ബാലതാരമായി എത്തി മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് അനശ്വര രാജന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിഷേഷങ്ങളെല്ലാം തന്നെ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ അനശ്വര ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ അനശ്വര പ്ലാസ്റ്റിക് സര്‍ജറി ചെയ്തു എന്ന വാര്‍ത്തകളോട് താരം തന്നെ പ്രതികരിക്കുകയാണ്. നേരത്തെ ബോഡി ഷെയ്മിങ് കമന്റുകള്‍ വരുമ്പോള്‍ വിഷമിക്കാറുണ്ടായിരുന്നു എന്നാണ് അനശ്വര പറയുന്നത്.
എന്നാല്‍ താന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തുവെന്ന വാര്‍ത്ത കണ്ട് അത്ഭുതപ്പെട്ട് പോയി എന്നും അനശ്വര പറഞ്ഞു. പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ലെന്നും താന്‍ വളര്‍ന്നപ്പോള്‍ വന്ന മാറ്റങ്ങളാണ് അതെന്ന് എന്നാണ് അനശ്വര പറഞ്ഞത്. പിന്നെ കുറച്ച് മേക്കപ്പ്, ഡ്രെസ്സിങ് എന്നിവയും രൂപത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...