Connect with us

‘മാട്രിമോണിയിൽ കണ്ട ഫേക്ക് അകൗണ്ട് ; ഇൻസ്റ്റ​ഗ്രാമിലൂടെ പ്രണയിച്ചു; ആനന്ദം സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നായകനായ വിശാഖിന്റെ പ്രണയം; ഒരു പ്രണയ നോവൽ പോലെ….!

News

‘മാട്രിമോണിയിൽ കണ്ട ഫേക്ക് അകൗണ്ട് ; ഇൻസ്റ്റ​ഗ്രാമിലൂടെ പ്രണയിച്ചു; ആനന്ദം സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നായകനായ വിശാഖിന്റെ പ്രണയം; ഒരു പ്രണയ നോവൽ പോലെ….!

‘മാട്രിമോണിയിൽ കണ്ട ഫേക്ക് അകൗണ്ട് ; ഇൻസ്റ്റ​ഗ്രാമിലൂടെ പ്രണയിച്ചു; ആനന്ദം സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നായകനായ വിശാഖിന്റെ പ്രണയം; ഒരു പ്രണയ നോവൽ പോലെ….!

മലയാള സിനിമയിൽ എപ്പോഴും ഹിറ്റ് അടിക്കാൻ സാധ്യതയുള്ള ഒരു സിനിമാ തീം ആണ് കോളേജ് ഫിലിം. ആ കാലഘട്ടത്തിലെ കോളേജ് പിള്ളേർക്കുള്ള ഒരു ആനന്ദം. അത്തരത്തിൽ ഇറങ്ങിയ ഒരു കോളേജ് ഫിലിം ആണ് നവാഗതനായ ഗണേശ് രാജ് സംവിധാനം ചെയ്ത ആനന്ദം. വിനീത് ശ്രീനിവാസനാണ് ഈ ചലച്ചിത്രം നിർമിച്ചിരിക്കുന്നത്. ഗണേശ് രാജിന്റെ തന്നെ തിരക്കഥയിലാണ് സിനിമ ഒരുങ്ങിയത്.

വിശാഖ് നായർ, അനു ആന്റണി, തോമസ് മാത്യു, അരുൺ കുര്യൻ, സിദ്ധി, റോഷൻ മാത്യു, അനാർക്കലി മരിക്കാർ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സിനിമയിൽ പുതുമുഖങ്ങളായി അരങ്ങേറിയ താരങ്ങളെല്ലാം ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന താരങ്ങളാണ്. അക്കൂട്ടത്തിൽ വേ​ഗത്തിൽ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു വിശാഖ് നായർ. ആനന്ദം സിനിമയിൽ വിശാഖ് അവതരിപ്പിച്ച കുപ്പി എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൂട്ടുകാർക്കിടയിൽ കളിയും ചിരിയും തമാശയും പറഞ്ഞ് മുഴുവൻ സമയവും ഓണായിരിക്കുന്ന കഥാപാത്രമായിരുന്നു വിശാഖിന്റെ കുപ്പി. യഥാർത്ഥ സൗഹൃദത്തിലും ഒരു കുപ്പി നമ്മുടെ എല്ലാം കൂട്ടത്തിൽ കാണും. അതുകൊണ്ടുതന്നെ പലർക്കും കുപ്പിയെ സ്വന്തം ജീവിതത്തിലേക്ക് റിലേറ്റ് ചെയ്യാനും സാധിക്കും.

ആനന്ദത്തിന് ശേഷം പുത്തൻപണത്തിലാണ് വിശാഖ് അഭിനയിച്ചത്. പിന്നീട് ചങ്ക്സ്, മാച്ച് ബോക്സ്, ചെമ്പരത്തിപ്പൂ, ആന ആലറലോട് അലറൽ, ലോനപ്പന്റെ മാമോദീസ തുടങ്ങിയ സിനിമകളിലും വിശാഖ് നായർ അഭിനയിച്ചു.അടുത്തിടെയാണ് വിശാഖ് നായർ വിവാഹിതനായത്. ജനപ്രിയയെയാണ് വിശാഖ് വിവാഹം ചെയ്തത. കഴിഞ്ഞ വർഷം നവംബറിലായിരുന്നു വിശാഖിന്റേയും ജയപ്രിയയുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്.

ബംഗളൂരുവിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകളെല്ലാം നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. പഠിക്കുന്ന കാലം മുതല്‍ക്കെ നാടകരംഗത്ത് സജീവമായിരുന്നു വിശാഖ്. അഗദ ക്രിസ്റ്റിയുടെ ആന്‍ഡ് ദെന്‍ വേര്‍ നണ്‍, ഒണ്‍ ഫ്‌ള്യൂ ഓവര്‍ കുക്കൂസ് നെസ്റ്റ് തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തതിന് പുറമെ അതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

ചെന്നൈയില്‍ വെച്ചുനടന്ന ഓഡീഷനിലൂടെയാണ് ആദ്യ ചിത്രമായ ആനന്ദത്തിലേക്ക് വിശാഖിന് അവസരം ലഭിക്കുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ മുതൽ ഭാര്യ ജനപ്രിയയെ കുറിച്ച് മനോഹരമായ കുറിപ്പുകൾ വിശാഖ് പങ്കുവെച്ചതും വൈറലായിരുന്നു.

വിശാഖ് വിവാഹിതനായപ്പോൾ എല്ലാവരും കരുതിയത് പ്രണയ വിവാഹമാണെന്നാണ്. എല്ലാ സംശയങ്ങൾക്കും ഇപ്പോൾ വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ അഭിമുഖത്തിലൂടെ മറുപടി നൽകിയിരിക്കുകയാണ് വിശാഖും ഭാര്യ ജനപ്രിയയും. ‘പാരന്റ്സ് ഞങ്ങൾക്ക് രണ്ടുപേർക്കും വേണ്ടി മാട്രിമോണി പ്രൊഫൈൽ ഉണ്ടാക്കിയിരുന്നു.’

ഞാൻ അല്ല എന്റെ പാരന്റ്സാണ് അത് കൈകാര്യം ചെയ്തിരുന്നത്. അങ്ങനെ അവർ ഒരിക്കൽ ജനപ്രിയയ്ക്ക് ഇന്ററസ്റ്റ് അയച്ചു. ജനപ്രിയയുടെ പാരന്റ്സും ചേച്ചിയും ഇത് ജനപ്രിയയെ കാണിച്ചു ‘അവർ വിചാരിച്ചു ഫേക്കായിട്ടുള്ള പ്രൊഫൈൽ ആയിരിക്കുമെന്ന് കാരണം ഞാൻ അഭിനയിക്കുന്ന വ്യക്തിയായതുകൊണ്ട്.

അങ്ങനെ ജനപ്രിയ ഫേക്ക് അക്കൗണ്ട് മാട്രിമോണിയിൽ കണ്ടുവെന്ന് പറഞ്ഞ് എനിക്ക് ഇൻസ്റ്റ​ഗ്രാമിൽ മെസേജ് അയച്ചു. അവിടെ നിന്ന് പിന്നീട് സൗഹൃദമായി…. പ്രണയമായി… വിവാഹ​മായി. ഞങ്ങൾ പരിചയപ്പെട്ട് എല്ലാം ഓക്കെയാണെന്ന് തോന്നിയപ്പോഴാണ് പാരന്റ്സിനോട് ഇക്കാര്യം പറഞ്ഞത്.’

‘സിനിമയിൽ നിന്നും ജീവിത പങ്കാളി വേണ്ടെന്ന് തീരുമാനിച്ചിരുന്നു. അത് എനിക്ക് ശരിയാവില്ലെന്ന് നന്നായി അറിയാം. ജനപ്രിയയും ഇക്കാര്യം ചോദിച്ചിരുന്നു. വിനീതേട്ടൻ സിനിമയിലുള്ള വ്യക്തിയാണെങ്കിലും ദിവ്യ ചേച്ചി അങ്ങനെയല്ലല്ലോ. അവരുടെ ബോണ്ടിങ് എനിക്കിഷ്ടമാണ്. അവരെ കണ്ടിരിക്കാനും രസമാണ്’ വിശാഖ് പറയുന്നു. ഹൃദയം സിനിമയിലായിരുന്നു വിശാഖ് അവസാനമായി അഭിനയിച്ചിരിക്കുന്നത്. ഇനിയും സിനിമകളിലൂടെ മലയാളികളിലേക്ക് താരം എത്തട്ടെ…

about vishakh

More in News

Trending

Recent

To Top