Connect with us

വിദ്യ ബാലന്‍ ഗര്‍ഭിണി; അരയ്ക്ക് കൈ കൊടുത്ത് നടക്കുന്ന വിദ്യയുടെ വയര്‍ കണ്ട അമ്പരപ്പിൽ സോഷ്യൽ മീഡിയ; വയർ മറച്ചുപിടിക്കാന്‍ ശ്രമിച്ച് വിദ്യ; വൈറലാകുന്ന വീഡിയോ !

News

വിദ്യ ബാലന്‍ ഗര്‍ഭിണി; അരയ്ക്ക് കൈ കൊടുത്ത് നടക്കുന്ന വിദ്യയുടെ വയര്‍ കണ്ട അമ്പരപ്പിൽ സോഷ്യൽ മീഡിയ; വയർ മറച്ചുപിടിക്കാന്‍ ശ്രമിച്ച് വിദ്യ; വൈറലാകുന്ന വീഡിയോ !

വിദ്യ ബാലന്‍ ഗര്‍ഭിണി; അരയ്ക്ക് കൈ കൊടുത്ത് നടക്കുന്ന വിദ്യയുടെ വയര്‍ കണ്ട അമ്പരപ്പിൽ സോഷ്യൽ മീഡിയ; വയർ മറച്ചുപിടിക്കാന്‍ ശ്രമിച്ച് വിദ്യ; വൈറലാകുന്ന വീഡിയോ !

ബോളിവുഡിലെ മിന്നും താരമാണ് വിദ്യ ബാലന്‍ എങ്കിലും മലയാളികൾക്കും വിദ്യാ ബാലൻ പ്രിയപ്പെട്ടവളാണ്. സിനിമാ പാരമ്പര്യമൊന്നും ഇല്ലാതെ ബോളിവുഡിൽ സ്ഥാനം ഉറപ്പിച്ച താരമാണ് വിദ്യ ബാലന്‍. തന്റെ കരിയറിന്റെ തുടക്കത്തില്‍ നിരന്തരം റിജക്ഷനുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട് വിദ്യയ്ക്ക്.

ബോളിവുഡിലെ പുരുഷ താരങ്ങള്‍ക്ക് മാത്രം സാധ്യമെന്ന് കരുതിയിരുന്ന ബോക്‌സ് ഓഫീസ് വിജയങ്ങള്‍ നേടിയിട്ടുള്ള താരം കൂടിയാണ് വിദ്യ ബാലന്‍. കഹാനി, ഡേര്‍ട്ടി പിക്ച്ചര്‍ തുടങ്ങിയ സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ ഞെട്ടിച്ച വിദ്യ ബോക്‌സ് ഓഫീസ് വിജയത്തിന് പുരുഷ താരത്തിന്റെ സാന്നിധ്യം ആവശ്യമില്ലെന്ന് കാണിച്ചു തരികയായിരുന്നു.

സ്‌ക്രീനിൽ തിളങ്ങുന്ന നായികയുടെ ഓഫ് സ്‌ക്രീൻ വിശേഷങ്ങളും ആരാധകർക്ക് കേൾക്കാൻ ആവേശമാണ്. മറയില്ലാതെ സംസാരിക്കുന്ന ശീലക്കാരിയാണ് വിദ്യ ബാലന്‍. സിനിമയിലേയും മറ്റും സത്രീവിരുദ്ധ കാഴ്ചപ്പാടുകള്‍ക്കെതിരെ വിദ്യ ബാലന്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. എന്നും തന്റെ മനസിലുള്ളത് സംസാരിക്കാന്‍ വിദ്യ മടി കാണിക്കാറില്ല. അതേസമയം തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് കാര്യമായി സംസാരിക്കുന്ന ശീലവും വിദ്യയ്ക്കില്ല.

