Connect with us

മഞ്ജു വാര്യർ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടം ദിലീപിന്റെ കൂടെ ജീവിച്ച് നശിപ്പിച്ചു ; ദിലീപ് ഇന്ന് അനുഭവിക്കുന്നത് ആ പെൺകുട്ടിയുടെ കണ്ണീരിന്റെ ഫലം ; ടിബി മിനി പറയുന്നു !

News

മഞ്ജു വാര്യർ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടം ദിലീപിന്റെ കൂടെ ജീവിച്ച് നശിപ്പിച്ചു ; ദിലീപ് ഇന്ന് അനുഭവിക്കുന്നത് ആ പെൺകുട്ടിയുടെ കണ്ണീരിന്റെ ഫലം ; ടിബി മിനി പറയുന്നു !

മഞ്ജു വാര്യർ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടം ദിലീപിന്റെ കൂടെ ജീവിച്ച് നശിപ്പിച്ചു ; ദിലീപ് ഇന്ന് അനുഭവിക്കുന്നത് ആ പെൺകുട്ടിയുടെ കണ്ണീരിന്റെ ഫലം ; ടിബി മിനി പറയുന്നു !

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ ആരംഭിക്കാനിക്കേയായിരുന്നു വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിനെ കേസ് പരിഗണിക്കുന്നതിൽ നിന്നും മാറ്റണമെന്ന ആവശ്യവുമായി അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതി ജഡ്ജിക്ക് കീഴിൽ തനിക്ക് നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അതിജീവിതയുടെ നീക്കം.എന്നാൽ അതിജീവിതയുടെ ആവശ്യം തള്ളിയിരിക്കുകയാണ് ഹൈക്കോടതി. ഹണി എം വർഗീസ് തന്നെ ഇനിയും നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്കോടതി ജ‍ഡ്ജിയായി തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം മഞ്ജു വാര്യറും ദിലീപും തമ്മിലുണ്ടായിട്ടുള്ള ഒരു പ്രശ്നത്തില്‍ മഞ്ജുവാര്യറിനെ ചതിക്കുന്നുവെന്ന് അവരോട് പറഞ്ഞതാണ് അക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വൈരാഗ്യം ഉണ്ടാകുന്നതിനുള്ള കാരണമെന്ന് അഡ്വ.ടിബി മിനി. ഒരു പുരോഗമന സമൂഹത്തില്‍ ഒരു സ്ത്രീയും പുരുഷനും ഒരുമിച്ച് ജിവിക്കുന്നു. അവർക്ക് ആ ജീവിതവുമായി മുന്നോട്ട് പോവാനാവാതെ വരുമ്പോള്‍ അവർ പിരിയുന്നു. അതായിരുന്നു മഞ്ജു വാര്യറുടേയും ദിലീപിന്റെയും ജീവിതത്തില്‍ സംഭവിച്ചത്.

മഞ്ജു വാര്യറെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടം ദിലീപിന്റെ കൂടെ ജീവിച്ച് നശിപ്പിച്ച ഒരു സ്ത്രീയാണ് അവരെന്നും അഡ്വ. ടിബി മിനി അഭിപ്രായപ്പെടുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു .
ദിലീപുമായി വിവാഹ ബന്ധം ഉണ്ടായിരുന്ന കാലയളവില്‍ കലാകാരിയെന്ന നിലയില്‍ മഞ്ജു വാര്യറെ അംഗീകരിക്കാനോ, അവർക്ക് സിനിമകളില്‍ അഭിനയിക്കാനോ ഒന്നുനുമുള്ള സ്വാതന്ത്രം കൊടുത്തില്ല. മറുവശത്ത് ആവട്ടെ അദ്ദേഹം അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരം ജീവിതവുമായി നടക്കുകയും ചെയ്തു.

അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം.എന്നാല്‍ നിയമപരമായി പിരിഞ്ഞ് പോയിട്ടും ഒരു ആവശ്യവും ഇല്ലാതെ ഒരു ബന്ധവും ഇല്ലാതെ ഈ സ്ത്രീയെ ഓരോ അപേക്ഷ കൊടുക്കുമ്പോഴും അതിലേക്ക് വലിച്ച്, വലിച്ച് ഇറക്കുകയാണ്. ഈ സമൂഹത്തില്‍ ദിലീപിന് മഞ്ജുവാര്യർ അല്ലാതെ വേറെ ആരും ശത്രുക്കള്‍ ഇല്ല. ഈ കേസ് ഉണ്ടാക്കിയതാണെന്നാണല്ലോ ദിലീപ് ഉന്നയിക്കുന്ന ആരോപണം. അത് നമുക്ക് ശരിവെക്കാം. അങ്ങനെയാണെങ്കിലും മഞ്ജുവാര്യർക്ക് എങ്ങനെയാണ് ഒരു കേസ് ഉണ്ടാക്കാന്‍ സാധിക്കുന്നതെന്നും ടിബി മിനി ചോദിക്കുന്നു.

ദിലീപ് ഡി ജി പിക്ക് അയച്ച കത്തിനെ തുടർന്ന് ആരംഭിച്ച അന്വേഷണത്തില്‍ പള്‍സർ സുനി ജയിലില്‍ നിന്ന് ദിലീപിന് അയച്ച കത്ത് കണ്ടെത്തിയിരുന്നു. അതാണ് യഥാർത്ഥത്തില്‍ ദിലീപിനെ ഈ കേസിലേക്ക് കുടുക്കുന്നത്. ആദ്യം തന്നെ ഗൂഡാലോചനയെന്ന് സംശയം ഉണ്ടായിരുന്നു. അത് അവർ താരസംഘടന കൊച്ചിയില്‍ നടത്തിയ പരിപാടിയില്‍ പറയുകയും ചെയ്തു.

മഞ്ജുവാര്യർ എന്തെങ്കിലുമൊക്കെ കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ആദ്യം തന്നെ കൊടുത്ത കുറ്റപത്രത്തില്‍ ദിലീപിന്റെ പേര് ഉണ്ടാവുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. പകരം പ്രകൃതി തന്നെ ഇടപെടുന്നു എന്ന് പറയുന്നത് പോലെ, പ്രതി തന്നെ അയച്ച ഒരു കത്താണ് പ്രതിക്ക് വിനയായി മാറുന്നത്. അല്ലെങ്കില്‍ ഈ കേസ് അന്ന് തന്നെ തീർന്ന് പോവേണ്ട ഒന്നായിരുന്നു. പക്ഷെ പ്രകൃതി അതിനെ അങ്ങനെ വിടാന്‍ തീരുമാനിച്ചിരുന്നില്ലെന്നും ടിബി മിനി പറയുന്നു.

ഒരു പെണ്‍കുട്ടിയോട് ക്രൂരമായി പെരുമാറി, ആ പെണ്‍കുട്ടിയുടെ കണ്ണില്‍ നിന്നും വരുന്ന കണ്ണുനീരിനെ തുടർന്ന് ദിലിപീനെ വീണ്ടും വീണ്ടും ഈ സംഭവത്തില്‍ നിന്നും ഒരിക്കലും രക്ഷപ്പെടാനാവത്ത കുരുക്കിലേക്ക് കൊണ്ട് ചെന്നെത്തിക്കുകയായിരുന്നു. നീതിന്യായ വ്യവസ്ഥ അനുസരിച്ച് ഇരയോടാണ് സഹതാപവും അനുതാപവും ഉണ്ടാവേണ്ടത്. കാരണം അവർ ഒരു തെറ്റും ചെയ്യാത്തവരാണ്.

ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന് പറയുന്ന നമ്മുടെ നിയമവ്യവസ്ഥയില്‍ ആക്രമിക്കപ്പെടുന്ന ഏതൊരു പെണ്‍കുട്ടിയും നിരന്തരമായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസ് തന്നെ ദിലീപിന്റെ ജീവിതത്തെയാണോ ബാധിക്കുന്നത്. അത് പെണ്‍കുട്ടിയുടെ ജീവിതത്തെയാണ് ബാധിക്കുന്നത്. ദിലീപ് ഇവിടെ പ്രതിയാണെന്നെങ്കിലും കരുതാം. വാദിയായ, പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അഡ്വ.ടിബി മിനി വ്യക്തമാക്കുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top