Connect with us

എന്തായാലും കേസ് കൊടുക്കാൻ ഞാൻ ഇല്ല, അറിയാതെയാണെങ്കിലും പിന്നീടറിഞ്ഞാണെങ്കിലും സത്യത്തിൽ ലാഭം കിട്ടിയത് എനിക്കാണ്’; ചാക്കോച്ചന്റെ വൈറൽ ഡാൻസിനെ കുറിച്ച് ഔസേപ്പച്ചൻ!

Movies

എന്തായാലും കേസ് കൊടുക്കാൻ ഞാൻ ഇല്ല, അറിയാതെയാണെങ്കിലും പിന്നീടറിഞ്ഞാണെങ്കിലും സത്യത്തിൽ ലാഭം കിട്ടിയത് എനിക്കാണ്’; ചാക്കോച്ചന്റെ വൈറൽ ഡാൻസിനെ കുറിച്ച് ഔസേപ്പച്ചൻ!

എന്തായാലും കേസ് കൊടുക്കാൻ ഞാൻ ഇല്ല, അറിയാതെയാണെങ്കിലും പിന്നീടറിഞ്ഞാണെങ്കിലും സത്യത്തിൽ ലാഭം കിട്ടിയത് എനിക്കാണ്’; ചാക്കോച്ചന്റെ വൈറൽ ഡാൻസിനെ കുറിച്ച് ഔസേപ്പച്ചൻ!

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ ഒന്നാക്കെ ഏറ്റെടുത്തിരിക്കുകയാണ് കുഞ്ചാക്കോ ബോബന്റെ ഡാൻസ് . ഇതിൽ സന്തോഷിക്കുന്ന മറ്റൊരാൾ കൂടിയുണ്ട് , സാക്ഷാൽ ഔസേപ്പച്ചൻ. 37 വർഷങ്ങൾക്ക് ശേഷം ‘ദേവദൂതർ പാടി” എന്ന ഗാനം വീണ്ടും പുറത്തിറങ്ങിയപ്പോൾ തനിക്കാണ് ലാഭം കിട്ടിയത് എന്ന് പറയുകയാണ് ഔസേപ്പച്ചൻ.പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയ ഗാനത്തിന്റെ റെക്കോർഡിങ് ഓർമ്മകൾ അദ്ദേഹം പങ്കുവച്ചത്.
‘1985 ലാണ് പാട്ട് റെക്കോർഡ് ചെയ്തത്. അന്ന് പിൽക്കാലത്ത് ലെജന്ഡ്സ് ആയി മാറിയ ഒരുപാട് സംഗീതജ്ഞർ അതിന്റെ പുറകിൽ ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണ്. അന്ന് ഞങ്ങൾ അത് എവിഎമിൽ വച്ച് റെക്കോർഡ് ചെയ്യുന്നത് 50ഓളം ഓർക്കസ്ട്ര വച്ചിട്ടാണ്.’ പാട്ട് വീണ്ടും ഉപയോഗിച്ചുകൊണ്ട് വളരെ നല്ല രീതിയിൽ ജനങ്ങളിലേക്ക് എത്തിച്ചു എന്നും നന്നിയോടെയാണ് ഞാൻ അത് ഓർക്കുന്നത് എന്നും ഔസേപ്പച്ചൻ പറഞ്ഞു.

ഒരു പ്രോഡക്റ്റ് ഉണ്ടാക്കാൻ ഒരു കോടി രൂപ ചിലവാകുമെങ്കിൽ അതിന്റെ പ്രമോഷന് 10 കോടി ചെലവാക്കേണ്ടി വരും. അത് പോലെയാണ് പാട്ടിൽ ചാക്കോച്ചന്റെ ഡാൻസ് വന്നതോടെ പാട്ട് വീണ്ടും ശ്രദ്ധേയമായി. അറിയാതെയാണെങ്കിലും പിന്നീടറിഞ്ഞാണെങ്കിലും സത്യത്തിൽ ലാഭം കിട്ടിയത് എനിക്കാണ്’ ഔസേപ്പച്ചൻ കൂട്ടിച്ചേർത്തു.എന്തായാലും പടത്തിന്റെ പേര് പോലെ കേസ് കൊടുക്കാൻ ഞാൻ ഇല്ല. പാട്ട് വീണ്ടും ഉപയോഗിച്ചു. വളരെ നല്ല രീതിയിൽ ജനങ്ങളിലേക്ക് എത്തിച്ചത് നന്ദിയോടെയാണ് ഞാൻ ഓർക്കുന്നത്.

