Connect with us

തങ്കലാൻ ഒടിടിയിലേയ്ക്ക് എത്തുന്നു; റിലീസ് തീയതി പുറത്ത്

Movies

തങ്കലാൻ ഒടിടിയിലേയ്ക്ക് എത്തുന്നു; റിലീസ് തീയതി പുറത്ത്

തങ്കലാൻ ഒടിടിയിലേയ്ക്ക് എത്തുന്നു; റിലീസ് തീയതി പുറത്ത്

തെന്നിന്ത്യൻ പ്രേക്ഷകർ അക്ഷമയോടെ കാത്തിരുന്ന വിക്രം ചിത്രമായിരുന്നു തങ്കലാൻ. തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറി ചിത്രം ആഗോളതലത്തിൽ ഏകദേശം 75 കോടി രൂപ നേടിയിരുന്നു. തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും ഒടിടി റിലീസിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച ചില വാർത്തകളാണ് പുറത്തെത്തുന്നത്. നീണ്ട കാത്തിരിപ്പിന് വിരാമമായി ചിത്രം ദീപാവലിയ്ക്ക് ഒടിടിയിലേയ്ക്ക് എത്തുമെന്നാണ് വിവരം. നെറ്റ്ഫ്ലിക്സിൽ ആണ് ചിത്രം സ്ട്രീമിം​ഗ് ചെയ്യുന്നത്. തങ്കലാൻ ഒക്ടോബർ 31 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്ന് പ്രൊഡ്യൂസർ ജ്ഞാനവേലും എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്ത് കോലാർ ഗോൾഡ് ഫാകടറിയിൽ നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കിയാണ് പാ രഞ്ജിത്ത് തങ്കലാൻ ഒരുക്കിയിരിക്കുന്നത്. മലയാളി താരങ്ങളായ പാർവതി തിരുവോത്തും മാളവിക മോഹനനും ആണ് നായികമാരായി എത്തിയിരുന്നത്.

പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്നാണ് തങ്കലാൻ നിർമ്മിക്കുന്നത്. ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അൻപറിവ് മാസ്റ്റേഴ്സ് ആണ് തങ്കലാനിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്തത്.

More in Movies

Trending