Connect with us

ചുവപ്പും വെള്ളയും കോമ്പിനേഷനിലുള്ള കോസ്റ്റ്യും, ചുവപ്പഴകില്‍ അതീവ സുന്ദരിയായി ലേഖ ശ്രീകുമാര്‍! പുത്തൻ വിശേഷം തിരക്കി ആരാധകർ, ചിത്രം വൈറൽ

Malayalam

ചുവപ്പും വെള്ളയും കോമ്പിനേഷനിലുള്ള കോസ്റ്റ്യും, ചുവപ്പഴകില്‍ അതീവ സുന്ദരിയായി ലേഖ ശ്രീകുമാര്‍! പുത്തൻ വിശേഷം തിരക്കി ആരാധകർ, ചിത്രം വൈറൽ

ചുവപ്പും വെള്ളയും കോമ്പിനേഷനിലുള്ള കോസ്റ്റ്യും, ചുവപ്പഴകില്‍ അതീവ സുന്ദരിയായി ലേഖ ശ്രീകുമാര്‍! പുത്തൻ വിശേഷം തിരക്കി ആരാധകർ, ചിത്രം വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് എംജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും. പാട്ടും കംപോസിങ്ങും റിയാലിറ്റി ഷോയുമായി സജീവമാണ് എം.ജി ശ്രീകുമാറെങ്കിൽ ഭാര്യ ലേഖ യുട്യൂബ് ചാനലുമായി സജീവമാണ്. എംജി ശ്രീകുമാറിനെ എവിടെ എപ്പോള്‍ കണ്ടാലും നിഴലായി ലേഖ ഉണ്ടാകാറുണ്ട്. അവാര്‍ഡ് നിശകളിലും സ്റ്റേജ് ഷോകളിലും ഇന്റര്‍വ്യൂകളിലും ശ്രീകുമാറിനൊപ്പം ലേഖയും ഉണ്ടാകും. സോഷ്യൽ മീഡിയയിലും ലേഖ സജീവമാണ്.

യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങള്‍ പങ്കിടാന്‍ തുടങ്ങിയതോടെയാണ് ലേഖയെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി മനസിലാക്കിയത്. ഇപ്പോഴിതാ ലേഖയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചുവപ്പും വെള്ളയും കോമ്പിനേഷനിലുള്ള കോസ്റ്റിയൂമിലാണ് ലേഖ.
ചുവന്ന ടോപ്പും ചേരുന്ന ആഭരണങ്ങളുമണിഞ്ഞ് ലേഖയുടെ പോസ്. പതിവ് പോലെ തന്നെ അടിപൊളിയായിട്ടുണ്ടെന്ന കമന്റുകളാണ് ചിത്രത്തിന് താഴെയുള്ളത്.

വിജയ് യേശുദാസിനൊപ്പമുള്ള ചിത്രവുമായി ലേഖ എത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. നല്ല ഫോട്ടോയാണല്ലോയെന്നായിരുന്നു ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകള്‍.

കഴിഞ്ഞ ദിവസം കർക്കിട വാവ് ദിനത്തിൽ ലേഖല ഹൃദയ സ്പർശിയായൊരു കുറിപ്പ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ‘ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളെ ശ്രദ്ധിക്കാത്തവർ മരിച്ച് കഴിയുമ്പോൾ കണക്ക് തീർക്കൽ പോലെ ബലിയിടുന്നുവെന്നാണ് ലേഖ ശ്രീകുമാർ കുറിച്ചിരിക്കുന്നത്. ജീവിച്ച് ഇരിക്കുബോൾ അച്ഛനമ്മമാരെ നോക്കുന്നതാണ് പുണ്യം

‘മരണത്തിന് ശേഷം ബലിയിട്ട് കണക്ക് തീർക്കലാണ് മിക്ക ഇടങ്ങളിലും. ഇത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് ബലിയിടൽ ചടങ്ങുകൾ. എനിക്ക് അച്ഛനമ്മമാർ ജീവിച്ച് ഇരിപ്പില്ല. ആ നല്ല ഓർമകൾക്ക് മുന്നിൽ എന്റെ പ്രണാമം’ എന്നാണ് ലേഖ കുറിച്ചത്. ലേഖയെപ്പോലെ തന്നെ എം.ജി ശ്രീകുമാറിന്റേയും മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ലേഖയുടെ കുറിപ്പ് പ്രത്യ​ക്ഷപ്പെട്ടതോടെ നിരവധി സമാനമായ കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.

More in Malayalam

Trending

Recent

To Top