2012 ലായിരുന്നു വിദ്യ ബാലനും നിര്‍മ്മാതാവ് സിദ്ധാര്‍ത്ഥ് റോയ് കപൂറും വിവാഹിതരാകുന്നത്. തങ്ങളുടെ പ്രണയ കഥയെക്കുറിച്ച് വിദ്യ അധികം സംസാരിക്കാറില്ല. ഒരു അവാര്‍ഡ് ഷോയില്‍ വച്ചാണ് വിദ്യയും സിദ്ധാര്‍ത്ഥും പരിചയപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനിടെ ഇപ്പോഴിതാ വിദ്യയുടെ വ്യക്തിജീവിതം വീണ്ടും ചർച്ചയാവുകയാണ്.

ഇന്നലെയായിരുന്നു ബോളിവുഡ് താരം ഹുമ ഖുറേഷിയുടെ ജന്മദിനം. ഹുമയുടെ അടുത്ത സുഹൃത്താണ് വിദ്യ. അതുകൊണ്ട് തന്നെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ വിദ്യയും എത്തിയിരുന്നു. ഈ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായപ്പോഴാണ് ചില പാപ്പരാസികൾ ഒരു കാര്യം കണ്ടത്തിയത്.

വീഡിയോയില്‍ വിദ്യ ധരിച്ചിരിക്കുന്നത് ലൂസ് ആയ വസ്ത്രമായിരുന്നു. താരം തന്റെ വയറ് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അതിന്റെ കാരണം വിദ്യ ബാലന്‍ ഗര്‍ഭിണിയാണെന്നുമാണ് ഇവരുടെ കണ്ടെത്തലുകള്‍.

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. എന്തിനാണ് വിദ്യ തന്റെ വസ്ത്രം പിന്നില്‍ നിന്നും പിടിക്കുന്നതെന്നും അരയ്ക്ക് കൈ കൊടുത്ത് നടക്കുന്നതെന്നുമാണ് കമന്റുകളിലൂടെ ആരാധകര്‍ ചോദിക്കുന്നത്. താരം മനപ്പൂര്‍വ്വം വയര്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതായും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. എന്തായാലും അധികം വൈകാതെ തന്നെ വിദ്യ ബാലന്‍ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയിരിക്കുകയാണ്.

വാര്‍ത്തകളോട് വിദ്യ ബാലന്‍ പ്രതികരിച്ചിട്ടില്ല. എന്തായാലും ആശംസകളും മറ്റുമായി സോഷ്യല്‍ മീഡിയയും ആരാധകരും സജീവമായി മാറിയിരിക്കുകയാണ്.ബംഗാളി സിനിമയിലൂടെയായിരുന്നു വിദ്യയുടെ അരങ്ങേറ്റം. 2005ല്‍ പുറത്തിറങ്ങിയ പരിനീതയിലൂടെ ബോളിവുഡിലെത്തി. ചിത്രവും വിദ്യയും കയ്യടി നേടി. പിന്നീട് ലഗേ രഹോ മുന്നാ ഭായ്, ഗുരു, ഹേയ് ബേബി, ഭൂല്‍ ഭുലയ്യ, ഇഷ്ഖിയ, നോ വണ്‍ കില്‍ഡ് ജസീക്ക, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഇതിനിടെ ഉറുമിയിലൂടെ മലയാളത്തിലുമെത്തി. സില്‍ക്ക് സ്മിതയുടെ ജീവിതം പറഞ്ഞ ദ ഡേര്‍ട്ടി പിക്ചറിലൂടെ മികച്ച നേടിക്കുള്ള ദേശീയ പുരസ്‌കാരവും വിദ്യയെ തേടിയെത്തി.

തുടര്‍ന്ന് കഹാനി, തീന്‍, തുമാരി സുലു, ശകുന്തള ദേവി, ഷേര്‍ണി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ആമസോണ്‍ പ്രൈമിന്റെ ജല്‍സയിലാണ് വിദ്യ ബാലനെ ഒടുവിലായി കണ്ടത്. ഷഫാലി ഷായും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. നീയത്ത് ആണ് വിദ്യയുടെ പുറത്തിറങ്ങാനുള്ള സിനിമ. പിന്നാലെ പേരിടാത്തൊരു സിനിമയും അണിയറയിലുണ്ട്.

about vidhyaa balan

More in News

Trending

Recent

To Top