എല്ലാ ആഘോഷങ്ങള്‍ക്കും നേതൃത്വും കൊടുത്തിരുന്ന മനുഷ്യന് ഇപ്പോള്‍ എനിക്കൊപ്പമില്ല… ആ നഷ്ടം താങ്ങാനാവുന്നില്ലെന്ന് പറഞ്ഞ് കരയണോ? പിറന്നാൾ ദിനത്തിൽ വൈകാരിക കുറിപ്പുമായി സുപ്രിയ

കഴിഞ്ഞ ദിവസമായിരുന്നു പൃഥിരാജിന്റ ഭാര്യയും നിർമ്മാതാവുമായ സുപ്രിയയുടെ ജന്മദിനം. താരങ്ങളും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് സുപ്രിയയ്ക്ക് ആശംസകൾ നേർന്ന് എത്തിയത്. ഭാര്യയ്ക്ക് ആശംസയുമായി പൃഥ്വിരാജും എത്തിയിരുന്നു. നീ കൂടെയുണ്ടെങ്കില്‍ ഏത് യാത്രയും കഠിനമല്ല, ഏത് വഴക്കും നീണ്ടതല്ല, എന്നും എപ്പോഴും അതങ്ങനെ തന്നെയാണ്, ഹാപ്പി ബര്‍ത്ത് ഡേ പാര്‍ട്നര്‍ എന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്.
അച്ഛനൊപ്പമില്ലാത്ത ആദ്യ പിറന്നാളിനെക്കുറിച്ചുള്ള സുപ്രിയയുടെ പോസ്റ്റ് വൈറലായിക്കൊണ്ടി രിക്കുകയാണിപ്പോള്‍.
പിറന്നാളുകള്‍ ഏറെ വിശേഷമായി കൊണ്ടാടുന്നവരാണ് ഞങ്ങള്‍. അച്ഛനും അമ്മയും ചേര്‍ന്ന് എന്നെ ലോകത്തിന്റെ നെറുകയിലേക്കെത്തിക്കുന്ന സമയമാണത്. പുതിയ വസ്ത്രവും സമ്മാനങ്ങളും ബര്‍ത്ത് ഡേ കേക്കുമൊക്കെ ലഭിക്കാറുണ്ടായിരുന്നു. ഓരോ പിറന്നാളും എനിക്കേറെ സ്പെഷലായിരുന്നു. എല്ലാ ആഘോഷങ്ങള്‍ക്കും നേതൃത്വും കൊടുത്തിരുന്ന മനുഷ്യന് ഇപ്പോള്‍ എനിക്കൊപ്പമില്ല. ആ നഷ്ടം താങ്ങാനാവുന്നില്ലെന്ന് പറഞ്ഞ് കരയണോ, അദ്ദേഹമില്ലാതെ ഇന്നത്തെ ദിവസം ആഘോഷിക്കണോ എന്നെനിക്കറിയില്ല.
എന്റെ കല്യാണത്തിന് തലേന്നുള്ള ചിത്രങ്ങളാണിത്. മെഹന്ദി നൈറ്റില്‍ ഞാനും ഡാഡിയും ഡാന്‍സ് ചെയ്യുന്ന ഫോട്ടോയാണിത്. ഒരു ഫ്രണ്ട് പാട്ട് പ്ലേ ചെയ്തപ്പോള്‍ മറ്റൊരാള്‍ ഞങ്ങളുടെ വീഡിയോ പകര്‍ത്തി. കല്യാണ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടുള്ള തിരക്കിലായിരുന്ന ഡാഡി കുറച്ച് സമയം ആശ്വാസത്തോടെ ഞങ്ങള്‍ക്കൊപ്പം ചുവടുവെക്കുകയായിരുന്നു. അദ്ദേഹം എനിക്കെപ്പോഴും സ്പെഷലാണ്. ആശംസകള്‍ അറിയിച്ചവരോടെല്ലാം നന്ദി പറയുന്നു. ഡാഡി ഉള്ള സമയത്തെ പോലെ ഇപ്പോള്‍ പിറന്നാളാഘോഷിക്കാന്‍ ശ്രമിക്കുന്നു എന്നുമായിരുന്നു സുപ്രിയ കുറിച്ചത്.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...