Connect with us

പ്രതിസന്ധികളും പ്രശ്‌നങ്ങളുമെല്ലാം അറിഞ്ഞ് തന്നെയാണ് അവരും വളര്‍ന്നത്, സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബ്രാന്‍ഡ് മാത്രമല്ല വിലയും അവര്‍ നോക്കാറുണ്ട്; മക്കളെ കുറിച്ച് ഷാജികൈലാസ്!

Movies

പ്രതിസന്ധികളും പ്രശ്‌നങ്ങളുമെല്ലാം അറിഞ്ഞ് തന്നെയാണ് അവരും വളര്‍ന്നത്, സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബ്രാന്‍ഡ് മാത്രമല്ല വിലയും അവര്‍ നോക്കാറുണ്ട്; മക്കളെ കുറിച്ച് ഷാജികൈലാസ്!

പ്രതിസന്ധികളും പ്രശ്‌നങ്ങളുമെല്ലാം അറിഞ്ഞ് തന്നെയാണ് അവരും വളര്‍ന്നത്, സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബ്രാന്‍ഡ് മാത്രമല്ല വിലയും അവര്‍ നോക്കാറുണ്ട്; മക്കളെ കുറിച്ച് ഷാജികൈലാസ്!

1989 ൽ ന്യൂസ് എന്ന സിനിമയിലൂടെയായിരുന്നു സ്വതന്ത്ര സംവിധായകനായി ഷാജികൈലാസിന്റെ അരങ്ങേറ്റം. രഞ്ജിപണിക്കർ – ഷാജികൈലാസ് കൂട്ടുകെട്ട് മലയാളത്തിന് ധാരാളം സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ചു, രഞ്ജിപണിക്കരുടെ തിരക്കഥയിൽ ഷാജികൈലാസ് സംവിധാനം ചെയ്ത, സുരേഷ്ഗോപി നായകനായ തലസ്ഥാനം ആയിരുന്നു ഷാജികൈലാസിന്റെ കരിയർ ബ്രേയ്ക്ക് ആയ ചിത്രം.

അദ്ദേഹം സംവിധാനം ചെയ്ത ഏകലവ്യൻ, മാഫിയ, കമ്മീഷണർ, എന്നീ സിനിമകളാണ് സുരേഷ്ഗോപിയെ സൂപ്പർ താര പദവിയിലെത്തിച്ചത്. ഷാജികൈലാസ് – രഞ്ജിപണിക്കർ സിനിമയായ കിംഗ് മമ്മൂട്ടിയുടെ ഏറ്റവുംവലിയ ഹിറ്റ്സിനിമകളിൽ ഒന്നായിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജികൈലാസ് സംവിധാനം ചെയ്ത ആറാംതമ്പുരാൻ, നരസിംഹം, എന്നിവ വൻവിജയമായ മോഹൻലാൽ സിനിമകളായിരുന്നു..


കടുവയിലൂടെയായി ഇടവേള അവസാനിപ്പിച്ച് തിരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം. സിനിമയല്ല ജീവിതമെന്നും അതൊരു എന്റര്‍ടൈനറാണെന്നും ഷാജി കൈലാസ് പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. വീട്ടിലെ മക്കളെല്ലാം എല്ലാ ജോലിയും ചെയ്യുന്നവരാണ്. പെണ്‍കുട്ടികള്‍ മാത്രമാണ് അടുക്കളയില്‍ കയറേണ്ടത് എന്ന ചിന്താഗതിക്കാരൊന്നുമല്ല അവര്‍. പ്രതിസന്ധികളും പ്രശ്‌നങ്ങളുമെല്ലാം അറിഞ്ഞ് തന്നെയാണ് അവരും വളര്‍ന്നത്. സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബ്രാന്‍ഡ് മാത്രമല്ല വിലയും അവര്‍ നോക്കാറുണ്ട്.

കുറേക്കാലം വീട്ടിലിരുന്നതല്ലേ ഇനി സിനിമയിലേക്ക് പോരൂയെന്ന് പറഞ്ഞ് തിരികെ വിളിച്ച് കൊണ്ടുവന്നത് പോലെയാണ് തോന്നുന്നത്. പൃഥ്വിരാജായിരുന്നു ഷാജി കൈലാസിന്റെ തിരിച്ചുവരവിന് കാരണക്കാരനായത്. കടുവയുടെ കഥ കേട്ടപ്പോള്‍ ഷാജിയേട്ടന്‍ സംവിധാനം ചെയ്യുകയാണെങ്കില്‍ ഇതില്‍ ഞാന്‍ അഭിനയിക്കാമെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. അങ്ങനെയാണ് ഷാജി കൈലാസ് എത്തിയത്. കടുവയ്ക്ക് രണ്ടും മൂന്നും ഭാഗങ്ങള്‍ ഇറങ്ങിയേക്കുമെന്നും ഇരുവരും പറഞ്ഞിരുന്നു.

കടുവയിലെ ഡയലോഗ് വിവാദമായപ്പോള്‍ പൃഥ്വിരാജും ഷാജി കൈലാസും ക്ഷമാപണവുമായെത്തിയിരുന്നു. ആ സംഭാഷണം നീക്കുകയും ചെയ്തിരുന്നു. ഭിന്നശേഷിയുള്ളവരെ അപമാനിക്കുന്ന തരത്തിലുള്ള ഡയലോഗാണെന്നും നിങ്ങളില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നുമായിരുന്നു പ്രേക്ഷകര്‍ പൃഥ്വിരാജിനോട് പറഞ്ഞത്.

രണ്‍ജി പണിക്കരിനൊപ്പമുള്ള സിനിമയും ഇനി സംഭവിച്ചേക്കാം. അങ്ങനെയൊരു കൂടിച്ചേരലുണ്ടാകുമെന്നാണ് കരുതുന്നത്. ദൈവത്തില്‍ വിശ്വാസമുള്ളയാളാണ്. അധികം വൈകാതെ അത് നടക്കുമെന്നാണ് കരുതുന്നത്. മോഹന്‍ലാലിനൊപ്പമുള്ള സിനിമയുമായും താനെത്തുന്നുണ്ടെന്നും ഷാജി കൈലാസ് പറഞ്ഞിരുന്നു.

More in Movies

Trending

Recent

To Top