News
ദില്‍ഷ പറഞ്ഞ ആ വ്യക്തികളിൽ ഞാനില്ല; ബ്ലെസ്ലിയാണ് ജയിക്കുന്നതെങ്കിലും സന്തോഷം മാത്രമേ ഉണ്ടാകൂ..; വിജയ് ആരാകും എന്നുള്ള ഉറപ്പ് ഉണ്ടായിരുന്നു ; റിയാസിനോട് വഴക്കിട്ടതിനെ കുറിച്ചും ധന്യ!
ദില്‍ഷ പറഞ്ഞ ആ വ്യക്തികളിൽ ഞാനില്ല; ബ്ലെസ്ലിയാണ് ജയിക്കുന്നതെങ്കിലും സന്തോഷം മാത്രമേ ഉണ്ടാകൂ..; വിജയ് ആരാകും എന്നുള്ള ഉറപ്പ് ഉണ്ടായിരുന്നു ; റിയാസിനോട് വഴക്കിട്ടതിനെ കുറിച്ചും ധന്യ!
ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലെ തിളങ്ങിയ ശേഷം ബിഗ് ബോസ് മലയാളത്തിലൂടെ മറ്റൊരു തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് നടി ധന്യ മേരി വര്‍ഗീസ്. ധന്യയുടെ വിവാഹ ശേഷം പിന്നീട് പ്രേക്ഷകര്‍ കേള്‍ക്കുന്നത് ഒരു പണം തട്ടിപ്പ് വാർത്തയാണ്. അതൊരു മറക്കാൻ ആവാത്ത അനുഭവം ആണെന്ന് ബിഗ് ബോസ് ഷോയിലൂടെ പലപ്പോഴായി ധന്യ പറഞ്ഞിട്ടും ഉണ്ട്.
എന്നാല്‍ എല്ലാ പ്രതിസന്ധികളേയും മറികടന്ന് ധന്യ വീണ്ടും ശക്തമായി തന്നെ തിരിച്ച് വരികയായിരുന്നു. ഇപ്പോള്‍ ബിഗ് ബോസ് മലയാളത്തിലൂടെ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തിയിരിക്കുകയാണ് ധന്യ. ഇപ്പോള്‍ ധന്യയുടെ ജീവിത്തെക്കുറിച്ചും ബിഗ് ബോസിനെക്കുറിച്ചും സംസാരിക്കുകയാണ് താരം.
എന്റെ മതാപിതാക്കളുടെ ആഗ്രഹമായിരുന്നു ഞാനൊരു നടിയാകുക എന്നത്. അവരാണ് എന്റെ ഭാഗ്യവും. എന്റെ കസിന്‍സൊക്കെ പറയും നിന്നെ കൊണ്ട് നടന്നത് പോലെ മക്കളെം കൊണ്ട് നടക്കാന്‍ നേരമില്ല എന്ന്. എന്റെ രക്ഷിതാക്കളും ഒരുപക്ഷേ ഇത് തന്നെ പറഞ്ഞ് മാറി നിന്നിരുന്നെങ്കില്‍ ഇന്ന് ഇങ്ങനെ ഒരു ആര്‍ട്ടിസ്റ്റ് ഉണ്ടാകുമായിരുന്നില്ല.
എന്നെ ഡാന്‍സ് പധിപ്പിക്കാനും ഓരോ പരിപാടികള്‍ക്ക് പങ്കെടുപ്പിക്കാനും വലിയ ഉത്സാഹമായിരുന്നു അവര്‍ക്ക്. അച്ഛന് ഹിന്ദി സിനിമകളൊക്കെ വലിയ ഇഷ്ടമാണ്. എന്റെ ആഗ്രഹവും ഒരു ഹിന്ദി സിനിമയില്‍ അഭിനയിക്കണം എന്നാണ്.
ദില്‍ഷ ബിഗ് ബോസ് വിന്നറാകും എന്ന് എനിക്ക് ഉറപ്പായിരുന്നു. അത് നമുക്ക് അറിയാം. ബ്ലെസ്ലിയാണ് ജയിക്കുന്നതെങ്കിലും സന്തോഷം മാത്രമേ ഉണ്ടാകൂ. ഇവര്‍ രണ്ട് പേരില്‍ ഒരാളാണ് ഉറപ്പായും ജയിക്കുക എന്ന് നമുക്കറിയാം. ദില്‍ഷയുടെ വിജയത്തില്‍ എനിക്ക് മറ്റൊരു സന്തോഷംകൂടിയുള്ളത് ബിഗ് ബോസില്‍ ഒരു സ്ത്രീ വിജയിച്ചു എന്നത് തന്നെയാണ്. ദില്‍ഷ വിജയിച്ചതില്‍ മത്സരാര്‍ത്ഥികളില്‍ പലര്‍ക്കും സങ്കടമുണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നല്ലോ.
