Connect with us

യാതൊരു പരിഗണനയും നൽകാതെ സെലിബ്രിറ്റി സ്റ്റാറ്റസുകൾ ഇത്രക്കും മനുഷ്യത്വമില്ലാതെ കാണിക്കുന്നതിനോട് വിയോജിപ്പ്, ഇത് ഒരു ദുൽഖറിന്റെ മാത്രം പ്രശ്നമല്ല.. പല ആർട്ടിസ്റ്റുകളും അവർ തന്നെ സെൽഫി എടുക്കാൻ വരുന്നവരെ അറ്റാക് ചെയ്യുന്നത് കണ്ടിട്ടുണ്ട്; ദിയ സന

Malayalam

സാമൂഹിക പ്രവര്‍ത്തകയായും ബിഗ് ബോസ് താരമായും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ വ്യക്തിയാണ് ദിയ സന. സാമൂഹിക വിഷയങ്ങളിലുള്ള ദിയയുടെ നിലപാടുകള്‍ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തില്‍ ദിയ സന പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം തന്നെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. ഇപ്പോഴിത സിനിമ താരങ്ങൾക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് ദിയ.

വീഡിയോ പങ്കുവെച്ച് ദിയ സന കുറിച്ചത് ഇങ്ങനെയാണ്

ഈ വീഡിയോയിൽ ദുൽഖർ സൽമാൻ വരുന്ന വഴിയിൽ ഒരു മനുഷ്യൻ സെൽഫി എടുക്കാൻ വരുന്നു.. ദുൽഖർ പെട്ടെന്ന് തന്നെ മൊബൈലിനു മുന്നിൽ സെൽഫിക്ക് നിൽക്കുന്നു.. അപ്പോ തന്നെ ഏതോ ഒരുത്തൻ വന്ന് ഫോട്ടോ എടുക്കാൻ വന്ന ആളിനെ നെഞ്ചത്ത് പിടിച്ച് ഉന്തുന്നു… ഇത് കണ്ട ദുൽഖർ ഉൾപ്പെടെ ഒരുപാട് മനുഷ്യർ അവിടെ ഉണ്ടായിരുന്നു… യാതൊരു പരിഗണനയും നൽകാതെ സെലിബ്രിറ്റി സ്റ്റാറ്റസുകൾ ഇത്രക്കും മനുഷ്യത്വമില്ലാതെ കാണിക്കുന്നതിനോട് വിയോജിപ്പ് തന്നെയാണ്..

ഇത് ഒരു ദുൽഖറിന്റെ മാത്രം പ്രശ്നമല്ല.. പല ആർട്ടിസ്റ്റുകളും അവർ തന്നെ സെൽഫി എടുക്കാൻ വരുന്നവരെ അറ്റാക് ചെയ്യുന്നത് കണ്ടിട്ടുണ്ട്… ഇവിടെ ആർട്ടിസ്റ്റുകൾ അഹങ്കാരം കാണിക്കുന്നതും മാനേഴ്സ് ഇല്ലാതെ അവരുടെ സമ്മതമില്ലാതെ അവരുടെ കൂടെ ഫോട്ടോ എടുത്ത് ബുദ്ധിമുട്ടുണ്ടാക്കുന്നതും തെറ്റാണ്… എന്നാണ് ദിയ വീഡിയോ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.

ആൾക്കൂട്ടത്തിനിടെ ദുൽഖറിനൊപ്പം ഒരു ആരാധകൻ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതും മറ്റൊരൾ വന്ന് തള്ളുന്നതും വീഡിയോയിൽ ഉണ്ട്.

More in Malayalam

Trending

Uncategorized