News
ലിവിംഗ് ടുഗദറില്‍ വിശ്വസിക്കാത്തതിനാൽ വിവാഹം; മൂന്നാം കെട്ടുകാരനുമായുള്ള കല്യാണം എതിര്‍ത്ത് കുടുംബം; ഗർഭിണി ആണോ എന്ന വാർത്തയ്ക്ക് പിന്നാലെ വിദ്യാ ബാലന്റെ പ്രണയകഥ!
ലിവിംഗ് ടുഗദറില്‍ വിശ്വസിക്കാത്തതിനാൽ വിവാഹം; മൂന്നാം കെട്ടുകാരനുമായുള്ള കല്യാണം എതിര്‍ത്ത് കുടുംബം; ഗർഭിണി ആണോ എന്ന വാർത്തയ്ക്ക് പിന്നാലെ വിദ്യാ ബാലന്റെ പ്രണയകഥ!
ഇന്ന് ബോളിവുഡിലെ മുന്നും താരങ്ങളിൽ ഒരാളാണ് വിദ്യ ബാലന്‍. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയെടുത്ത നായിക. ബോക്‌സ് ഓഫീസ് വിജയം നേടാന്‍ പുരുഷ താരങ്ങളുടെ സാന്നിധ്യത്തിന്റെ ആവശ്യം ഇല്ല എന്നും തെളിയിച്ചിട്ടുണ്ട്. രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച വ്യക്തി കൂടിയാണ് വിദ്യ ബാലന്‍. വിവാഹത്തോടെ നടിമാര്‍ അഭിനയം നിര്‍ത്തുന്ന പതിവും വിദ്യ തെറ്റിക്കുകയായിരുന്നു.
ബോളിവുഡിലെ മുന്‍നിര നിര്‍മ്മാതാവ് സിദ്ധാര്‍ത്ഥ് റോയ് കപൂറാണ് വിദ്യയുടെ ഭര്‍ത്താവ്. എന്നാല്‍ തന്റെ ഭര്‍ത്താവ് നിര്‍മ്മിക്കുന്ന സിനിമകളില്‍ അഭിനയിക്കുന്ന രീതിയും വിദ്യ ബാലൻ ഫോളോ ചെയ്യ്തില്ല. വിദ്യയുടെ സിനിമാ ജീവിതം പോലെ തന്നെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.
തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് വളരെ അപൂര്‍വ്വമായി മാത്രമേ വിദ്യ സംസാരിക്കാറുള്ളൂവെന്നതും ശ്രദ്ധേയമാണ്. വിദ്യയുടേയും സിദ്ധാര്‍ത്ഥിന്റേയും പ്രണയ കഥയും അതുകൊണ്ട് പലര്‍ക്കും വിശദമായി അറിയുകയില്ല. ആദ്യ കൂടിക്കാഴ്ച മുതലുള്ള വിദ്യയുടേയും സിദ്ധാര്‍ത്ഥിന്റേയും പ്രണയ കഥ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം വിദ്യ ബാലൻ ഗർഭിണി ആണോ എന്ന തരത്തിൽ ഗോസിപ്പികൾ പ്രചരിച്ചിരുന്നു. അതോടെയാണ് വിദ്യാ ബാലനെ കുറിച്ചുള്ള വാർത്തകൾ ചർച്ചയാകുന്നത്.
വിദ്യയും സിദ്ധാര്‍ത്ഥും ആദ്യമായി കണ്ടുമുട്ടുന്നത് ഫിലിം ഫെയര്‍ അവാര്‍ഡിന്റെ വേദിയില്‍ വച്ചാണ്. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഇരുവര്‍ക്കും ഒരു സ്പാര്‍ക്ക് അനുഭവപ്പെടുകയായിരുന്നു. അത് വിദ്യയുടെ അടുത്ത സുഹൃത്തായ നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹറിന് മനസിലായി.
