Malayalam
ആ ഗ്യാപ്പില്‍ ‘വേറൊരു നാറി അവളെയും കൊണ്ട് പോയി’; തന്റെ തേപ്പ് കഥ പങ്കുവെച്ച് വിധു പ്രതാപ്
ആ ഗ്യാപ്പില്‍ ‘വേറൊരു നാറി അവളെയും കൊണ്ട് പോയി’; തന്റെ തേപ്പ് കഥ പങ്കുവെച്ച് വിധു പ്രതാപ്
നിരവധി ആരാധകരുള്ള ഗായകനാണ് വിധു പ്രതാപ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. തനിക്ക് കിട്ടിയ തേപ്പിനെ കുറിച്ചാണ് വിധു പ്രതാപ് പറയുന്നത്. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഒരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നി.
ഡിഗ്രിക്ക് പഠിക്കാന്‍ ജോയിന്‍ ചെയ്യാന്‍ തുടങ്ങിയ സമയത്ത് ഒരു ഗ്യാപ്പ് അനുഭവപ്പെട്ടു. ഡിഗ്രിക്ക് ചേരാനുള്ള ഗ്യാപ്പില്‍ ‘വേറൊരു നാറി അവളെയും കൊണ്ട് പോയി’ എന്നാണ് വിധു പറയുന്നത്. പിന്നീടാണ് അറിഞ്ഞത് അവള്‍ക്കൊപ്പം നടന്ന അവളുടെ സുഹൃത്ത് തന്നെയാണ് അവളെ അടിച്ചു കൊണ്ട് പൊയത് എന്നാണ് വിധു പ്രതാപ് പറയുന്നത്.
താരത്തിന്റെ നഷ്ട പ്രണയകഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. 2008ല്‍ ആയിരുന്നു ദീപ്തിയുടെയും വിധുവിന്റെയും വിവാഹം. അതേസമയം, പാട്ടിന്റെ ലോകത്ത് സജീവമാണ് വിധു പ്രതാപ്. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു സിനിമയില്‍ പാടുന്നത്.
പാദമുദ്ര എന്ന സിനിമയിലൂടെയാണ് വിധു പ്രതാപ് പിന്നണി ഗാനരംഗത്ത് തുടക്കം കുറിക്കുന്നത്. എന്നാല്‍ ദേവദാസി എന്ന ചിത്രത്തിലെ പൊന്‍ വസന്തം എന്ന ഗാനം ആലപിച്ച ശേഷമാണ് വിധു അറിയപ്പെടാന്‍ തുടങ്ങിയത്. പിന്നീട് 1999 ല്‍ തന്നെ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ ശുക്‌രിയ എന്ന ഗാനം വിധുവിന് കൂടുതല്‍ ആരാധകരെ സമ്മാനിക്കുകയായിരുന്നു.
പിന്നീട് അങ്ങോട്ട് നമ്മള്‍ ഉള്‍പ്പടെ നിരവധി സിനിമകളില്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് വിധു പ്രതാപ് മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറുകയായിരുന്നു. സ്‌റ്റേജ് ഷോകളിലും താരം തിളങ്ങിയിരുന്നു. ഇപ്പോള്‍ മഴവില്‍ മനോരമയിലെ സൂപ്പര്‍ ഫോര്‍ അടക്കമുള്ള മ്യൂസിക് റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി എത്തിയും വിധു പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയിട്ടുണ്ട്.