News
ഒന്നൂടി വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്; കൂടുതൽ പ്രണയിച്ചിരുന്നേൽ വിവാഹം നടക്കില്ലായിരുന്നു; ഇതുവരെയുള്ള ജീവിതത്തെ മുന്നോട്ട് നയിച്ചതിന് പിന്നിൽ ആ ലക്ഷ്യം ; ,മനസുതുറന്ന് ജീവയും അപര്‍ണയും!
ഒന്നൂടി വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്; കൂടുതൽ പ്രണയിച്ചിരുന്നേൽ വിവാഹം നടക്കില്ലായിരുന്നു; ഇതുവരെയുള്ള ജീവിതത്തെ മുന്നോട്ട് നയിച്ചതിന് പിന്നിൽ ആ ലക്ഷ്യം ; ,മനസുതുറന്ന് ജീവയും അപര്‍ണയും!
ടെലിവിഷന്‍ അവതാരകനായി ക്യാമറയ്ക്ക് മുന്നിലെത്തി ഇപ്പോള്‍ സിനിമയിലടക്കം തിളങ്ങി
നിൽക്കുകയാണ് നടൻ ജീവ. ജീവയ്‌ക്കൊപ്പം ഭാര്യയും അവാതരകയുമായ അപര്‍ണ തോമസുമുണ്ട്. ആർക്കും മാതൃകയാക്കാവുന്ന ദാമ്പത്യ ജീവിതമാണ് ജീവയുടെയും അമൃതയുടെയും .
ഇപ്പോഴിതാ, അശ്വതി ശ്രീകാന്തിന്റെ ചാറ്റ് ഷോ യില്‍ പങ്കെടുത്തു സംസാരിക്കവെ താരങ്ങൾ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കുന്ന പരിപാടിയില്‍ രസകരമായ വെളിപ്പെടുത്തലാണ് അമൃതയും ജീവയും പങ്കുവെച്ചത്. വിവാഹത്തിന്റെ അന്ന് അപര്‍ണ തലകറങ്ങി വീണതടക്കമുള്ള കഥകള്‍ ഇരുവരും പങ്കുവെച്ചു.
അധികകാലം പ്രണയിച്ച് നടക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് ജീവയും അപര്‍ണയും ഒരുപോലെ പറയുന്നത്. വിവാഹക്കാര്യം വീട്ടില്‍ പറഞ്ഞു. ചെറിയൊരു നിശ്ചയം പോലെ നടത്തി. കുറച്ച് സാവകാശം കിട്ടുമെന്ന് കരുതിയെങ്കിലും വീട്ടുകാര്‍ വിവാഹം പെട്ടെന്ന് തന്നെ നടത്താന്‍ തീരുമാനിച്ചു. അങ്ങനെ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നതിന് മുന്‍പ് തന്നെ ഞങ്ങള്‍ വിവാഹിതരായി. കുറച്ച് കാലം കൂടി പ്രണയിച്ച് നടന്നിരുന്നെങ്കില്‍ ചിലപ്പോള്‍ ബ്രേക്കപ്പ് ആയിപോയെനെ എന്നും താരങ്ങള്‍ ഒരുപോലെ പറയുന്നു.
ഇന്നത്തെ വിവാഹം ഒരാഴ്ചയൊക്കെ നീണ്ട് നില്‍ക്കുന്നതാണ്. അന്ന് അങ്ങനെയുണ്ടായിരുന്നില്ല. അതിന്റെ വിഷമം ഉണ്ട്. അതുകൊണ്ട് മാത്രം ഇപ്പോള്‍ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കാറുണ്ട്. രണ്ടാമതൊന്ന് കൂടി കെട്ടിയാലോ എന്നൊക്കെ ആലോചിച്ചെങ്കിലും പണച്ചെലവ് വരുന്നത് കൊണ്ട് അത് വേണ്ടെന്ന് വെച്ചതാണെന്നാണ് അപര്‍ണയും ജീവയും പറയുന്നത്.
വിവാഹത്തിന്റെ അന്ന് അപര്‍ണ തലകറങ്ങി വീണതിനെ കുറിച്ച് മുന്‍പും താരങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഈ അഭിമുഖത്തിലും താരങ്ങളത് പങ്കുവെച്ചു. വിവാഹത്തിന്റെ ചടങ്ങുകള്‍ പള്ളിയില്‍ നടക്കുകയാണ്.
ഇതിനിടയില്‍ അപര്‍ണ ഒന്ന് മുന്നോട്ട് പോവുന്നത് കണ്ടു. പിന്നെയാണ് മനസിലായത് തലകറങ്ങി വീണതാണെന്ന്. അതോടെ ശരിക്കും വിവാഹത്തിന്റെ മൂഡ് തന്നെ പോയി. വിവാഹശേഷമുള്ള ഫോട്ടോസൊന്നും കാര്യമായി എടുക്കാന്‍ പറ്റാതെ പോയത് അതുകൊണ്ടാണ്.
രണ്ടാളും ഏകദേശം ഒരേ രീതിയില്‍ നിന്നും വന്നവരായത് കൊണ്ട് രണ്ടാള്‍ക്കും പൊതുവായി ഒരു ലക്ഷ്യമുണ്ടായിരുന്നു. അതാണ് ഇതുവരെയുള്ള ജീവിതത്തെ മുന്നോട്ട് നയിച്ചത്. ഇതില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് കുറച്ച് കൂടുതലായി പണമോ മറ്റ് കാര്യങ്ങളോ ഉണ്ടായിരുന്നെങ്കില്‍ ഓ നീ വല്യ ആളല്ലേ എന്ന സംസാരം ഉണ്ടായേനെ. അങ്ങനൊന്ന് ഇല്ലാതെ വന്നത് ഇതുകൊണ്ടാണെന്ന് താരദമ്പതിമാര്‍ പറയുന്നു.
about jeeva
