ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിച്ചത് കൃത്യമായിട്ടല്ല; രണ്ട് മാനേജരുമാരെ മാറ്റാൻ തീരുമാനിച്ചിരുന്നു ; നിർണ്ണായക വെളിപ്പെടുത്തലുമായി റിട്ട. എസ്പി ജോര്‍ജ് ജോസഫ്!
ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ സിബിഐ നല്‍കിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണമെന്ന ഹര്‍ജി തള്ളി. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹര്‍ജി തള്ളിയത്.കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ഉണ്ണിയും അമ്മ ശാന്തകുമാരിയും കലാഭവന്‍ സോബിയുമാണ് സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇപ്പോഴിതാ ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിച്ചത് കൃത്യമായിട്ടല്ലെന്ന് റിട്ട. എസ്പി ജോര്‍ജ് ജോസഫ്. ന്യായമായി പൊലീസ് ഉദ്യോഗസ്ഥന് തോന്നുന്ന സംശയങ്ങളൊന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. സിബിഐയില്‍ നിന്ന് അനേഷണം കേരള പോലീസിലേക്ക് തന്നെ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജോര്‍ജ് ജോസഫ് സംഭവത്തെക്കുറിച്ച് പറഞ്ഞത്: ന്യായമായി പൊലീസ് ഉദ്യോഗസ്ഥന് തോന്നുന്ന സംശയങ്ങളൊന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ എലാബറേറ്റ് ആയി നോക്കിയില്ല..ഒന്നാമത് ബാലഭാസ്‌കറിന്റെ മൂന്ന് മൊബൈലുകളില്‍ ഒരെണ്ണം ഈ ഡിആര്‍ഐ കേസിന്റെ ഒരാളുടെ പൂജാമുറിയില്‍ നിന്ന് എടുത്തുന്നെന്ന് പറഞ്ഞാല്‍ അത് കണക്ട് ചെയ്യാന്‍ സിബിഐക്ക് കഴിഞ്ഞില്ല കാരണം സംഭവം കഴിഞ്ഞ് പിന്നേദിവസം ഇതില്‍ ഒരാള്‍ കൊല്ലം വരെ പോയി അവിടെ മുഴുവന്‍ സിസിടിവി ദൃശ്യം നോക്ക് ഏത് വണ്ടിയാണ് നമ്മളൊക്കെ ചേസ് ചെയ്തതെന്ന് കരുതിയിരുന്നത്. ഒരു കെഎസ്ആര്‍ടിസി ബസുകാരന്‍ കണ്ടിട്ടുണ്ട് ഫോളോ ചെയ്യുന്നത്..അത് പോലെ സോബി കണ്ടിട്ടുണ്ട്. പിന്നെ ബാലഭാസ്‌കരും ഡ്രൈവറും കൊല്ലത്തെ ഏതോ ബാക്കറിയില്‍ നിന്ന് ചായ കൂടിച്ചിരുന്നു ഈ ദൃശ്യങ്ങളും നോക്കിയിട്ടുണ്ട്. എട്ടാം തിയതി ബാലഭാസ്‌കര്‍ മരിച്ചു.
കേരളത്തില്‍ ഉള്ളവരുടെ ധാരണ സിബിഐക്ക് കൊടുത്ത കേസ് തിരിച്ചെടുക്കാന്‍ കഴിയില്ലെന്നാണ് ..സിബിക്ക് പോയ കേസ് തിരിച്ച് കേരള പോലീസ് തിരിച്ചെടുക്കട്ടെ അതിന് നിയമ തടസ്സങ്ങളൊന്നും ഇല്ല ഇന്ത്യയില്‍. കേരള പോലീസിന്റെ ബോസ് അല്ല സിബിഐ. ഈ കേസില്‍ സിബിഐയുടെ അന്വേഷണം ലോജിക് ആയി ചിന്തിക്കുന്നവരുടെ പോലെയല്ല. ഇത് ഒരു ചേസ് ആയിരുന്നു 200 മീറ്ററോളം ഓടി., 100-120 കിലോമീറ്ററില്‍ പോയി ആ വണ്ടി അതുകൊണ്ടാണ് ബലാഭാസ്‌കറിന്റെ മകൾ ആ സ്‌പോട്ടില്‍ മരിച്ചത്. ആ വണ്ടി ഓടിച്ചയാളെ ഇവര് കാന്‍വാസ് ചെയ്യണം..ആ വണ്ടിക്കകത്ത് ഒന്നോ രണ്ടോ ബിസ്‌ക്കറ്റ് കൊണ്ടുവരുന്നതിന് കുഴപ്പമില്ല.
