News
രൺവീർ സിങ് ഇഫക്ട് മലയാളത്തിലും എത്തിയോ..?; പൂർണ്ണനഗ്നനായി അക്ഷയ് രാധാകൃഷ്ണനും; ഈ ഫോട്ടോയ്ക്ക് പിന്നിൽ മറ്റൊരു കഥയുണ്ട് !
രൺവീർ സിങ് ഇഫക്ട് മലയാളത്തിലും എത്തിയോ..?; പൂർണ്ണനഗ്നനായി അക്ഷയ് രാധാകൃഷ്ണനും; ഈ ഫോട്ടോയ്ക്ക് പിന്നിൽ മറ്റൊരു കഥയുണ്ട് !
രൺവീർ സിങ് തുടങ്ങിവച്ച ട്രെൻഡ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ ചർച്ചയായിരിക്കുന്നത്. മുംബൈ പോലീസിൽ കേസ് വരെ വന്ന സ്ഥിതിയ്ക്ക് ഇനി ഈ ട്രെൻഡ് തുരടുമോ എന്ന സംശയം വരെ മലയാളികൾ ചോദിക്കുന്നുണ്ട്. നടിമാരുടെ നഗ്നത മാത്രം കണ്ടാൽ പോരല്ലോ..? നടന്മാരെയും കൂടി ആസ്വദിക്കാൻ അവസരം വേണ്ടേ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്.
ഇപ്പോഴിതാ ട്രെൻഡിനൊപ്പം മലയാളി നടനും എത്തിയിരിക്കുകയാണ്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് അക്ഷയ് രാധാകൃഷ്ണൻ.
വെള്ളേപ്പമാണ് അക്ഷയ്യുടേതായി അടുത്തതായി റിലീസാവാനുള്ള സിനിമ. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് നടൻ. പൊതുകാര്യങ്ങളിൽ ഇടപെടുകയും സ്വന്തം അഭിപ്രായം തുറന്ന് പറയാൻ മടിയില്ലാത്തതുമായ താരമാണ് അക്ഷയ്.
ഇപ്പോൾ അക്ഷയ് പങ്കുവെച്ച ഒരു പോസ്റ്റർ ശ്രദ്ധ നേടുകയാണ്. പൂർണ്ണ നഗ്നനായ ലുക്കിൽ പോസ് നൽകുന്ന നടൻ്റെ ചിത്രം ഒരു കാവ്യവീഡിയോയ്ക്ക് വേണ്ടിയാണ് പകർത്തിയിരിക്കുന്നത്. ഫേഡിങ് ഷെയ്ഡ്സ് എന്ന് പേരിട്ടിരിക്കുന്ന കവിതാ വീഡിയോയുടെ പോസ്റ്ററാണ് താരം പങ്കുവെച്ചിരിക്കുന്നത്.
അരുൺ യോഗനാഥൻ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ഫേഡിങ് ഷെയ്ഡിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ഫഹ്മിത ഷിരിയാണ്. സംവിധായകൻ തന്നെയാണ് എഡിറ്റിംഗും നിർവ്വഹിക്കുന്നത്. ലൂക്ക് ജോസാണ് ഛായാഗ്രഹകൻ. സിബിയാണ് മ്യൂസിക് നിർവ്വഹിച്ചിരിക്കുന്നത്. ബാബുജി അരവിന്ദാണ് സൌണ്ട് ഡിസൈനർ. എഎം വിനോദിനിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. അരുൺ യോഗനാഥൻ തന്നെയാണ് നിർമ്മാണം.
അഖിയാണ് ആർട്ട് ഡയറക്ടർ, ലക്ഷ്മി ദിനേശാണ് കോസ്റ്റ്യൂം ഡിസൈനർ. അലാഗ്നേയാണ് മേക്കപ്പ് ആർട്ടിസ്റ്റ്. തൌഫീക്കാണ് വിഎഫ്എക്സ് ചെയ്യുന്നത്. പിക്ചർ പ്രോഡിഗിയാണ് ഫോട്ടോഗ്രഫി ചെയ്തിരിക്കുന്നത്. കളർ ഫിസ്റ്റാണ് ഡിഐ കളറിസ്റ്റ്.
പ്രവീൺ രമേശാണ് ആർട്ട് അസിസ്റ്റൻ്റ്. അശ്വിൻ വിജയ്, റാഷിദ്, മുഹമ്മദ് അൻഫിക്, റിജിൻ എന്നിവരാണ് അസിസ്റ്റൻ്റ് ഡയറക്ടർമാർ. അഭിജിത്ത് കൃഷ്ണകുമാറാണ് അസിസ്റ്റൻ്റ് സിനിമാട്ടോഗ്രഫർ. അതുൽ റാമും മുനവേറുമാണ് പ്രൊഡക്ഷൻ കണ്ട്രോളർമാർ. ശ്വേത മോഹനൻ, അജൽ ചന്ദ്രൻ, നിതിൻ മുരളി, അർജ്ജുൻ എന്നിവരാണ് ഡബ്ബിങ് ആർട്ടിസ്റ്റ്. തേങ്ങാക്കൊലയാണ് പബ്ലിസിറ്റ് ഡിസൈൻ ചെയ്യുന്നത്.
about ranveer
