Connect with us

രാം ചരൺ ജെയിംസ് ബോണ്ടാകാൻ അനുയോജ്യനായ നടൻ; ആർ ആർ ആറി’ലെ പ്രകടനം കണ്ട ശേഷം ചിയോ ഹോദാരി കോക്കർ

Actor

രാം ചരൺ ജെയിംസ് ബോണ്ടാകാൻ അനുയോജ്യനായ നടൻ; ആർ ആർ ആറി’ലെ പ്രകടനം കണ്ട ശേഷം ചിയോ ഹോദാരി കോക്കർ

രാം ചരൺ ജെയിംസ് ബോണ്ടാകാൻ അനുയോജ്യനായ നടൻ; ആർ ആർ ആറി’ലെ പ്രകടനം കണ്ട ശേഷം ചിയോ ഹോദാരി കോക്കർ

രാജമൗലി ചിത്രം ‘ആർ ആർ ആർ’ ലെ രാം ചരണിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ മാർവലിന്റെ ‘ലൂക്ക് കേജ്‌’ ഒരുക്കിയ ചിയോ ഹോദാരി കോക്കർ രാം ചരണിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്. രാം ചരൺ ജെയിംസ് ബോണ്ടാകാൻ അനുയോജ്യനായ നടനാണ് എന്നാണ് കോക്കർ പറയുന്നത്.’നോ ടൈം ടു ഡൈ’യ്ക്ക് ശേഷം ഡാനിയൽ ക്രെയ്ഗ് ഇനി ജെയിംസ് ബോണ്ടായി അഭിനയിക്കില്ല എന്ന് പറഞ്ഞിരുന്നു. അടുത്ത ജെയിംസ് ബോണ്ട് ആകാൻ ആഗ്രഹിക്കുന്ന താരങ്ങൾ ആരൊക്കെയാണ് എന്ന ചോദ്യത്തിനാണ് കോക്കർ റാം ചരണിന്റെ പേര് പറഞ്ഞത്. രാമിനൊപ്പം ഹോളിവുഡ് താരങ്ങളായ ഹെൻറി കാവിൽ, ഇദ്രിസ് എൽബ, റെഗെ-ജീൻ പേജ്, സോപ്പെ ദിരിസു എന്നിവരുടെ പേരുകളും അദ്ദേഹം ജെയിംസ് ബോണ്ടിനായി നിർദേശിച്ചു.

അടുത്തിടെ പ്രശസ്ത ഹോളിവുഡ് സംവിധായകനും എഴുത്തുകാരനുമായ ആരോൺ സ്റ്റുവർട്ട് ആൻ രാം ചരണിനൊപ്പം ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. രാം ഒരു അന്താരാഷ്ട്രസിനിമയുടെ ഭാഗമാകുമ്പോൾ അദ്ദേത്തിന് പ്രധാന വേഷം തന്നെ നൽകണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നേരത്തെ സംവിധായകരായ ജെയിംസ് ഗണ്ണും സ്കോട്ട് ഡെറിക്സണും ‘ആർ ആർ ആറി’നെ പ്രശംസിച്ച് എത്തിയിരുന്നു. 2022ലെ ഹോളിവുഡ് ക്രിട്ടിക് അവാർഡ് ആർആർആറിന് ലഭിച്ചു. ഹോളിവുഡിലെ മറ്റ് ഏഴ് ചിത്രങ്ങളെ പിന്നിലാക്കിക്കൊണ്ടാണ് ആർആർആർ ആഗോളതലത്തിൽ ശ്രദ്ധ നേടുന്നത്. എച്ച്സിഎ പുരസ്കാര പട്ടികയിൽ ഇടം നേടുന്നതും മികച്ച ചിത്രമായി തെരഞ്ഞെടുക്കുന്നതുമായ ആദ്യ ഇന്ത്യൻ ചിത്രം കൂടി ആണ് ‘ആർആർആർ’. സിനിമയിൽ അല്ലൂരി സീതാരാമ രാജു എന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ വേഷത്തിലാണ് രാം ചരൺ എത്തിയത്.

More in Actor

Trending

Recent

To Top