Connect with us

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല വ്യക്തികളില്‍ ഒരാളാണ് ദിലീപ്; ആ ചിത്രത്തിന്റെ ഫോട്ടോഷൂട്ട് സമയത്ത് പോലും ദിലീപ് പൈസ വാങ്ങിച്ചിരുന്നില്ല; തുറന്ന് പറഞ്ഞ് നിര്‍മാതാവ്

Malayalam

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല വ്യക്തികളില്‍ ഒരാളാണ് ദിലീപ്; ആ ചിത്രത്തിന്റെ ഫോട്ടോഷൂട്ട് സമയത്ത് പോലും ദിലീപ് പൈസ വാങ്ങിച്ചിരുന്നില്ല; തുറന്ന് പറഞ്ഞ് നിര്‍മാതാവ്

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല വ്യക്തികളില്‍ ഒരാളാണ് ദിലീപ്; ആ ചിത്രത്തിന്റെ ഫോട്ടോഷൂട്ട് സമയത്ത് പോലും ദിലീപ് പൈസ വാങ്ങിച്ചിരുന്നില്ല; തുറന്ന് പറഞ്ഞ് നിര്‍മാതാവ്

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ദിലീപ്. കേസിന് പിന്നാലെയാണെങ്കിലും ദിലീപിന്റേതായി പുറത്തെത്താറുള്ള എല്ലാ വാര്‍ത്തകള്‍ക്കും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ദിലീപിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു നാടോടി മന്നന്‍. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഈ ചിത്രത്തിന്റെ സംവിധായകന്‍ വിഎസ് സുരേഷ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഒരുപാട് സിനിമകള്‍ക്ക് വേണ്ടിയുള്ള പ്ലാനിംഗിനിടെ ദിലീപിനെ വെച്ചൊരു സിനിമ ചെയ്യാമെന്ന് വിജി തമ്പിയോട് പറഞ്ഞു. അന്ന് ദിലീപ് സൂപ്പര്‍ സ്റ്റാറായി വരുന്നതേയുള്ളൂ. കുടുംബ കോടതി പോലൊരു സിനിമയാണ് ചെയ്യേണ്ടതെന്നും ദിലീപിനെ വെച്ച് ചെയ്യണമെന്നും വിജിതമ്പിയോട് പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം പറഞ്ഞത് ദിലീപ് പഴയ ദിലീപല്ല എന്നാണ്. ദിലീപ് പുതിയത് ആയിക്കൊള്ളട്ടേ…നമ്മള്‍ പഴയതു തന്നെയല്ലേ എന്ന് മറുപടിയും കൊടുത്തു.

അങ്ങനെ മൂന്ന് കഥ കേട്ട ശേഷം വിജി തമ്പി ഒരു കഥ കൊള്ളാമെന്ന് പറഞ്ഞു. പിന്നീട് രണ്ട് വര്‍ഷത്തോളമെടുത്ത് എഴുത്ത് പൂര്‍ത്തിയാക്കി ദിലീപിനെ കാണാനായി പോകുകയായിരുന്നു. തുടര്‍ന്ന് ദിലീപിന്റെ ലൊക്കേഷനിലെത്തി കാരവാനില്‍ കയറി ദീലിപിനെ കണ്ട് കഥയുടെ ത്രെഡ് പറഞ്ഞതും ദിലീപ് ഞാന്‍ നടന്‍ ചേട്ടന്‍ പ്രൊഡ്യൂസര്‍ എന്നും പറഞ്ഞ് കൈകൊടുത്തു. പൈസയോ കാര്യങ്ങളോ ഒന്നും തന്നെ ദിലീപ് പറഞ്ഞിരുന്നില്ല. ഇതിന്റെ ഫോട്ടോഷൂട്ട് സമയത്ത് പോലും ദിലീപ് പൈസ വാങ്ങിച്ചിരുന്നില്ല.

അവിടെയാണ് ദിലീപ് എന്ന വലിയ മനുഷ്യനെ, നല്ല മനസിന്റെ ഉടമയെ താന്‍ മനസിലാക്കുന്നതെന്ന് വിഎസ് സുരേഷ് പറയുന്നു. ഞാന്‍ ദിലീപിനെ വെച്ച് നാടോടി മന്നന്‍ എന്ന സിനിമ ചെയ്യാന്‍ പോകുന്നുവെന്ന് പുറത്തായതോടെ ഇന്‍ഡസ്ട്രിയിലുള്ള പലരും പറഞ്ഞു അനുഭവിക്കാന്‍ പോകുന്നുവെന്ന്. ആര് എന്തൊക്കെ പറഞ്ഞാലും നാടോടി മന്നന്‍ എന്ന സിനിമയില്‍ നിന്നും പ്രൊഡ്യൂസറായ എനിക്ക് എന്തെങ്കിലും നേട്ടം വരുത്താനേ ദിലീപ് ശ്രമിച്ചിട്ടുള്ളൂ. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല വ്യക്തികളില്‍ ഒരാളാണ് ദിലീപെന്നും വിഎസ് സുരേഷ് പറയുന്നു.

1996 ല്‍ വിജി തമ്പിയുടെ സംവിധാനത്തില്‍ ദിലീപിനെ നായകനാക്കി കുടുംബ കോടതി എന്ന സിനിമയും വിഎസ് സുരേഷ് നിര്‍മ്മിച്ചിരുന്നു. ഇന്നസെന്റ്, ദിലീപ്, അശോകന്‍, കല്‍പ്പന, ജഗതി, മോഹനി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു അച്ഛന്റേയും അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളുടേയും ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ പോകുന്നത്. നര്‍മ്മവും സെന്റിമെന്‍സും എല്ലാം കലര്‍ന്ന സിനിമ അക്കാലത്ത് ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ ചിരിപ്പിച്ച സിനിമ കൂടിയായിരുന്നു.

ഈ ചിത്രത്തിന്റെ ചിത്രീകരണ വേളയിലുണ്ടായ ചില രസകരമായ സംഭവങ്ങളെ കുറിച്ചും വിഎസ് സുരേഷ് മുമ്പ് പറഞ്ഞിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുടുംബക്കോടതിയില്‍ അഭിനയിക്കുമ്പോള്‍ നായകന്‍ എന്ന നിലയില്‍ ദിലീപിന്റെ തുടക്ക സമയമായിരുന്നു. കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവും അവസാനം പുറത്തിറങ്ങിയ ദിലീപ് സിനിമ. ചിത്രത്തില്‍ ഉര്‍വശിയായിരുന്നു നായികയായത്. നാദിര്‍ഷയായിരുന്നു സംവിധാനം. ദിലീപിനെ വെച്ച് നാദിര്‍ഷ ചെയ്ത ആദ്യ സിനിമയും കേശു ഈ വീടിന്റെ നാഥനാണ്.

അണിയറയില്‍ ഒരുങ്ങുന്ന ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം വോയ്‌സ് ഓഫ് സത്യനാഥനാണ്. ദിലീപ്‌റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്‍. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രത്തില്‍ വീണ നന്ദകുമാറാണ് നായിക.

നിര്‍മാതാവ് എന്‍.എം ബാദുഷയാണ്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തില്‍ ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top