Connect with us

അയ്യായിരം നിർമ്മാതാക്കളുടെ സിനിമ; വിലങ്ങുവീഴുന്ന കലാകാരന്റെ സ്വാതന്ത്ര്യത്തെ വീണ്ടെടുക്കാൻ “ആലോകം” എത്തുന്നു !

News

അയ്യായിരം നിർമ്മാതാക്കളുടെ സിനിമ; വിലങ്ങുവീഴുന്ന കലാകാരന്റെ സ്വാതന്ത്ര്യത്തെ വീണ്ടെടുക്കാൻ “ആലോകം” എത്തുന്നു !

അയ്യായിരം നിർമ്മാതാക്കളുടെ സിനിമ; വിലങ്ങുവീഴുന്ന കലാകാരന്റെ സ്വാതന്ത്ര്യത്തെ വീണ്ടെടുക്കാൻ “ആലോകം” എത്തുന്നു !

അയ്യായിരം പേരിൽ നിന്ന് 100 രൂപ വീതം സമാഹരിച്ച് ഒരു ‘ജനങ്ങളുടെ സിനിമ’ യാഥാർത്ഥ്യമാകുന്നു. തിരുവനന്തപുരം കേന്ദ്രമാക്കി അനൗപചാരിക വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ‘ദ വീക്കെൻഡ് അക്കാദമിയ’ (The Week-end Academia) യുടെ നേതൃത്വത്തിലാണ് ആലോകം: Ranges of Visions എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ നിർമ്മാണം പുരോഗമിക്കുന്നത്. Dr. അഭിലാഷ് ബാബുവാണ് സംവിധാനം.

ജനങ്ങളുടെ സിനിമ എന്ന ആശയം മലയാള സിനിമയിൽ പുതിയതല്ല. ആ ചരിത്രത്തിന്റെ ഒരു തുടർച്ചയാണ് “ആലോകം”. മൂലധനവ്യവസ്ഥയാൽ നിയന്ത്രിതമായതിനാൽ സിനിമ എന്ന കലാരൂപം അതിന്റെ രൂപം, ഉള്ളടക്കം ഇവയിൽ മൂലധനത്തിന്റെ താൽപ്പര്യങ്ങൾക്ക് വഴിപ്പെടുകയും ജനകീയ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നതിൽനിന്ന് പിന്നോട്ടുപോകുകയും ചെയ്യുകയാണ്. കലാകാരന്റെ സ്വാതന്ത്ര്യത്തിനും ഈ വ്യവസ്ഥയിൽ വിലങ്ങുവീഴുന്നുണ്ട്.

അതിനെ അതിജീവിക്കാനുള്ള ഉപാധിയാണ് ജനങ്ങളുടെ സിനിമ. ജനങ്ങളിൽ നിന്നുള്ള മുതൽമുടക്ക് വഴി നിർമ്മിക്കപ്പെടുന്ന ചിത്രങ്ങൾക്ക് ജനങ്ങളുടെ രാഷ്ട്രീയം സ്വാതന്ത്ര്യത്തോടെ സംസാരിക്കുവാനാകും. 6 ഷെഡ്യൂളുകളിലായി പ്രൊഡക്ഷൻ പൂർത്തിയാക്കാനും തുടർന്ന് പോസ്റ്റ് പ്രൊഡക്ഷന് വേണ്ടിവരുന്ന സമയത്തിനു ശേഷം സിനിമ റിലീസ് ചെയ്യാനും ആണ് ശ്രമിക്കുന്നത്. നിലവിൽ 2 ഷെഡ്യൂളുകളുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്.

DoP: Jithin Mathew, Edit: Anu George, Associate Director: Mahesh Madhu, Music: Gokul VB, Production Designer: Firoz Nediyath
Production Controller: Jayesh LR, Make up: Binu Sathyam

https://youtu.be/X7E6UWT6tEo

about aalokam

Continue Reading
You may also like...

More in News

Trending

Recent

To Top