ആ പറഞ്ഞ ആളുകളില്‍ ഒരിയ്ക്കലും ഞാനില്ല. കാരണം ഞാന്‍ അതില്‍ സന്തോഷിച്ച ആളാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. ദില്‍ഷയുടെ ആഗ്രഹമായിരുന്നു ബിഗ് ബോസ് വിന്നറാകുക എന്നത്. ഞാന്‍ പ്രാര്‍ത്ഥിച്ചത് പോലും ആ പണം അത്യാവശ്യക്കാര്‍ക്ക് കിട്ടട്ടെ എന്നാണ്. അല്ലാതെ എനിക്ക് മാത്രമായി ഞാന്‍ ഒന്നും പ്രാര്‍ത്ഥിക്കാറില്ല.
ബിഗ് ബോസില്‍ ഞാന്‍ ആദ്യമൊക്കെ ആരെയും വിശ്വസിക്കില്ലായിരുന്നു. എല്ലാവരേയും പേടിയും സംശയവും ആയിരുന്നു. കാരണം എല്ലാവരും വന്നിരിക്കുന്നത് ജയിക്കാനാണ്. ജീവിതത്തിലും ചില പ്രതിസന്ധികള്‍നേരിടേണ്ടിവന്നിട്ടുണ്ട്. അതില്‍ നിന്നാണ് അത്ര പെട്ടെന്നൊന്നും ആരേയും വിശ്വസിക്കരുതെന്ന് ഞാന്‍ പഠിച്ചത്. നമ്മളെ പെട്ടെന്ന് തള്ളിപ്പറയുമ്പോഴൊക്കെ ഒരു പക്ഷേ അത് താങ്ങാന്‍ സാധിച്ചെന്ന് വരില്ല.
റോബിനെയൊക്കെ ഞാനാദ്യം കണ്ടതും ഇങ്ങനെയൊക്കെ തന്നെയാണ്. കാരണം അയാള്‍ പറയുന്നതും ചെയ്യുന്നതും സത്യസന്ധമായാണോ എന്നൊന്നും നമുക്കറിയില്ല. റോബിനെയൊക്കെ പിന്നീടാണ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. ബിഗ് ബോസില്‍ നമുക്ക് വിഷമം തോന്നിയ ഒരുപാട് മുഹൂര്‍ത്തങ്ങളുണ്ട്. നമ്മള്‍ സ്‌നേഹിക്കുന്നവര്‍ നമ്മള്‍ക്കെതിരെ സംസാരിക്കുമ്പോഴൊക്കെ നല്ല വിഷമം തോന്നിയിരുന്നു. അങ്ങനെ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ എനിക്ക് അനുഭവപ്പെട്ടിരുന്നു.
നമുക്ക് ഇറിട്ടേഷന്‍ തോന്നിയ കാര്യങ്ങളൊക്കെ ഞാന്‍ പറഞ്ഞിട്ടുണ്ട്. റിയാസും ഞാനും തമ്മില്‍ പല വാക്ക് തര്‍ക്കങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതെല്ലാം ഒരു ഗെയിമിന്റെ ഭാഗമായാണ് സംഭവിച്ചത്. ഇത് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. പുറത്ത് നടന്ന കാര്യങ്ങളൊന്നും ഞങ്ങളറിയുന്നുമില്ല.
എല്ലാവരും ഇതിനെ ഒരു ഗെയിം ഷോയായി മാത്രം കണ്ടാല്‍ മതി. ബിഗ് ബോസില്‍ പ്രേക്ഷകര്‍ കാണുന്നത് മാത്രമല്ല. ഞങ്ങളെല്ലാവരും തമ്മില്‍ ഒരു സൗഹൃദമുണ്ട്. പരസ്പരം ഒരുപാട് സമയം ഇരുന്ന് സംസാരിക്കുകയും പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ ശ്രമിക്കുകയും ഒക്കെ ഞങ്ങള്‍ ചെയ്യുന്നുണ്ട് എന്നും ധന്യ പറഞ്ഞു.
about dhanya mery
