നെറ്റ്ഫഌക്സ് പോലുള്ള മുന്‍ നിര ഒടിടി പ്ലാറ്റ്ഫോമുകള് ഗുണനിലവാരമുള്ള ഉള്ളടക്കം വാങ്ങുന്നുണ്ടെങ്കിലും കാലക്രമേണ സ്റ്റാര്‍ വാല്യൂ ഉള്ള പ്രൊജക്റ്റുകളിലേക്ക് പോയി; പാ രഞ്ജിത്ത് പറയുന്നു

കണ്ടന്റിനേക്കാള്‍ താരമൂല്യത്തിന് പ്രാധാന്യം നല്‍കുന്നുവെന്ന് സംവിധായകന് പാ രഞ്ജിത്ത്. നെറ്റ്ഫഌക്സ് പോലുള്ള മുന്‍ നിര ഒടിടി പ്ലാറ്റ്ഫോമുകള് ഗുണനിലവാരമുള്ള ഉള്ളടക്കം വാങ്ങുന്നുണ്ടെങ്കിലും കാലക്രമേണ സ്റ്റാര്‍ വാല്യൂ ഉള്ള പ്രൊജക്റ്റുകളിലേക്ക് പോയിയെന്ന് സംവിധായകന് അഭിപ്രായപ്പെട്ടു.
നിര്‍മ്മാതാക്കളെക്കാള്‍ കൂടുതലായി ഒടിടി തിരക്കഥയില്‍ ഇടപെടുന്നതായും നിര്‍മ്മാതാക്കളില്‍ വലിയ സമ്മര്‍ദം ചെലുത്തുന്നതായും അദ്ദേഹം പറഞ്ഞു.
‘ഒടിടി പ്ലാറ്റ്ഫോമുകള് ധാരാളം ആവശ്യങ്ങളോടെയാണ് വരുന്നത്, അവരുടെ പ്രേക്ഷകര്‍ക്ക് അനുയോജ്യമായ എന്തെങ്കിലും വേണം. പ്രൊഡക്ഷന്‍ കമ്പനികളേക്കാള്‍, ഒടിടികള്‍ നിര്‍മ്മാതാക്കളില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നു’എന്നും പാ രഞ്ജിത്ത് വ്യക്തമാക്കി.
വിക്രം കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ചിയാന്‍ 61’ ആണ് പാ രഞ്ജിത്തിന് സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ആഗസ്റ്റ് അവസാനത്തോടെ സിനിമയുടെചിത്രീകരണം ആരംഭിക്കും. 19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കെജിഎഫില്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കി വമ്പന്‍ സ്കെയിലില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ചിയാന്‍ 61’.
തമിഴിനൊപ്പം ഹിന്ദിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടക്കുക. സിനിമയില്‍ തെന്നിന്ത്യന്‍ താരം രശ്മിക മന്ദാന നായികയാകും എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...