അനശ്വര രാജൻ

Actress

ഫെയിമിന്റെ മറ്റൊരു വശം ആദ്യം ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല, ടീച്ചർമാർ ഒറ്റപ്പെടുത്തി, കൂട്ടുകാരെ പോലും കൂട്ടുകൂടാൻ അനുവദിക്കില്ല; അനശ്വര രാജൻ

ഫെയിമിന്റെ മറ്റൊരു വശം ആദ്യം ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല, ടീച്ചർമാർ ഒറ്റപ്പെടുത്തി, കൂട്ടുകാരെ പോലും കൂട്ടുകൂടാൻ അനുവദിക്കില്ല; അനശ്വര രാജൻ

മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് അനശ്വ രാജൻ. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ മനസിലിടം പിടിക്കാൻ താരത്തിനായി. ഉദാഹരണം സുജാത മുതൽ ഇങ്ങോട്ട് ഗുരുവായൂർ അമ്പല നടയിൽ വരെയുള്ള ചിത്രങ്ങളിലെ അനശ്വരയുടെ കഥാപാത്ര അവതരണം ആരും മറക്കില്ല. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ടീച്ചേഴ്‌സ് തന്നെ ഒറ്റപ്പെടുത്തിയിട്ടുണ്ടെന്നാണ് നടി പറയുന്നത്. അതൊന്നും സഹിക്കാനാകാതെ കുറേ തവണ ക്ലാസിലിരുന്ന് കരഞ്ഞിട്ടുണ്ട്. സിനിമയിൽ അഭിനയിച്ചതോടെ തേടി വന്ന പ്രശ്‌സതിമൂലം മോശം അനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് താരം പറയുന്നത്. അധ്യാപകരിൽ നിന്നുണ്ടായ ഒറ്റപ്പെടലിനെക്കുറിച്ചാണ് അനശ്വര സംസാരിക്കുന്നത്.

മാനസികമായി സഹിക്കാൻ പറ്റാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. സ്‌കൂൾ മാറണമെന്ന് പറഞ്ഞ് കുറേ സമയം കരഞ്ഞിട്ടുണ്ട്. ആ അവസ്ഥയിൽ സെൽഫിയെടുക്കാൻ വരുമ്പോൾ ചിരിക്കാൻ പറ്റാതായിട്ടുണ്ട്. അപ്പോൾ അഹങ്കരമാണെന്ന് പറയും. അങ്ങനെ ഫെയിമിന്റെ മറ്റൊരു വശം ആദ്യം ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. പിന്നെ അതിനോട് യൂസ്ഡ് ആയി. പോസിറ്റീവും നെഗറ്റീവുമുണ്ട്. ബാലൻസ് ചെയ്യണം എന്ന് മനസിലായെന്നും അനശ്വര പറയുന്നു.

”ആദ്യത്തെ സിനിമ കഴിഞ്ഞ് ഞാൻ തിരിച്ചെത്തുമ്പോൾ ഞാൻ ആകാശത്തായിരുന്നു. വേറൊരു ലോകത്തായിരുന്നു. ഞാൻ സിനിമാ നടിയാണേ എന്ന മോഡിലായിരുന്നു. ഒരു മാസം വൈകിയാണ് സ്‌കൂളിലെത്തിയത്. വൈകിയതിനെക്കുറിച്ച് പറയാൻ ഞാനും അച്ഛനും അമ്മയും സ്‌കൂളിലെത്തുന്നത് സിനിമാനടിയായിട്ടാണ്. ചെന്നതും ആദ്യം തന്നെ ചോദിച്ചത് എന്താണ് നിങ്ങളുടെ ഉദ്ദേശം എന്നായിരുന്നു. വൈകിയതുകൊണ്ടായിരുന്നു. എല്ലാവരും സിനിമയെക്കുറിച്ച് ചോദിക്കുമായിരുന്നുവെന്നും അനശ്വര പറയുന്നു.

