Connect with us

ശരിക്കും അതിശയിച്ചു പോയ ഒരു പ്രകടനം ആയിരുന്നു ഉര്‍വശി സുരറൈ പോട്രില്‍ കാഴ്ച വെച്ചത്; അപര്‍ണ്ണയെക്കാള്‍ ഉര്‍വശിയായിരുന്നു മികച്ച നടിയായി ദേശീയ പുരസ്‌കാരത്തിന് അര്‍ഹത

Malayalam

ശരിക്കും അതിശയിച്ചു പോയ ഒരു പ്രകടനം ആയിരുന്നു ഉര്‍വശി സുരറൈ പോട്രില്‍ കാഴ്ച വെച്ചത്; അപര്‍ണ്ണയെക്കാള്‍ ഉര്‍വശിയായിരുന്നു മികച്ച നടിയായി ദേശീയ പുരസ്‌കാരത്തിന് അര്‍ഹത

ശരിക്കും അതിശയിച്ചു പോയ ഒരു പ്രകടനം ആയിരുന്നു ഉര്‍വശി സുരറൈ പോട്രില്‍ കാഴ്ച വെച്ചത്; അപര്‍ണ്ണയെക്കാള്‍ ഉര്‍വശിയായിരുന്നു മികച്ച നടിയായി ദേശീയ പുരസ്‌കാരത്തിന് അര്‍ഹത

കഴിഞ്ഞ ദിവസമായിരുന്നു ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചത്. മികച്ച നടിയായി അപര്‍ണ ബാലമുരളിയെയാണ് തിരഞ്ഞെടുത്തത്. മികച്ച ഗായികയായി തിരഞ്ഞെടുത്ത നഞ്ചിയമ്മയ്‌ക്കെതിരെ ചിലര്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ സിനിമ പ്രേമികളുടെ ഫേസ്ബുക്ക് ഗ്രൂപ്പ് ആയ സിനി ഫയലില്‍ നിബിന്‍ എന്ന ആരാധകന്‍ പങ്കുവെച്ച ഒരു കുറിപ്പാണു പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

കുറിപ്പ് ഇങ്ങനെ,

എന്റെ മനസിലെ best actress ഉർവശി അല്ലാതെ വേറെ ആരും അല്ല … അപർണ മോശം ആണെന്നല്ല. പക്ഷെ അതുക്കും മേലെ ചെയ്തു വെച്ചിട്ടുണ്ട്. ഡയറക്ടർ എത്ര പറഞ്ഞ് കൊടുത്താലും ചെയ്യുന്നതിന് ഒക്കെ ഒരു പരിധി ഉണ്ട്. ശരിക്കും അതിശയിച്ചു പോയ ഒരു പ്രകടനം ആയിരുന്നു ഉർവശി ഇൻ സൂരരെ പോട്ടര്.

മലയാളത്തിൽ  KPAC ലളിത , സുകുമാരി , കവിയൂർ പൊന്നമ്മ , മീന generation കഴിഞ്ഞാൽ പിന്നെ ഏറ്റവും നല്ല നടി ഉർവശി അല്ലാതെ വേറെ ആരും ഉണ്ടെന്നു എനിക്ക് തോന്നിയിട്ടില്ല എന്നുമാണ് കുറിച്ചിരിക്കുന്നു പോസ്റ്റ്.  എന്നാൽ നിരവധി പേരാണ് ഈ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയിരിക്കുന്നത്.

കരയുന്നത് മാത്രം അല്ല അഭിനയം. അപർണ തന്നെ ആണ് മോർ ഡെസേർവിങ്, ആസിനിമയിൽ ഉർവശിയേക്കാൾ എനിക്ക് ഇഷ്ടപെട്ടത് സൂര്യയുടെ അച്ഛനായി അഭിനയിച്ച ആളുടെ പെർഫോമൻസ് ആണ് കിടുവായിരുന്നു, എന്നും എനിക്ക് മികച്ച നടി ഉർവശി ചേച്ചിയാണ്, നായിക/നായക കഥാപാത്രത്തിന് മാത്രമേ മികച്ച നടി/നടൻ അവാർഡ് കൊടുക്കു എന്ന പിടിവാശി ജൂറി മാറ്റണം, പുതിയ ആൾക്കാർക്ക് കിട്ടട്ടെ. ഉർവശി ഏതു character കൊടുത്താലും പൊളിച്ചടുക്കി പെർഫോം ചെയ്യും. ഈ സിനിമയിലും അവർ നന്നായി പെർഫോം ചെയ്തിട്ടുണ്ട്.

ഉർവശി ,മോഹൻലാൽ ,മമ്മൂട്ടി ഒക്കെ legends ആണ് ഇനി അവരെ അവാർഡ് വെച്ച് അളക്കേണ്ടതില്ല.പുതിയ ആൾക്കാർക്കു കിട്ടട്ടെ, ഞാൻ പറയാൻ ഇരുന്നതാ…നിങ്ങൾ പറഞ്ഞു. അവാർഡിനു അയക്കുമ്പോൾ അപർണയുടെ നോമിനേഷൻ മാത്രമേ കൊടുത്തു കാണു. സുകുമാരിഅമ്മ kpac ലളിതക് ശേഷം ഒരു മികച്ച നടി ഉർവശി തന്നെ, ഉർവശി അല്ലെങ്കിലും നല്ലൊരു മികച്ച അഭിനേത്രിയാണ്. പ്രേക്ഷകരുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കും, തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ വിഷയത്തിൽ പ്രേക്ഷകരിൽ നിന്ന് വരുന്നത്.

Continue Reading
You may also like...

More in Malayalam

Trending