Connect with us

നീണ്ട നാളത്തെ ദാമ്പത്യം വരദയും ജിഷിനും ഡിവോഴ്സ്?; വീണാ നായർക്ക് ശേഷം അടുത്ത പൊല്ലാപ്പ് ഇതോ..?; വൈറലാകുന്ന കമെന്റുകൾ!

News

നീണ്ട നാളത്തെ ദാമ്പത്യം വരദയും ജിഷിനും ഡിവോഴ്സ്?; വീണാ നായർക്ക് ശേഷം അടുത്ത പൊല്ലാപ്പ് ഇതോ..?; വൈറലാകുന്ന കമെന്റുകൾ!

നീണ്ട നാളത്തെ ദാമ്പത്യം വരദയും ജിഷിനും ഡിവോഴ്സ്?; വീണാ നായർക്ക് ശേഷം അടുത്ത പൊല്ലാപ്പ് ഇതോ..?; വൈറലാകുന്ന കമെന്റുകൾ!

മലയാളികളുടെ ഇടയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരദമ്പതികളാണ് ജിഷിനും വരദയും. വരദ സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് സീരിയലുകളിലൂടെ കരിയർ ബ്രെക്ക് ഉണ്ടാക്കിയെടുക്കാൻ താരത്തിന് സാധിച്ചു.

അമലയെന്ന പരമ്പരയായിരുന്നു വരദയെ കൂടുതൽ പ്രശസ്തിയിലേക്ക് ഉയർത്തിയത്. അമലയിൽ ഒന്നിച്ചഭിനയിച്ച ജിഷിൻ പിന്നീട് ജീവിതത്തിലും ഒന്നാവുകയായിരുന്നു. 2014ലായിരുന്നു വരദയുടെ വിവാഹം. തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. ഹോം ടൂര്‍ വീഡിയോയും മോണിംഗ് റൂട്ടീന്‍ വീഡിയോയുമൊക്കെ പങ്കുവെച്ചെത്തിയിരിക്കുകയാണ് വരദ. എന്നാൽ വീഡിയോയിലൊന്നും ജിഷിനെ കാണുന്നില്ലല്ലോയെന്നാണ് വീഡിയോ കണ്ട ആരാധകർക്ക് തോന്നിയ
സംശയം.

വരദയാവുന്നതിന് മുന്‍പുള്ള ഫോട്ടോയൊക്കെ കാണിച്ചായിരുന്നു താരം ഹോം ടൂര്‍ വീഡിയോ ചെയ്തത്. എന്റെ തുടക്കവും ബാക്ക് ബോണുമെല്ലാം വീട്ടുകാരാണ്. അതുകൊണ്ട് ആദ്യം തന്നെ വീട് കാണിക്കാമെന്ന് പറഞ്ഞായിരുന്നു വരദ ഹോം ടൂര്‍ ചെയ്തത്. മകനേയും വീഡിയോയില്‍ വരദ കാണിച്ചിരുന്നു. ബോറടിപ്പിക്കാത്ത അവതരണമായിരുന്നുവെന്നും ഇനിയും വീഡിയോകള്‍ പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു കമന്റുകള്‍.

ഹോം ടൂറിന് പിന്നാലെയായാണ് മോണിംഗ് റൂട്ടീന്‍ വീഡിയോയുമായി വരദ എത്തിയത്. രാവിലെ ചെയ്യുന്ന കാര്യങ്ങള്‍ കാണിച്ചുള്ള വീഡിയോയും വൈറലായിരുന്നു. ഇതാണെന്റെ അധോലോകമെന്ന് പറഞ്ഞായിരുന്നു വരദ സംസാരിച്ച് തുടങ്ങിയത്. ഈ വീട് കണ്ടിട്ടില്ലല്ലോ, ഇങ്ങനെയൊക്കെ കാണാമെന്നുമായിരുന്നു താരം പറഞ്ഞത്. രാവിലെ ചെയ്യാറുള്ള വര്‍ക്കൗട്ടിനെക്കുറിച്ചും ലളിതമായി ബ്രേക്ക് ഫാസ്റ്റ് കഴിച്ചതുമൊക്കെയായിരുന്നു വീഡിയോയില്‍ കാണിച്ചത്.

