പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് ; പോളണ്ടില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് വിനീത് !
മലയാള സിനിമയിലെ യുവഗായകനും അഭിനേതാവും സംവിധായക ൻ എന്നി നിലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. സിനിമയിലേതുപോലെ സാമൂഹിക മാധ്യമങ്ങളിലും സജീവമായ താരമാണ് വിനീത് ശ്രീനിവാസന്. പലപ്പോഴും താരത്തിന്റെ പോസ്റ്റുകള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. നടന് പുതിയതായി പങ്കുവച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
പോളണ്ടില്‍ നിന്നുള്ള ഒരു ചിത്രമാണ് വിനീത് പങ്കുവച്ചിരിക്കുന്നത്.കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പോളണ്ടില്‍, ടീ ഷര്‍ട്ട് നല്‍കിയതിന് മാത്തുക്കുട്ടി നന്ദി എന്നാണ് ഫോട്ടോയ്ക്കൊപ്പം വിനീത് കുറിച്ചത്. നടന്റെ ടീ ഷര്‍ട്ടില്‍ ‘പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുതെന്നാണ്’ ഉള്ളത്. ശ്രീനിവാസന്റെ ചിത്രവും ടീ ഷര്‍ട്ടിലുണ്ട്. ‘സന്ദേശം’ എന്ന സിനിമയില്‍ ശ്രീനിവാസന് ജയറാമിനോട് പറയുന്ന ഡയലോഗ് ആണിത്.
സന്ദേശം തനിക്ക് ഇഷ്ടപ്പെട്ട സിനിമയാണെന്ന് വിനീത് നേരത്തെ പറഞ്ഞിരുന്നു. വളര്‍ന്നു വരുന്നതിന് അനുസരിച്ച് ഓരോ തവണ കാണുമ്പോഴും ഇഷ്ടം കൂടുന്ന സിനിമയാണ് സന്ദേശം. സന്ദേശം പോലൊരു രാഷ്ട്രീയഹാസ്യ സിനിമ അതിന് ശേഷം മലയാളത്തില്‍ സംഭവിച്ചിട്ടില്ല. ഇന്ന് കാണുമ്പോഴും സന്ദേശം കാലിക പ്രസക്തിയുള്ളൊരു സിനിമയായി മാറുന്നു എന്നാണ് വിനീത് ശ്രീനിവാസന് പറഞ്ഞിരുന്നത്.
‘മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്’ എന്ന സിനിമയാണ് വിനീതിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ഒരു സിനിമ. പ്രശസ്ത ചിത്ര സംയോജകന്‍ അഭിനവ് സുന്ദര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോയ്ക്കൊപ്പം മറ്റൊരു ചിത്രവും വിനീതിന്റേതായി ഒരുങ്ങുന്നുണ്ട്. പേര് നല്കിയിട്ടില്ലാത്ത ചിത്രം സംവിധാനം ചെയ്യുന്നത് ജയലാല്‍ ദിവാകരനാണ്.
