Connect with us

ബാലുവിനെ കൊന്നതാണ് ഞാൻ അത് കണ്ടു.. ലക്ഷ്മി ഇനി കരയണ്ട സോബി എല്ലാം വെളിപ്പെടുത്തി!

Malayalam

ബാലുവിനെ കൊന്നതാണ് ഞാൻ അത് കണ്ടു.. ലക്ഷ്മി ഇനി കരയണ്ട സോബി എല്ലാം വെളിപ്പെടുത്തി!

ബാലുവിനെ കൊന്നതാണ് ഞാൻ അത് കണ്ടു.. ലക്ഷ്മി ഇനി കരയണ്ട സോബി എല്ലാം വെളിപ്പെടുത്തി!

മലയാളികളുടെ മനസില്‍ നൊമ്പരമായി മാറിയ യുവ കലാകാരനാണ് ബാലഭാസ്‌കര്‍. ബാലു എന്ന ഓമനപ്പേരില്‍ അത് മലയാളികളുടെ ഓരോരുത്തരുടേയും മനസില്‍ പതിയുകയായിരുന്നു. ബാലുവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തിനോടൊപ്പം മലയാളികള്‍ക്കും താങ്ങാന്‍ കഴിയുമായിരുന്നില്ല. അപകട മരണമാണെന്ന് ക്രൈംബ്രാഞ്ച് കേസ് എഴുതി തള്ളുമ്പോഴും ബന്ധുക്കള്‍ക്കൊപ്പം പലര്‍ക്കും അത് വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. അന്നും ഇന്നും അത് വരുത്തിത്തീര്‍ത്ത അപകടമാണെന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാളാണ് കലാഭവന്‍ സോബി. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടേയും മാതാപിതാക്കളുടേയും സങ്കടങ്ങള്‍ക്ക് അറുതി വരുത്തുവാന്‍ ശക്തമായ തെളിവുകളാണ് സോബി നല്‍കുന്നത്. ദൈവം കരുതിവച്ച തെളിവ് പോലെയാണ് സിബിഐ മുമ്പാകെ സോബി എത്തുന്നത്.

സിബിഐയുടെ മുന്നിലെത്തുമ്പോഴും ബാലഭാസ്‌കറിന്റേത് ആസൂത്രിത അപകടമാണെന്ന ആരോപണത്തിലുറച്ച് നില്‍ക്കുകയാണ് സോബി. അതിനാല്‍ തന്നെ കലാഭവന്‍ സോബിയുടെ മൊഴി സിബിഐ വിശദമായി രേഖപ്പെടുത്തി. തിരുവനന്തപുരത്തെ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് സിബിഐ വിശദമായ മൊഴി രേഖപ്പെടുത്തിയത്. അതേസമയം നുണ പരിശോധനയ്ക്ക് തയാറാണെന്നും സോബി സിബിഐ മുമ്പാകെ എഴുതി നല്‍കിയിട്ടുണ്ട്.

അപകടം നടന്ന സ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്ത് ണ്ടായിരുന്നുവെന്ന കലാഭവന്‍ സോബിയുടെ ആരോപണവും സിബിഐ അന്വേഷിക്കും. അപകടമുണ്ടാകുന്നതിന് മുമ്പ് ഏതാനും ഗുണ്ടകളുടെ സംഘം കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടെന്നാണ് സോബിയുടെ പ്രധാന ആരോപണം. സോബിയുടെ മൊഴി സിബിഐയ്ക്ക് നിര്‍ണായകമാണ്. സോബിയെ അപകടസ്ഥലത്ത് ഉള്‍പ്പെടെ കൊണ്ടുപോയി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും.

2018 സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും ഭാര്യയും കകുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്ത് നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ചികിത്സയ്ക്കിടയിലും മരണപ്പെടുകയായിരുന്നു. ഭാര്യയും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരിക്കേറ്റിരുന്നു. ഈ സമയത്ത് യാഥൃശ്ചികമായി സംഭവ സ്ഥലത്തെത്തിയ സോബിനാണ് കേസിന്റെ നിര്‍ണായക വഴിത്തിരിവാകുന്നത്.

about balabhasker

More in Malayalam

Trending