ജിഷിനൊപ്പമുള്ള വീഡിയോയ്ക്കായി കാത്തിരിക്കുന്നുവെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ജിഷിനെ എന്താണ് കാണിക്കാത്തത്, ചേട്ടനെന്താണ് സ്റ്റാര്‍ മാജിക്കില്‍ വരാത്തതെന്നും ചോദ്യങ്ങളുണ്ടായിരുന്നു. ഇവര്‍ ഡിവോഴ്‌സായെന്ന് കേള്‍ക്കുന്നുവെന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. അവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നാണ് തോന്നുന്നത്, വരദയുടെ ഇന്‍സ്റ്റഗ്രാമില്‍ ജിഷിന്റെ ചിത്രങ്ങളൊന്നുമില്ലെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.

ഹാപ്പി ആണെന്ന് ആരെയോ കാണിക്കാനായി ചെയ്തത് പോലെ തോന്നി. ഇതുവരെ ഭര്‍ത്താവിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. പുതിയ ചാനലല്ലേ, അപ്പോള്‍ ജിഷിനെ പ്രതീക്ഷിച്ചു, എന്തോ സ്‌പെല്ലിംഗ് മിസ്റ്റേക്കുണ്ട്. ജിഷിനെക്കുറിച്ച് ഇത്രയധികം ചോദ്യങ്ങള്‍ വന്നിട്ടും പ്രതികരിക്കുന്നില്ല. ഇവര്‍ ശരിക്കും പിരിഞ്ഞോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് വീഡിയോയ്ക്ക് താഴെയുള്ളത്.

ഈ കമെന്റുകൾക്കുള്ള മറുപടി സ്വന്തം കാര്യം നോക്കിയാൽ പോരെ എന്നതാണെങ്കിലും ഈ അഭ്യുതകാംക്ഷികളെ കണ്ടില്ലന്നു നടിക്കാൻ സാധിക്കില്ലല്ലോ… കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപ് നടി വീണാ നായരെയാണ് ഇത്തരത്തിൽ കമന്റ് ചെയ്തു ചിലർ ഡിവോഴ്സ് ആക്കിയത്. അതുണ്ടാക്കിയ പൊല്ലാപ്പിൽ വീണാ നായരും പ്രതികരണവുമായി രംഗത്തുവന്നിരുന്നു. അതിനു ശേഷം ഇറങ്ങിയ ഡിവോഴ്സ് നാടകം മാത്രമായിരിക്കാം വരദ ജിഷിൻ ബന്ധത്തിലേത്.

കാരണം വരദയുടെ പിറന്നാളിന് ഹാപ്പി ബെർത്ത് ഡേ വൈഫി … എന്റെ എല്ലാ കുരുത്തക്കേടുകൾക്കും കൂടെ നിൽക്കുന്ന എന്റെ ഭാര്യയ്ക്ക് ജന്മദിനാശംസകൾ എന്ന കാപ്ഷ്യനോട്‌ കൂടി ജിഷിൻ രംഗത്തുവന്നിരുന്നു.

സീരിയലില്‍ നായികയും വില്ലനുമായി അഭിനയിച്ച് വരികയായിരുന്നു വരദയും ജിഷിനും. ജിഷിനെ നിന്നെ അവള്‍ക്കൊരു നോട്ടമുണ്ടെന്ന് പറഞ്ഞത് പരമ്പരയുടെ അണിയറപ്രവര്‍ത്തകരായിരുന്നു. ആദ്യം തള്ളിയെങ്കിലും അവള്‍ നോക്കുന്നുണ്ടെന്നായിരുന്നു പിന്നീട് തോന്നിയത്. അങ്ങനെയാണ് ഞാനും തിരിച്ച് നോക്കിയത്. എന്നോട് പറഞ്ഞ അതേ ഡയലോഗ് പുള്ളിക്കാരിയോടും അദ്ദേഹം പറഞ്ഞിരുന്നുവെന്ന് മനസിലാക്കിയത് പിന്നീടാണ്. അങ്ങനെ നോക്കി നോക്കി പ്രണയത്തിലാവരാണ് ഞങ്ങളെന്നായിരുന്നു ജിഷിന്‍ മുന്‍പ് പറഞ്ഞത്.

about varadha

Continue Reading
You may also like...

More in News

Trending

Recent

To Top