News
പ്രേക്ഷകരെ വീണ്ടും ആവേശത്തിലാഴ്ത്താന്‍ ജോക്കറിന്റെ രണ്ടാം ഭാഗം വരുന്നു…!; റിലീസ് ഡേറ്റ് പുറത്ത്
പ്രേക്ഷകരെ വീണ്ടും ആവേശത്തിലാഴ്ത്താന്‍ ജോക്കറിന്റെ രണ്ടാം ഭാഗം വരുന്നു…!; റിലീസ് ഡേറ്റ് പുറത്ത്
2019ല്‍ പുറത്തെത്തിയ ഹോളിവുഡ് സിനിമയാണ് ജോക്കര്‍. ആഗോള ബോക്സ് ഓഫീസുകളില്‍ നിന്നായി ഒരു ബില്യണ്‍ ഡോളറിന് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വിവരം ആരാധകര്‍ ആവോശത്തോടെയാണ് കേട്ടത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതിയെ സംബന്ധിച്ച വിവരമാണ് പുറത്തുവരുന്നത്.
ജോക്കര്‍: ഫോളി എ ഡ്യൂക്സ് എന്നാണ് രണ്ടാം ഭഗത്തിന്റെ പേര്. ചിത്രം 2024 ഒക്ടോബര്‍ നാലാം തീയതിയാകും റിലീസ് എന്നാണ് വിവരം. ആദ്യഭാഗം പുറത്തിറങ്ങി അഞ്ച് വര്‍ഷം തികയുന്ന വേളയിലാണ് രണ്ടാം ഭാഗം റിലീസ് ചെയ്യുന്നത്. ജോക്കറിന്റെ സംവിധായകന് ടോഡ് ഫിലിപ്സും നിര്‍മ്മാതാവ് ബ്രാഡ്ലി കൂപ്പറും തന്നെയാവും പുതിയ ചിത്രത്തിലും.
വാക്കീന്‍ ഫിനിക്സ് ആണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹം മികച്ച നടനുള്ള ഓസ്കര് അവാര്‍ഡും നേടിയിരുന്നു.
ജോക്കര്‍ സൂപ്പര്‍ ഹിറ്റായതിനാല്‍ രണ്ടാം ഭഗത്തില്‍ അഭിനയിക്കാന്‍ വാക്കീന്‍ വന്‍ തുകയാണ് പ്രതിഫലമായി വാങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 50 മില്യണ്‍ ഡോളര്‍, അതായത് 367 കോടി രൂപ ആണ് ജോക്കറിനെ വീണ്ടും അവതരിപ്പിക്കാന്‍ നടന് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
