Actor
കങ്കണ റണാവത്ത് ചിത്രത്തിൽ അഭിനയിച്ചതിന് വ ധ ഭീ ഷണി; തുറന്ന് പറഞ്ഞ് നടൻ വിശാഖ് നായർ
കങ്കണ റണാവത്ത് ചിത്രത്തിൽ അഭിനയിച്ചതിന് വ ധ ഭീ ഷണി; തുറന്ന് പറഞ്ഞ് നടൻ വിശാഖ് നായർ
ബോളിവുഡ് താരം കങ്കണ റണാവത്ത് നായികയായി എത്തുന്ന പുതിയ ചിത്രമായ എമർജൻസിയിൽ അഭിനയിച്ചതിന് തനിക്ക് വ ധ ഭീ ഷണി വരുന്നുണ്ടെന്ന് നടൻ വിശാഖ് നായർ. ചിത്രത്തിൽ ജർനയ്ൽ സിങ് ഭിന്ദ്രാൻവാലെയുടെ കഥാപാത്രത്തെയാണ് താൻ അവതരിപ്പിച്ചിരിക്കുന്നതെന്ന് കരുതിയാണ് ഭീ ഷണി വരുന്നതെന്നും എന്നാൽ സഞ്ജയ് ഗാന്ധിയുടെ വേഷമാണ് താൻ അവതരിപ്പിച്ചതെന്നുമാണ് നടൻ പറയുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതാണ് അവസ്ഥ. സഞ്ജയ് ഗാന്ധിയുടെ വേഷമാണ് ഞാൻ അവതരിപ്പിക്കുന്നതെന്ന് ആവർത്തിച്ചു പറഞ്ഞാലും ഭീ ഷ ണി സന്ദേസങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. വെറുപ്പും വിദ്വേഷവും പടർത്തുന്നതിനു മുമ്പ് കാര്യങ്ങളുടെ സത്യാവസ്ഥ കൂടി എല്ലാവരും മനസ്സിലാക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു.
അതേസമയം, സെപ്റ്റംബർ 6-ന് ആണ് ചിത്രം തിയറ്ററുകളിലെത്തുക. ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതവും, അടിയന്തരാവസ്ഥയും പ്രമേയമാകുന്ന ചിത്രത്തിൽ ഇന്ദിര ഗാന്ധിയായി ആണ് കങ്കണ റണാവത്ത് എത്തുന്നത്.
ചിത്രത്തിന്റെ കഥ കങ്കണയുടേത് തന്നെയാണ്. റിതേഷ് ഷാ ആണ് തിരക്കഥ. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളും കങ്കണയാണ്. അനുപം ഖേർ, ശ്രേയസ് തൽപഡേ, മഹിമ ചൗധരി, മിലിന്ദ് സോമൻ, സതീഷ് കൗശിക് എന്നിവരും വേഷമിടുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. കങ്കണ നായികയായി ഈയിടെ പുറത്തിറങ്ങിയ ഒരുപിടി ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ പരാജയം നേരിട്ടിരുന്നു. അതിനാൽ ‘എമർജൻസി’ വിജയം നേടിയാൽ അത് നടിയുടെ തിരിച്ചുവരവായിരിക്കും. കങ്കണ എംപിയായ ശേഷം റിലീസ് ആകുന്ന ആദ്യ സിനിമയുമാണ് ‘എമർജൻസി.’