Connect with us

19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കെജിഎഫില്‍ നടന്ന സംഭവം; പാ രഞ്ജിത്തും വിക്രമും ഒന്നിക്കുന്ന ചിത്രം എത്തുന്നത് ത്രീഡിയില്‍

Malayalam

തെന്നിന്ത്യയുടെ സൂപ്പര്‍ താരമാണ് വിക്രം. പാ രഞ്ജിത്തും വിക്രമും ഒന്നിക്കുന്ന പുതിയ സിനിമ ‘ചിയാന്‍ 61’ ഈ മാസം ആരംഭിക്കും. പാ രഞ്ജിത്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ ചിത്രീകരണം ത്രീഡിയില്‍ ആയിരിക്കുമെന്നും ആഗസ്റ്റ് അവസാനത്തോടെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നും അദ്ദേഹംഅഭിമുഖത്തില്‍ വ്യക്തമാക്കി.

19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കെജിഎഫില്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കി വമ്പന്‍ സ്‌കെയിലില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ചിയാന്‍ 61’. തമിഴിനൊപ്പം ഹിന്ദിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടക്കുക.

സിനിമയില്‍ തെന്നിന്ത്യന്‍ താരം രശ്മിക മന്ദാന നായികയാകും എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ‘സുല്‍ത്താനും’ ‘വാരിസി’നും ശേഷം നടിയുടെ മൂന്നാം തമിഴ് ചിത്രമായിരിക്കും ‘ചിയാന്‍ 61’. ജി വി പ്രകാശ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍രാജയാണ്. കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്‍ കെ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. എസ് എസ് മൂര്‍ത്തി ആണ് കലാ സംവിധായകന്‍. ‘കെജിഎഫ്’, കമല്‍ഹാസന്‍ ചിത്രം ‘വിക്രം’ എന്നിവയ്ക്ക് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ അന്‍പറിവ് ആണ് ആക്ഷന്‍ കൊറിയോഗ്രഫി.

More in Malayalam

Trending

Recent

To Top