ബാലഭാസ്‌ക്കറിന് ഇക്കാര്യം അറിയില്ല. ബാലഭാസ്‌ക്കറിനെ എനിക്ക് പേഴ്‌സണലായി അറിയാം. അദ്ദേഹം ഈ രണ്ട് മാനേജരുമാരെ മാറ്റാൻ തീരുമാനിച്ചിരുന്നതായാണ് എനിക്ക് ലഭിച്ച വിവരം. അദ്ദേഹം സംശയിച്ചത് പോലെ തന്നെ അവര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായി. അവരുടെ ബോസ് തിരുവനന്തരപകരം കഴക്കൂട്ടം എരിയിൽ തന്നെ ഉണ്ട്..ഒരു ലേഡി ആണ് അത് കൊണ്ടുവന്നത്. അതൊരു അഡ്വക്കറ്റ് ആയിരുന്നു..പഴയ കഥകളിലേക്കൊക്കെ കേറണം..അന്വേഷണം അറിയില്ലെങ്കില്‍ ഇ പണി കളഞ്ഞ് പോവുന്നത് തന്നെയാണ് നല്ലത്.
സിബിഐ എന്തിനാണ് സോബിയെ അവിശ്വസിക്കുന്നത്. അവരുടെ ഫൈന്‍ഡിംഗ്‌സിനെ തന്നെ തകിടം മറിക്കുന്ന എവിഡന്‍സാണ് നിലനില്‍ക്കുന്നത്. പാവം ആ സോബി ബൈ ചാന്‍സ് വന്ന മനുഷ്യന്‍ കണ്ട കാര്യമാണ് പറഞ്ഞത്. അപകടം ഉണ്ടായി ആള്‍ക്കാര്‍ അങ്ങോട്ട് ഓടുന്നതിന് പകരം ഈ ചേസ് ചെയ്ത ഒന്നോ രണ്ടോ വാഹനം തീര്‍ച്ചയായും അവിടെ ആള് കൂടാന്‍ സമ്മതിച്ചില്ല. കാരണം ആ വാഹനത്തില്‍ ഉണ്ടോ അതില്‍ നിന്ന് എടുത്തുകൊണ്ടുപോയോ നമുക്ക് അറിയില്ല.അവിടെ വന്നുകൂടിയ ഒന്ന് രണ്ട് കാറുകാര്‍ ഈ സോബി ഉള്‍പ്പെടെയുള്ളവരെ ഓടിക്കുകകയാണ്.
അവിടെ സോബി കണ്ടതെന്താണ് അപകടം ഉള്ളിടത്ത് ഓടിക്കൂടുന്നതിന് പകരം അപകടം ഉണ്ടായ സ്ഥലത്ത് ബുള്ളറ്റുകൊണ്ടൊരാള്‍ മുന്നോട്ട് ചവിട്ടിചവിട്ടി വണ്ടി മുന്നോട്ട് കൊണ്ട് പോവുകയും ഒരു പയ്യന്‍ ഇടത്തോട് ഓടുകയും ചെയ്തത് ഒരിക്കലും പ്രതീക്ഷിക്കാത്ത എവിഡന്‍സാണ് അത് റിലേ ചെയ്യാതെ ഉള്ള അന്വേഷണം ആണ് നടന്നത്. ഈ കേസില്‍ ഫര്‍ദര്‍ അന്വേഷണം നടക്കണം, അദ്ദേഹം പറയുന്നു.
