എന്റെ ആത്മാവും ജീവനും ; പങ്കുവിനൊപ്പമുള്ള വീഡിയോ പങ്കിട്ട് ആശ ശരത്ത്!
മിനിസ്‌ക്രീനിൽ നിന്ന് ബിഗ് സ്‌ക്രീനിലെത്തിയ താരമാണ് ആശ ശരത്ത്. ഏഷ്യാനെറ്റിൽ സംപ്രേഷണം കുങ്കുമപ്പൂവിലെ പ്രൊഫസർ ജയന്തി കഥാപാത്രത്തെ ഇന്നും മലയാളികൾ മറന്നിട്ടില്ല .ഏത് തരം കഥാപാത്രത്തെയും അവതരിപ്പിക്കാനാവുമെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. സോഷ്യല്‍മീഡിയയിലൂടെ തന്റെ വിശേഷങ്ങളും ആശ പങ്കിടാറുണ്ട്. അമ്മയ്ക്ക് ശേഷമായി സിനിമയിലെത്തിയ ഉത്തര വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന എന്‍ഗേജ്‌മെന്റ് ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. മാര്‍ച്ച് 18നാണ് മകളുടെ വിവാഹമെന്ന് ആശയും പറഞ്ഞിരുന്നു. മകളുടെ വിവാഹനിശ്ചയ സമയത്ത് പകര്‍ത്തിയ വീഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം.
അവളെന്റെ ആത്മാവും ജീവനുമാണ്. ദൈവം എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനമാണ്. എന്റെ മോളാണ് എന്റെ ലോകമെന്ന ക്യാപ്ഷനോടെയായാണ് ആശ ശരത്ത് മകളുടെ വീഡിയോ പങ്കുവെച്ചത്. ചുവപ്പ് ലെഹങ്കയില്‍ അതീവ സുന്ദരിയായാണ് ഉത്തര ഒരുങ്ങിയത്. അമ്മയെ ചേര്‍ത്തുപിടിച്ചും ഉത്തര ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. തൊട്ടാല്‍പ്പൂക്കും പൂവോ എന്ന ഗാനത്തിനൊപ്പമുള്ള വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
സിനിമാലോകത്തും നിന്നും നിരവധി പേരായിരുന്നു ഉത്തരയേയും ആദിത്യയേയും അനുഗ്രഹിക്കാനായെത്തിയത്. മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടേയും ദിലീപിന്റെയുമെല്ലാം ചിത്രങ്ങള്‍ വൈറലായിരുന്നു. എല്‍എല്‍ബിയും സിഎയും പൂര്‍ത്തിയാക്കിയ ആദിത്യ കെപിഎംജിയിലാണ് ജോലി ചെയ്യുന്നത്. അറേഞ്ച്ഡ് മാര്യേജാണ് ഇതെന്നും ആശ ശരത്ത് വ്യക്തമാക്കിയിരുന്നു. ഖദ്ദയെന്ന ചിത്രത്തില്‍ ആശയ്‌ക്കൊപ്പം മകളും അഭിനയിച്ചിട്ടുണ്ട്.
ഉത്തരയെ ഞങ്ങള്‍ പങ്കുവെന്നാണ് വിളിക്കുന്നത്. പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ് മകള്‍. അതിനുള്ള സമയം വന്നിരിക്കുകയാണ്. പുതിയ കൂട്ടിലേക്ക് ചിറക് വിടര്‍ത്തി ചേക്കേറാനൊരുങ്ങുകയാണ് പങ്കു. അവളുടെ ജീവിതത്തിലെ മാത്രമല്ല ഞങ്ങള്‍ക്കും ഏറെ പ്രധാനപ്പെട്ട സുദിനമാണ് ഇത്. മകളുടെ വിവാഹനിശ്ചയത്തിലെ സന്തോഷനിമിഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ആശ ശരത്തും പങ്കുവെച്ചിരുന്നു. ആരാധകരെല്ലാം ഉത്തരയ്ക്ക് ആശംസ അറിയിച്ചിരുന്നു.
മകള്‍ വിവാഹജീവിതത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷം പങ്കിട്ടുള്ള ആശ ശരത്തിന്റെ അഭിമുഖങ്ങളും വൈറലായിരുന്നു. പങ്കുവിന് ഏറെ യോജിക്കുന്ന ആളാണ് ആദിത്യ. കലയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കുടുംബമാണ് അവരുടേത്. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ് വിവാഹനിശ്ചയ ചടങ്ങിലേക്കായി ക്ഷണിച്ചത്. മാര്‍ച്ച് 18നാണ് മകളുടെ വിവാഹം എന്നുമായിരുന്നു വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആശ ശരത്ത് പറഞ്ഞത്.
