Malayalam
‘എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം നിന്റെ വരവാണ്’; ദീപ്തിയ്ക്ക് പിറന്നാള്‍ ആശംസിച്ച് വിധു പ്രതാപ്
‘എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം നിന്റെ വരവാണ്’; ദീപ്തിയ്ക്ക് പിറന്നാള്‍ ആശംസിച്ച് വിധു പ്രതാപ്
മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതരാണ് താരദമ്പതികളായ വിധു പ്രതാപും ഭാര്യ ദീപ്തിയും. മലയാളികള്‍ക്ക് മറക്കാനാകാത്ത ഒരുപിടി മനോഹര ഗാനങ്ങളിലൂടെയാണ് വിധു പ്രതാപ് പ്രേക്ഷകമനസിലേയ്ക്ക് ചേക്കേറുന്നത്. എന്നാല്‍ ഭാര്യ ദീപ്തിയാകട്ടെ നൃത്തത്തിലൂടെയും. നര്‍ത്തകി എന്നതിലുപരി ഒരു അവതാരക കൂടിയാണ് ദീപ്തി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഇരുവരും.
ഇടയ്ക്കിടെ തങ്ങളുടെ സന്തോഷങ്ങളും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ ഇരുവരും പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ഇവരുടെ യുട്യൂബ്, ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയൊരു ആരാധകവൃന്ദം തന്നെയാണുള്ളത്. ഹ്യൂമര്‍സെന്‍സ് തന്നെയാണ് മുഖ്യ ആകര്‍ഷണം.
പാദമുദ്ര എന്ന സിനിമയിലൂടെയാണ് വിധു പ്രതാപ് പിന്നണി ഗാനരംഗത്ത് തുടക്കം കുറിക്കുന്നത്. എന്നാല്‍ ദേവദാസി എന്ന ചിത്രത്തിലെ പൊന്‍ വസന്തം എന്ന ഗാനം ആലപിച്ച ശേഷമാണ് വിധു അറിയപ്പെടാന്‍ തുടങ്ങിയത്. പിന്നീട് 1999 ല്‍ തന്നെ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ ശുക്‌രിയ എന്ന ഗാനം വിധുവിന് കൂടുതല്‍ ആരാധകരെ സമ്മാനിക്കുകയായിരുന്നു.
പിന്നീട് അങ്ങോട്ട് നമ്മള്‍ ഉള്‍പ്പടെ നിരവധി സിനിമകളില്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് വിധു പ്രതാപ് മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറുകയായിരുന്നു. സ്‌റ്റേജ് ഷോകളിലും താരം തിളങ്ങിയിരുന്നു. ഇപ്പോള്‍ മഴവില്‍ മനോരമയിലെ സൂപ്പര്‍ ഫോര്‍ അടക്കമുള്ള മ്യൂസിക് റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി എത്തിയും വിധു പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയിട്ടുണ്ട്.
വിധുവിനുള്ള ജനപ്രീതിയില്‍ വലിയ മാറ്റമാണ് റിയാലിറ്റി ഷോയിലൂടെയും ഒപ്പം തങ്ങളുടെ യൂട്യൂബ് ചാനലുകളിലൂടെയും ലഭിച്ചത്. ലോക്ക്ഡൗണ്‍ കാലഘട്ടത്തിലാണ് ഇവര്‍ യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. അന്ന് മുതല്‍ തങ്ങളുടെ ഓരോ വിശേഷങ്ങളും ഇവര്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ ഉള്‍പ്പെടെ വൈറലായി മാറാറുണ്ടായിരുന്നു.
ഇപ്പോഴിതാ ഭാര്യ ദീപ്തിയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള വിധുവിന്റെ പോസ്റ്റ് വൈറലായി മാറുകയാണ്. ‘എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം നിന്റെ വരവാണ്. എന്റെ രാജ്യത്തെ റാണിയാണ് നീ. ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ്,’ എന്ന് കുറിച്ചു കൊണ്ട് ദീപ്തിയോട് ചേര്‍ന്നു നിന്നുള്ള ഒരു ചിത്രം പങ്കുവച്ചു കൊണ്ടാണ് വിധു ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഇവരുടെ സുഹൃത്തുക്കളും ആരാധകരും എല്ലാം പോസ്റ്റിന് താഴെ ദീപ്തിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.