സിനിമ ഇറങ്ങിക്കഴിഞ്ഞതോടെ ഫെയിമും അറ്റൻഷനുമൊക്കെ കൂടി. നേരത്തെ അറ്റൻഷനൊന്നും അധികം കിട്ടിയിട്ടുള്ള ആളായിരുന്നില്ല ഞാൻ. മോണോ ആക്ടും സ്‌പോർട്‌സുമൊക്കെ ചെയ്യുമായിരുന്നുവെങ്കിലും ഒന്നും ബെസ്റ്റ് ആയിരുന്നില്ല. അതിനാൽ പ്രശംസ ലഭിച്ചിട്ടുമില്ല. അതിനാൽ ആദ്യമായി ജനശ്രദ്ധ കിട്ടുമ്പോൾ, പ്രശംസിക്കപ്പെടുമ്പോൾ ഞാൻ ഭയങ്കര ഹാപ്പിയായിരുന്നു. ആ ഫെയിം ഞാൻ ആസ്വദിച്ചു. പിന്നീട് അതിന്റെ പാർശ്വഫലവും ഞാൻ അനുഭവിച്ചുവെന്നാണ് താരം പറയുന്നത്.

സ്‌കൂളിൽ മാർക്ക് കുറഞ്ഞാൽ നിന്റെ ജീവിതം സെറ്റിൽഡ് ആയല്ലോ, ഇനി നിനക്ക് പഠിക്കുകയൊന്നും വേണ്ടല്ലോ എന്ന് ടീച്ചർമാർ പറയുമായിരുന്നു. എന്റെ കൂട്ടുകാരുടെ മാതാപിതാക്കളോട് അനശ്വരയുടെ കൂടെ കറങ്ങണ്ട, അവളുടെ ജീവിതം സെറ്റിൽഡ് ആണ്. നിങ്ങളുടെ കുട്ടികളുടെ ഭാവി നോക്കാൻ പറയും. ആറ്റുനോറ്റാണ് എനിക്ക് കൂട്ടുകാരെ കിട്ടുന്നത്. അവരോട് പോയിട്ട് ഇങ്ങനെ പറയും. എന്ത് ചെയ്താലും കുറ്റപ്പെടുത്തുമായിരുന്നുവെന്നും താരം പറയുന്നു.

മലയാള സിനിമയിലെ മിന്നും താരമാണ് അനശ്വര രാജൻ. ബാലതാരമായി കടന്നു വന്ന അനശ്വര ഇന്ന് മുൻനിര നായികയാണ്. രേഖാചിത്രത്തിലൂടെ ഈ വർഷവും തിളക്കമാർന്ന തുടക്കം കുറിച്ചിരിക്കുകയാണ് അനശ്വര. തന്റെ കഥാപാത്രങ്ങൾ പക്വതയോടെയും തന്മയത്വത്തോടെയും മികച്ച രീതിയിൽ അവതരിപ്പിക്കുന്ന അനശ്വരയുടെ വ്യത്യസ്തവും വേറിട്ടതുമായ നിരവധി കഥാപാത്രങ്ങളാണ് സമീപകാലത്ത് പ്രേക്ഷകർ സ്വീകരിച്ചത്. ‘എബ്രഹാം ഓസ്ലർ’, ‘നേര്’, ‘ഗുരുവായൂരമ്പലനടയിൽ’ എന്നിങ്ങനെ നീളുന്നി നിര.

2017ൽ ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിൽ ആതിര കൃഷ്ണൻ എന്ന കഥാപാത്രത്തെ അഭിനയിച്ചുകൊണ്ടാണ് അനശ്വര സിനിമയിലേക്ക് ചുവടുവെച്ചത്. ഗിരീഷ് എഡിയുടെ ‘തണ്ണീർ മത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിൽ കീർത്തിയായ് പ്രത്യക്ഷപ്പെട്ടതോടെ പ്രേക്ഷകരുടെ പ്രിയ താരമായ് മാറി. പിന്നീടങ്ങോട്ട് ഒരുപാട് കഥാപാത്രങ്ങൾ അനശ്വരയെ തേടിയെത്തി.

More in Actress

Trending