ഇതോടെ വിദ്യയേയും സിദ്ധാര്‍ത്ഥിനേയും ചേര്‍ത്തുവെക്കാന്‍ കരണ്‍ ജോഹര്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു. ഇതിനായി അടുത്തൊരു ദിവസം തന്നെ വിദ്യയും സിദ്ധാര്‍ത്ഥും തമ്മിലൊരു കൂടിക്കാഴ്ച ഒരുക്കുകയായിരുന്നു കരണ്‍.
ഈ കൂടിക്കാഴ്ചയിലൂടെ തന്നെ വിദ്യയും സിദ്ധാര്‍ത്ഥും അടുത്തു. അത് നല്ല സൗഹൃദത്തിലേക്കും അവിടെ നിന്നും പ്രണയത്തിലേക്കും എത്തുകയായിരുന്നു. വിദ്യയും സിദ്ധാര്‍ത്ഥും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ അധികം വൈകാതെ തന്നെ ഗോസിപ്പ് കോളങ്ങളിലുമെത്തി. എന്നാല്‍ അത്തരം വാര്‍ത്തകളോടൊന്നും വിദ്യയും സിദ്ധാര്‍ത്ഥും പ്രതികരിച്ചിരുന്നില്ല. ഇതിനിടെയാണ് ഗോവയിലെ ബീച്ചില്‍ നിന്നുമുള്ള വിദ്യയുടേയും സിദ്ധാര്‍ത്ഥിന്റേയും ചിത്രങ്ങള്‍ ചര്‍ച്ചയായി മാറുന്നത്.
2012 ലാണ് സിദ്ധാര്‍ത്ഥ് വിദ്യയെ പ്രൊപ്പോസ് ചെയ്യുന്നത്. തനിക്ക് മറുപടി പറയാന്‍ പോലും സമയം കിട്ടിയിരുന്നില്ലെന്നാണ് വിദ്യ അതേക്കുറിച്ച് പറയുന്നത്. താന്‍ ലിവിംഗ് ടുഗദറില്‍ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ വിദ്യ വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. എന്നാല്‍ എളുപ്പമായിരുന്നില്ല വിവാഹം. രണ്ട് തവണ വിവാഹം കഴിക്കുകയും വിവാഹ മോചിതനാവുകയും ചെയ്ത വ്യക്തിയാണ് സിദ്ധാര്‍ത്ഥ്. ഇത് വിദ്യയുടെ വീട്ടുകാര്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. വിദ്യയും തന്റെ കരിയറിന്റെ ഏറ്റവും മികച്ച സമയത്തിലൂടെ കടന്നു പോവുകയായിരുന്നു.
ബാല്യകാല സുഹൃത്തായ ആരതി ബജാജ് ആണ് സിദ്ധാര്‍ത്ഥിന്റെ ആദ്യഭാര്യ. പിന്നീട് ടെലിവിഷന്‍ പ്രൊഡ്യൂസറായ കവിതയെ സിദ്ധാര്‍ത്ഥ് വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ 2008 ല്‍ ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീടാണ് സിദ്ധാര്‍ത്ഥ് വിദ്യയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. എന്തായാലും വിദ്യയുടേയും സിദ്ധാര്‍ത്ഥിന്റേയും കല്യാണത്തിന് കുടുംബവും സമ്മതം മൂളുകയായിരുന്നു. ഒടുവില്‍ 2012 ഡിസംബര്‍ 14 ന് വിദ്യയും സിദ്ധാര്‍ത്ഥും വിവാഹിതരായി.
ഇതിനിടെ ഇപ്പോഴിതാ വിദ്യ ബാലന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തകളാണ് സജീവമായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടി ഹുമ ഖുറേഷിയുടെ പിറന്നാള്‍ ആഘോഷത്തിനെത്തിയ വിദ്യയുടെ ചിത്രങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയ താരം ഗര്‍ഭിണിയാണോ എന്ന സംശയം മുന്നോട്ട് വെക്കുന്നത്. വാര്‍ത്തകളോട് വിദ്യ ബാലനോ സിദ്ധാര്‍ത്ഥ് റോയ് കപൂറോ ഇതുവരേയും പ്രതികരിച്ചിട്ടില്ല.
about vidhya balan
