Malayalam
‘ഇതൊക്കെ ഞങ്ങളുടെ പണി സാധനങ്ങളാണ് രാജാവേ’,; പോസ്റ്റുമായി വിധു പ്രതാപും ദീപ്തിയും
‘ഇതൊക്കെ ഞങ്ങളുടെ പണി സാധനങ്ങളാണ് രാജാവേ’,; പോസ്റ്റുമായി വിധു പ്രതാപും ദീപ്തിയും
നിരവധി ഗാനങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ ഗായകനാണ് വിധു പ്രതാപ്. നൃത്തത്തിലൂടെ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ നര്‍ത്തകിയാണ് ദീപ്തി. ഇവരുടെ യൂട്യൂബ്, ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ക്കു വലിയൊരു ആരാധകവൃന്ദം തന്നെയാണുളളത്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുളള ഒരു ഫോട്ടൊയാണ് ശ്രദ്ധ നേടുന്നത്.
‘ഇതൊക്കെ ഞങ്ങളുടെ പണി സാധനങ്ങളാണ് രാജാവേ’, എന്ന അടിക്കുറിപ്പ് നല്‍കിയാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. യൂട്യൂബ് വീഡിയോകള്‍ ചിത്രീകരിക്കുന്നതിനുളള ഉപകരണങ്ങള്‍ ഇരുവരുടെയും കൈയ്യില്‍ കാണാം. രസകരമായ അടിക്കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കമന്റ് ബോക്സില്‍ ആരാധകരോട് നന്ദി അറിയിക്കാനും വിധു മറന്നില്ല.
2008 ഓഗസ്റ്റ് 20 നാണ് ഇവരുടെ വിവാഹം നടന്നത്. ലോക്ക്ഡൗണ്‍ കാലത്താണ് വീഡിയോകള്‍ ചെയ്ത് ശ്രദ്ധ നേടുന്നത്. 1999 ല്‍ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ ‘ ശുക്രിയ’ എന്ന ഗാനമാണ് വിധുവിനെ ഏറെ ശ്രദ്ധേയനാക്കുന്നത്.
മഴവില്‍ മനോരമയിലെ ‘ സൂപ്പര്‍ കുടുംബം’ എന്ന ഫാമിലി റിയാലിറ്റി ഷോയിലെ വിധികര്‍ത്താവ് കൂടിയാണ് വിധു ഇപ്പോള്‍. ഗായിക ജ്യോത്സനയ്ക്കൊപ്പം ദീപ്തി ചെയ്ത ‘ മായിക’ എന്ന മ്യൂസിക്ക് ആല്‍ബം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
