Actress
സാധാരണ എല്ലാ സെറ്റിലും ഞാൻ നല്ല ആക്ടീവാണ്. പക്ഷേ, ആ ചിത്രത്തിൻ്റെ ലൊക്കേഷനിൽ ഞാൻ ആരോടും അധികം സംസാരിച്ചിട്ടില്ല, കാരണം; തുറന്ന് പറഞ്ഞ് അനശ്വര രാജൻ
സാധാരണ എല്ലാ സെറ്റിലും ഞാൻ നല്ല ആക്ടീവാണ്. പക്ഷേ, ആ ചിത്രത്തിൻ്റെ ലൊക്കേഷനിൽ ഞാൻ ആരോടും അധികം സംസാരിച്ചിട്ടില്ല, കാരണം; തുറന്ന് പറഞ്ഞ് അനശ്വര രാജൻ
ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21 ന് തിയറ്ററുകളിലെത്തിയ സിനിമയാണ് ‘നേര്’. മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തെത്തിയ ഈ ചിത്രം റെക്കോർഡുകൾ സ്വന്തമാക്കിയിരുന്നു. ചിത്രത്തിൽ നടി അനശ്വര രാജനും പ്രധാന വേഷത്തിലെത്തിയിരുന്നു. സാറ എന്ന കഥാപാത്രത്തെയായിരുന്നു അനശ്വര അവതരിപ്പിച്ചത്. അനശ്വരയുടെ മികച്ച പ്രകടനം കണ്ട ചിത്രം കൂടിയായിരുന്നു നേര്.
ജയറാം നായകനായ അബ്രഹാം ഓസ്‌ലർ എന്ന ചിത്രത്തിലും അനശ്വര പ്രധാനപ്പെട്ട വേഷമാണ് കൈകാര്യം ചെയ്തത്. നേരിന്റെ ലൊക്കേഷനിലേയ്ക്ക് ഓസ്‌ലറിന്റെ ലൊക്കേഷനിൽ നിന്നുമാണ് വ്നനിരുന്നതെന്നും ചിത്രത്തിൽ തനിക്ക് മേക്കപ്പില്ലെന്നും അനശ്വര പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
ഓസ്‌ലറിൻ്റെ ലൊക്കേഷനിൽ നിന്നാണ് നേരിൻ്റെ ലൊക്കേഷനിലേക്ക് പോകുന്നത്. ഓസ്‌ലറിൽ പൊട്ടുതൊട്ട്, കണ്ണെഴുതി, പൂവ്ചൂടി എൺപതുകളിലെ കഥാപാത്രമായിരുന്നു. നേരിൽ മേക്കപ്പില്ല. ഹെയർസ്‌റ്റൈലിങ്ങില്ല. ചിരിക്കുന്ന ഒരു സീൻ പോലുമില്ല. ഒരാൾ എന്നെ ഉപദ്രവിക്കുകയാണെന്നും ഞാനൊരു റേപ്പ് വിക്ടിമാണെന്നും മനസ്സിലുറപ്പിച്ചു.
സിദ്ദിക്കയുമായുള്ള കോമ്പിനേഷൻ സീനുകൾക്ക് ഒരുപാട് അഭിനന്ദനം കിട്ടിയിരുന്നു. ആ സീനിൽ ഞാൻ കരയുന്നത് ഗ്ലിസറിൻ ഉപയോഗിക്കാതെയാണ്. സാധാരണ എല്ലാ സെറ്റിലും ഞാൻ നല്ല ആക്ടീവാണ്. പക്ഷേ, നേരിൻ്റെ ലൊക്കേഷനിൽ ആരോടും അധികം സംസാരിച്ചിട്ടില്ല.
എവിടെയെങ്കിലും പാളിപ്പോയാലോ എന്ന ടെൻഷനുണ്ടായിരുന്നു. ഫസ്റ്റ് സീനിൽ തന്നെ എൻ്റെ ചലനങ്ങളെ ജീത്തു സാർ തിരുത്തി. കാഴ്‌ചയില്ലാത്ത ആളാണല്ലോ ഞാൻ എന്ന ബോധം അപ്പോഴാണുണ്ടായത്. ആദ്യദിവസം ഷൂട്ട് കഴിഞ്ഞപ്പോൾ ജീത്തുസാർ പറഞ്ഞു ഇങ്ങനെ മതിയെന്ന് എന്നും അനശ്വര പറയുന്നു.
നേര് 25 ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബിലെത്തിയത്. രാജ്യത്ത് 500 തിയറ്ററുകളിലും ഇന്ത്യയ്ക്കു പുറത്തു 400 തിയറ്ററുകളിലും പ്രദർശിപ്പിച്ചാണു നേട്ടം കൊയ്തത്. തിയറ്റർ വ്യവസായത്തിനും വലിയ നേട്ടമാണ് ഈ ചിത്രം സമ്മാനിച്ചിരുന്നത്.
2023 ലെ അവസാന മലയാളം ഹിറ്റ് എന്ന ടാഗും ഇതോടെ ഈ ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം സ്വന്തമാക്കി. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരുന്നു നിർമാണം. ആഷിഷ് ജോ ആന്റണിയായിരുന്നു സഹ നിർമാതാവ്.
അഭിഭാഷകനായെത്തുന്ന മോഹൻലാലിന്റെ ത്രസിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ജീത്തു-മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. ആ പ്രതീക്ഷകൾക്ക് കോട്ടം തട്ടിയില്ല. ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേർന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