അടുത്തിടെ ഒരു അഭിമുഖത്തില്‍ തങ്ങളുടെ വിജയകരമായ ദാമ്പത്യ ജീവിതത്തെ കുറിച്ച് വിധു പ്രതാപ് മനസ് തുറന്നിരുന്നു. സന്തോഷിക്കാനുള്ള കാരണങ്ങള്‍ അലഞ്ഞ് പോവുന്ന ക്യാരക്ടറല്ല ഞങ്ങളുടേത്. പരസ്പരം മനസിലാക്കി, സ്‌പേസ് കൊടുത്ത് മുന്നേറുന്നവരാണ് രണ്ടു പേരും. ഒരാള്‍ ഡാന്‍സും മറ്റേയാള്‍ പാട്ടും ആയതിനാല്‍ അങ്ങനെയധികം വഴക്കിനും സാധ്യതയില്ല. പലപ്പോഴും വീഡിയോ ചെയ്യാനായി സ്‌ക്രിപ്റ്റ് ഒരുക്കുന്നതിനിടയിലാണ് അടി ഉണ്ടാവാറുള്ളത് എന്നുമാണ് വിധു പറഞ്ഞത്.
ദീപ്തിയെ വിവാഹം ചെയ്യാനായി തീരുമാനിച്ചത് താനെടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നാണെന്നും വിധു മുന്‍പ് പറഞ്ഞിട്ടുണ്ട്. ഷോപ്പിംഗിനൊക്കെ വിധു ചേട്ടന്‍ കൂടെ വരും. ഫുഡ് മേടിച്ച കൊടുക്കണം എന്ന ഒരൊറ്റ കണ്ടീഷനേ ആള്‍ക്കുള്ളു. കുടുംബജീവിതത്തില്‍ സംതൃപ്തരാണ് തങ്ങളെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.
അടുത്തിടെ തങ്ങളുടെ യൂട്യൂബ് ചാനലിലെ ക്യൂ ആന്‍ഡ് എയില്‍ കുട്ടികളില്ലാത്തതില്‍ വിഷമിച്ചിരിക്കുന്നവരല്ല തങ്ങളെന്ന് വിധുവും ദീപ്തിയും വ്യക്തമാക്കിയിരുന്നു. ചിലര്‍ ഞങ്ങളെ കുത്തിനോവിക്കാന്‍ വേണ്ടി ഇക്കാര്യം ചോദിക്കുമ്പോള്‍ മറ്റ് ചിലര്‍ സ്‌നേഹത്തോടെ ചോദിക്കുന്നതാണ്. എന്തായാലും രണ്ട് കൂട്ടര്‍ക്കും അതിനുള്ള മറുപടി ഉണ്ടെന്നാണ് ദീപ്തിയും വിധുവും പറയുന്നത്.
ഇവര്‍ക്ക് കുട്ടികള്‍ ഇല്ലേ എന്നുള്ളതാണ് അടുത്ത ചോദ്യമെന്ന് ദീപ്തി പറയുമ്പോള്‍ അതിന്റെ മറുപടി പറഞ്ഞത് വിധുവായിരുന്നു. ‘ഇവര്‍ക്ക് കുട്ടികള്‍ ഇല്ല. തത്കാലത്തേക്കില്ല. ഇനി ഭാവിയില്‍ ഉണ്ടായാല്‍ നിങ്ങളല്ലേടോ പറഞ്ഞത് നിങ്ങള്‍ക്ക് കുട്ടികളില്ലെന്ന് എന്നും പറഞ്ഞ് ആരും കൊടിയും പിടിച്ച് വരരുതെന്നാണ്’, തമാശരൂപേണ വിധു പറയുന്നത്. വിധു തമാശയായി പറഞ്ഞതാണെങ്കിലും ദീപ്തി ഇതിനെ കുറിച്ച് വ്യക്തമായി സംസാരിച്ചിരുന്നു.
‘കുട്ടികളില്‍ ഇല്ലാത്തതിന്റെ പേരില്‍ വിഷമിച്ചിരിക്കുന്ന കപ്പിള്‍സ് അല്ല ഞങ്ങള്‍. വളരെ ഹാപ്പിയായിട്ട് എന്‍ജോയ് ചെയ്ത് ലൈഫ് മുന്നോട്ട് പോവുകയാണ്. പിന്നെ ചിലര്‍ കുത്താന്‍ വേണ്ടിയും അല്ലാതെയും സ്‌നേഹത്തിന് പുറത്തും ഇതിനെ പറ്റി ചോദിക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ ചോദ്യത്തെ മാനിച്ച് പറയുകയാണ്, ഞങ്ങള്‍ ഹാപ്പിയായിട്ടാണ് ഇരിക്കുന്നത്. നിങ്ങളും ഹാപ്പിയായിട്ടിരിക്കണം. അതോര്‍ത്തിട്ട് നിങ്ങള്‍ സങ്കടപെടരുതെന്ന് വിധുവും ദീപ്തിയും ഒരുപോലെ പറയുന്നു. 2008 ഓഗസ്റ്റ് 20നായിരുന്നു ഇരുവരുടെയും വിവാഹം.