Connect with us

കോടതിയിൽ രാമൻപിള്ള ഒരുക്കുന്നത് ആ വമ്പൻ പ്ലാൻ!?ചീട്ട് കൊട്ടാരം പോലെ എല്ലാം തകർത്ത് ഏറിയും, ഇനിയെല്ലാം അവരുടെ കയ്യിൽ… വിശ്വാസം കൈവിടാതെ ദിലീപ്

News

കോടതിയിൽ രാമൻപിള്ള ഒരുക്കുന്നത് ആ വമ്പൻ പ്ലാൻ!?ചീട്ട് കൊട്ടാരം പോലെ എല്ലാം തകർത്ത് ഏറിയും, ഇനിയെല്ലാം അവരുടെ കയ്യിൽ… വിശ്വാസം കൈവിടാതെ ദിലീപ്

കോടതിയിൽ രാമൻപിള്ള ഒരുക്കുന്നത് ആ വമ്പൻ പ്ലാൻ!?ചീട്ട് കൊട്ടാരം പോലെ എല്ലാം തകർത്ത് ഏറിയും, ഇനിയെല്ലാം അവരുടെ കയ്യിൽ… വിശ്വാസം കൈവിടാതെ ദിലീപ്

നടിയെ ആക്രമിച്ച കേസിൽ രണ്ടായിരത്തോളം പേജുള്ള അനുബന്ധകുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കേസ് വീണ്ടും കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു. കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ കുറ്റപത്രവും ഫയലിൽ സ്വീകരിച്ചിരിക്കുകയാണ് വിചാരണ കോടതി. കഴിഞ്ഞ ദിവസമായിരുന്നു നിയമപരിശോധനകൾ പൂർത്തിയാക്കിയ ശേഷമുള്ള നടപടി. ഈ സാഹചര്യത്തിൽ കേസിൽ ഉടൻ തന്നെ വിചാരണ പുനഃരാരംഭിച്ചേക്കും. നടിയെ ആക്രമിച്ച കേസില്‍ ഇനി കോടതിക്കുള്ളില്‍ സമര്‍ത്ഥമായി അവതരിപ്പിക്കുക എന്നുള്ളതാണ് ഇനി ചെയ്യേണ്ടത് എന്ന് അഭിഭാഷകന്‍ പ്രിയദര്‍ശന്‍ തമ്പി. എത്ര വലിയ കുറ്റപത്രമാണെങ്കിലും അതെല്ലാം പ്രതിഭാഗം ചീട്ടുകൊട്ടാരം പോലെ തകര്‍ത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചാനൽ ചർച്ചയിൽ പറഞ്ഞു

പ്രിയദര്‍ശന്‍ തമ്പിയുടെ വാക്കുകള്‍ ഇങ്ങനെയാണ്…

ഇതില്‍ തര്‍ക്കം നിലനില്‍ക്കുന്നത് കമ്മിറ്റല്‍ പ്രൊസീഡിംഗ്‌സുമായി ബന്ധപ്പെട്ട് എവിടെയാണ് കമ്മിറ്റല്‍ ചാര്‍ജ്ഷീറ്റ് അങ്കമാലി കോടതിയില്‍ കൊടുക്കണം എന്നും വിചാരണ കോടതിയില്‍ സമര്‍പ്പിച്ചാല്‍ മതിയോ എന്നൊക്കെയുള്ള ചെറിയ കാര്യങ്ങളാണ്. അതൊക്കെ പരിഹരിക്കപ്പെട്ടോളും.

പരിഹരിക്കപ്പെട്ട് കഴിഞ്ഞാല്‍ സ്വാഭാവികമായും പ്രതികള്‍ക്ക് സ്വന്തം ഇഷ്ടം പ്രകാരം ഈ ചാര്‍ജ് ഷീറ്റ് അനുബന്ധ കുറ്റപത്രത്തിന്റെ കോപ്പി ഡിഫന്‍സിന് കൊടുക്കണം എന്നുള്ളതിന് ബോധ്യപ്പെട്ടാല്‍ പിന്നെ ട്രയലിലേക്ക് കടക്കുക എന്നുള്ളതാണ്. പിന്നെ സ്വാഭാവികമായും ആ ട്രയല്‍ ഷെഡ്യൂള്‍ ചെയ്യും. സമന്‍സ് പോയി വരാനുള്ള ഗ്യാപ് ഉണ്ടാകും. സെഷന്‍സ് കേസിന്റെ വിചാരണ ഡേറ്റിന്റെ ബേസിസില്‍ തന്നെയാണ് നടക്കേണ്ടത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ സ്വാഭാവികമായും അടുത്ത ആറാം തിയതി കേസ് ഷെഡ്യൂള്‍ ചെയ്യുകയാണെങ്കില്‍ ചിലപ്പോള്‍ അത് സെപ്തംബര്‍ 1,2,3,4,5 എന്നൊക്കെ പറഞ്ഞായിരിക്കും ഷെഡ്യൂള്‍ ചെയ്യുക.

