Connect with us

ലോട്ടറിയടിച്ച മനുഷ്യനെ ഇതുവരെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല, മീന്‍ കച്ചവടം നടത്തുന്ന ആള്‍ക്ക് 75 ലക്ഷം ലോട്ടറിയടിച്ചെന്ന വിവരം അറിഞ്ഞ് ആളെ നേരിട്ട് കാണാന്‍ എത്തി നിത്യ മേനോന്‍

Malayalam

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോന്‍. സിനിമയ്‌ക്കൊപ്പം സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ, താരം പങ്കുവച്ച ’19 (1) (എ)’ എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്.

ചിത്രീകരണം നടക്കുന്ന സ്ഥലത്തിന് സമീപമുള്ള മീന്‍കച്ചവടക്കാരനുമായി സംസാരിക്കുന്ന നിത്യയെയാണ് വിഡിയോയില്‍ കാണുന്നത്. മീന്‍ കച്ചവടം നടത്തുന്ന ആള്‍ക്ക് 75 ലക്ഷം ലോട്ടറിയടിച്ചെന്ന വിവരം അറിഞ്ഞ് ആളെ നേരിട്ട് കാണാന്‍ കടയില്‍ എത്തിയതായിരുന്നു താരം. തുടര്‍ന്നു നടന്ന സംഭവങ്ങള്‍ നിത്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

‘മീന്‍ ചേട്ടനൊപ്പം സിനിമയുടെ പിന്നണിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പഴം പൊരി കഴിക്കുന്നു. മുന്നില്‍ മീനുകളെയും കാണാം. ഞങ്ങളുടെ സംസാരം എന്തെന്നു പറയാം. ഷൂട്ടിങ്ങിനിടെ ഇവിടെയുള്ള മീന്‍ ചേട്ടന് 75 ലക്ഷം ലോട്ടറിയടിച്ചെന്ന് വാര്‍ത്ത പരന്നിരുന്നു. അതാണ് എന്നില്‍ ആകാംക്ഷ ജനിപ്പിച്ചത്. കാരണം ലോട്ടറിയടിച്ച മനുഷ്യനെ ഇതുവരെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല. പക്ഷേ ചേട്ടന്‍ ലോട്ടറയടിച്ചെന്ന കാര്യം എന്നോട് സമ്മതിച്ചില്ല’എന്നും നിത്യ വ്യക്തമാക്കി.

അതേസമയം, വിജയ് സേതുപതിയും നിത്യ മേനോനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ’19 (1) (എ)’ കഴിഞ്ഞ ദിവസമാണ് ഒ.ടി.ടിയിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്. ഹോട്ട്സ്റ്റാറിലൂടെയായിരുന്നു റിലീസ്. നവാഗതയായ ഇന്ദു വിഎസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

More in Malayalam

Trending

Recent

To Top