Malayalam
അന്ന് ആ കഥ പറഞ്ഞപ്പോള്‍ എന്താണെന്ന് പോലും തനിക്ക് മനസ്സിലായില്ല; ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേണ്ടെന്ന് വെച്ചതിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍
അന്ന് ആ കഥ പറഞ്ഞപ്പോള്‍ എന്താണെന്ന് പോലും തനിക്ക് മനസ്സിലായില്ല; ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേണ്ടെന്ന് വെച്ചതിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍
സൗബിന്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. ഏറെ ജനശ്രദ്ധ നേടിയിരുന്നു ചിത്രം. ഇപ്പോഴിതാ ഈ ചിത്രത്തില്‍ നിന്നും പിന്മാറാനുള്ള കാരണത്തെ കുറിച്ച് പറയുകയാണ് കുഞ്ചാക്കോ ബോബന്‍. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനാണ് രതീഷ് തന്റെ അടുത്ത് കൊണ്ടുവന്ന ആദ്യ കഥ. അന്ന് ആ കഥ പറഞ്ഞപ്പോള്‍ എന്താണെന്ന് പോലും തനിക്ക് മനസ്സിലായില്ല.
എന്തോ ടെക്‌നോളജി റീലേറ്റഡ്. കഥ ഒന്നും മനസ്സിലാകത്തത് കൊണ്ടു തന്നെ എന്നെ കൊണ്ട് ഇത് പറ്റില്ല എന്നാണ് അന്ന് പറഞ്ഞത്. പിന്നീട് ആ സിനിമ കണ്ടപ്പോഴാണ് അദ്ദേഹമെന്താണ് പറഞ്ഞതെന്ന് മനസ്സിലായത്. പിന്നീട് താന്‍ അദ്ദേഹത്തെ വിളിച്ച് ഇതുപോലെ കഥയുമായി വരുമ്പോള്‍ മനസ്സിലാകുന്നത് പോലെ വ്യക്തമായി പറയണമെന്നും പറഞ്ഞിരുന്നു.
അതിനു ശേഷം അദ്ദേഹം തന്നെ കാണാന്‍ വന്നപ്പോള്‍ പറഞ്ഞ കഥയാണ് ന്നാ താന്‍ കേസ് കൊട് എന്നത്. തമിഴ്‌നാട്ടില്‍ ഒരു അപകടം നടന്നതിനെ മുന്‍ നിര്‍ത്തി, ആദ്യം വളരെ സീരിയസായാണ് കഥ പറഞ്ഞത്. പക്ഷേ തനിക്ക് ഉറപ്പായിരുന്നു ഹാസ്യം മുന്‍ നിര്‍ത്തിയാകും സിനിമ ചെയ്യുക എന്ന്.
കാരണം തനിക്ക് മനസ്സിലാകാത്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ കഥ സാധരണക്കാരില്‍ എത്തിച്ച് വിജയമാക്കിട്ടുണ്ടെങ്കില്‍ ഇതിലും അത് സംഭവിക്കുമെന്ന് താന്‍ ഉറച്ച് വിശ്വസിച്ചിരുന്നു. അത് അതുപോലെ സംഭവിച്ചുവെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ചിത്രത്തിന്റെ പേരിലെ വ്യത്യാസവും ആളുകളെ പെട്ടന്ന് ആകര്‍ഷിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് പൊതുവാള്‍. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ന്നാ താന്‍ കേസ് കൊട് നിര്‍മ്മിച്ചിരിക്കുന്നത്.കുഞ്ചാക്കോ ബോബനൊപ്പം തമിഴ് താരം ഗായത്രി ശങ്കറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