1985 ലാണ് പാട്ട് റെക്കോർഡ് ചെയ്യപ്പെടുന്നത്. അന്ന് പിൽക്കാലത്ത് ലെജന്ഡ്സ് ആയി മാറിയ ഒരുപാട് സംഗീതജ്ഞർ അതിന്റെ പുറകിൽ ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണ്. അന്ന് ഞങ്ങൾ അത് എവിഎമിൽ വച്ച് റെക്കോർഡ് ചെയ്യുന്നത് 50ഓളം ഓർക്കസ്ട്ര വച്ചിട്ടാണ്.റെക്കോർഡ് ചെയ്തു കഴിഞ്ഞപ്പോൾ തന്നെ പാട്ട് എല്ലാവർക്കും ഇഷ്ടമായി. ദാസേട്ടനാണ് പാട്ട് പാടിയിരിക്കുന്നത്.

അതുകഴിഞ്ഞു ഷൂട്ട് ഒക്കെ കഴിഞ്ഞതിന് ശേഷം ഭരതേട്ടൻ എന്നെ വിളിച്ചിട്ട് പറഞ്ഞു ”നമുക്ക് ഒരിക്കൽ കൂടി ആ പാട്ട് റെക്കോർഡ് ചെയ്യണം” എന്ന്. അദ്ദേത്തിന്റെ സിനിമയ്ക്ക് അനുസരിച്ചുള്ള പാട്ടിന് വേണ്ടി അദ്ദേഹം അത് മാറ്റി ചിന്തിച്ചതായിരിക്കാം, നമുക്കറിയില്ലല്ലോ. ഭരതേട്ടന്റെ അപാരമായ കഥപറച്ചിലിലൂടെ ആ പാട്ട് ജനങ്ങളുടെ ഹൃദയത്തിലേക്ക് കയറി. ഈ പാട്ട് ഹിറ്റായി. പക്ഷെ ഇന്നിപ്പോൾ ആ പാട്ട് ഒരു ഗാനമേള മൂഡിൽ ഒന്നും തന്നെ മാറ്റാതെ വളരെ വൃത്തിയായി ഒരു നോട്ടും തെറ്റാതെ ചെയ്തിട്ടുണ്ട്. ബിജു നാരായണൻ നന്നായി പാടി.

കുഞ്ചാക്കോ ബോബന്റെ ഡാൻസിനെ കുറിച്ച് ഔസേപ്പച്ചൻ പറഞ്ഞതിങ്ങനെഡാൻസ് എന്തുമായിക്കൊള്ളട്ടെ, ഉത്സവപ്പറമ്പിൽ ആഘോഷിക്കാൻ വന്ന ഒരു വ്യക്തി തന്റെ മനസിലെ താളവും ഭാവവും വച്ച് അതിൽ ആസ്വദിച്ച് ഡാൻസ് ചെയ്തു. നന്നായി ഡാൻസ് ചെയ്യുന്നവർക്ക് ചാക്കോച്ചൻ ചെയ്യുന്നത് പോലെ ചെയ്യാൻ പറ്റില്ല. നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഒരു താളബോധമുണ്ട്. എന്നാൽ കുടിച്ചുകഴിയുമ്പോൾ ഈ താളം വളരെ പതിയെ ആകും. അത് ശരീര ഭാഷയിൽ ചോക്കച്ചൻ ഗംഭീരമായി ചെയ്തു.

പാട്ട് വളരെ സത്യസന്ധമായാണ് ചെയ്തിരിക്കുന്നത്. നമ്മൾ ഏതൊരു സാധനം നമ്മൾ പുറത്തേക്കിറക്കുമ്പോൾ പ്രോഡക്റ്റ് നന്നായിട്ട് കാര്യമില്ല. ഒരു പ്രോഡക്റ്റ് ഉണ്ടാക്കാൻ ഒര് കോടി രൂപ ചെലവാകുമെങ്കിൽ അതിന്റെ പ്രമോഷന് 10 കോടി ചെലവാക്കേണ്ടി വരും. അത് പോലെയാണ് പാട്ടിൽ ചാക്കോച്ചന്റെ ഡാൻസ് വന്നു കൂടുതൽ അറിയപ്പെട്ടത്. അറിയാതെയാണെങ്കിലും പിന്നീടറിഞ്ഞാണെങ്കിലും സത്യത്തിൽ ലാഭം കിട്ടിയത് എനിക്കാ.

Continue Reading
You may also like...

More in Movies

Trending

Recent

To Top