Malayalam
ഉളുപ്പില്ലായ്മ അതാണ് ഇവന്റെ സ്പെഷ്യാലിറ്റി.. എന്നെക്കൊണ്ട് ഇത്രയല്ലേടാ ചക്കരേ പറ്റൂ
ഉളുപ്പില്ലായ്മ അതാണ് ഇവന്റെ സ്പെഷ്യാലിറ്റി.. എന്നെക്കൊണ്ട് ഇത്രയല്ലേടാ ചക്കരേ പറ്റൂ
മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് ജിഷിൻ മോഹൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കിടാറുണ്ട്. പൂക്കാലം വരവായി എന്ന പരമ്പരയോടൊപ്പം തന്നെ ജീവിത നൗക എന്ന പരമ്പരയിൽ കൂടി ജിഷിൻ അഭിനയിക്കുന്നുണ്ട്
ഇപ്പോൾ ഇതാ നടൻ രഞ്ജിത്ത് രാജിന് ഒപ്പമുള്ള ഒരു വീഡിയോയും അതിനു നൽകിയ ക്യാപ്‌ഷനും ആണ് ശ്രദ്ധിക്കപ്പെടുന്നത്.
ജിഷിന്റെ വാക്കുകൾ!
എന്നെ ഈ സീരിയൽ രംഗത്തേക്ക് കൊണ്ടുവന്നത് ഇവൻ ആണ്. എന്റെ സ്വന്തം ചങ്ക്. രഞ്ജിത്ത് രാജ്. ഓട്ടോഗ്രാഫ് എന്ന സീരിയലിലെ നായകൻ ജെയിംസ് ആൽബർട്ട്. അപ്പൊ അവനു വേണ്ടി ഒരു പാട്ടെങ്കിലും ഞാൻ പാടിക്കൊടുക്കണ്ടേ? . കണ്ടോ.. പാവം ഒരു ഉളുപ്പുമില്ലാതെ ഇരുന്നു കേൾക്കുന്നത്? ഉളുപ്പില്ലായ്മ. അതാണ് ഇവന്റെ സ്പെഷ്യാലിറ്റി. (ഞാൻ ഹെഡ്‍ഫോൺ വച്ചത് കൊണ്ട് പാട്ടേതാണെന്ന് പാവത്തിന് മനസ്സിലായില്ല ) എന്നെക്കൊണ്ട് ഇത്രയല്ലേടാ ചക്കരേ പറ്റൂ . നീ എന്റെ ഖൽബല്ലേ