ഈ സമന്‍സ് പോയി വരാനുള്ള സമയം വേണം. കാരണം അന്വേഷണ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് സമന്‍സ് അയക്കുകയാണ്. കാരണം അത്തരത്തിലുള്ള ടൈം ലിമിറ്റ് ഉണ്ടാകും. ഇത്തരത്തില്‍ ട്രാന്‍സ്ഫര്‍ പെറ്റീഷനോ അങ്ങനെ എന്തെങ്കിലും നീക്കങ്ങള്‍ ഉണ്ട് എങ്കില്‍ അത് നേരത്തെ തന്നെ ചെയ്യണം. ട്രയല്‍ ഷെഡ്യൂള്‍ ചെയ്തതിന് ശേഷം പോകുന്നത് ആ ഒറ്റ കാരണം കൊണ്ട് തന്നെ സസ്‌പെന്റ് ചെയ്യാന്‍ പറ്റാത്ത സാഹചര്യം വരും. അന്വേഷണം എന്ന് പറയുന്നത് ആര്‍ട്ടാണ്. ഇത്തരത്തിലുള്ള ഹൈ പ്രൊഫൈല്‍ കേസില്‍ അത്തരത്തില്‍ ഒരു ഇന്റലിജന്റായിട്ടുള്ള അന്വേഷണമാണോ നടന്നിട്ടുള്ളത് എന്ന് വ്യക്തിപരമായി എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്. കാരണം അന്വേഷണത്തിന്റെ എല്ലാ ഘടത്തിലും ഒരു ചടുലത കുറവ് കാണുന്നുണ്ട്. പല കാര്യങ്ങളും കുറെ കഴിഞ്ഞിട്ടാണ് ചെയ്യുന്നതായി കാണുന്നത്. പ്രധാനപ്പെട്ട ഉദാഹരണം വിവോ ഫോണിന്റേത് തന്നെ. കാരണം അത് വിചാരണ കോടതി കുറെ നാള്‍ വെച്ച് കൊണ്ട് ഇരിക്കുന്നത് കൊണ്ട് ഒരു ഒാര്‍ഡര്‍ പാസാക്കാതെ ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ ഒരു ഉത്തരവ് ലഭിക്കില്ല. എന്നാല്‍ ആ ഉത്തരവിന്റെ ബലത്തില്‍ അതിന്റെ അടിസ്ഥാനത്തില്‍ അത് പരിശോധനക്ക് അയക്കുകയും പരിശോധനക്ക് അയച്ച് റിപ്പോര്‍ട്ട് വന്ന് ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായി ചില ഫൈന്‍ഡിംഗുകള്‍ വന്നിട്ടും അതിനൊരു ഫോളോ അപ്പ് ഉണ്ടാവുന്നില്ല എന്നുള്ളത് വളരെ ദുഖകരമാണ്.

കാരണം ഇവിടെ സൂചിപ്പിക്കപ്പെട്ടത് പോലെ സുവോ മോട്ടോ എടുക്കാം. അത്തരത്തിലുള്ള കാര്യങ്ങളൊന്നും ചെയ്യുന്നില്ല. ആദ്യം പൊലീസ് തന്നെ അന്വേഷിക്കാന്‍ പോകുന്നു എന്നാണ് പറയുന്നത്. അപ്പോള്‍ ഹൈക്കോടതിയാണ് ഇത് ഇന്‍ കോര്‍ട്ട് പ്രൊസീഡിംഗ്‌സാണ് എന്ന്. അപ്പോളാണ് പൊലീസ് പറയുന്നത് ശരിയാണ് ഞങ്ങള്‍ക്ക് അന്വേഷിക്കാന്‍ പറ്റില്ല എന്ന്. ആ കാര്യത്തില്‍ പലപ്പോഴും വ്യക്തത കുറവുണ്ട്. അങ്ങനെയുള്ള കാര്യങ്ങള്‍ നിഴലിച്ച് നില്‍ക്കുന്നു. അത് തന്നെയാണ് അഭിഭാഷകരെ ചോദ്യം ചെയ്യുന്ന കാര്യത്തിലായാലും നടന്നത്. രണ്ടാം ഘട്ട അന്വേഷണവുമായി ബന്ധപ്പെട്ട് കുറെയേറെ മെറ്റീരിയല്‍സ് കളക്ട് ചെയ്യും. അതുപോലെ കളക്ട് ചെയ്ത മെറ്റീരിയല്‍സ് കേസിനെ സംബന്ധിച്ചിടത്തോളം കേസിന്റെ അന്തിമ ലാപ്പില്‍ എത്തിയിരിക്കുന്നു. ഇനി കൈയലുള്ള മെറ്റീരിയല്‍സ് വെച്ച് അത് ഭംഗിയായി പ്രെസന്റ് ചെയ്യുക എന്നുള്ളതാണ്.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അത് ഫയല്‍ഡ് ആക്കാനെ പറ്റു. കോടതിയില്‍ വരുമ്പോള്‍ അത് പ്രോസിക്യൂഷനായാലും ശരി പ്രതിഭാഗം ആയാലും ശരി അവര്‍ക്കാണ് റോളുള്ളത്. എത്രയോ വലിയ രീതിയില്‍ അന്വേഷിച്ച വമ്പന്‍ കുറ്റപത്രങ്ങളൊക്കെ പ്രതിഭാഗം ചീട്ട് കൊട്ടാരം പോലെ തകര്‍ത്തിട്ടുള്ളതൊക്കെ നമ്മള്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് നല്ല രീതിയില്‍ കേസ് കോടതിയില്‍ പ്രെസന്റ് ചെയ്യുക എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്. കേസില്‍ സംഭവിച്ച രണ്ട് പേരുടെ രാജി ലാക്ക് ഓഫ് കോണ്‍ഫിഡന്‍സ് കാണിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരു പരിധി വരെ അവരുടെ പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, ചില കാര്യങ്ങള്‍ ഒഴിച്ച്.

More in News

Trending

Recent

To Top