Connect with us

അദിതി റാവുവും സിദ്ധാര്‍ത്ഥും പ്രണയത്തില്‍…!; ഉടന്‍ വിവാഹം; വാര്‍ത്തകളോട് പ്രതികരിച്ച് നടന്‍

News

അദിതി റാവുവും സിദ്ധാര്‍ത്ഥും പ്രണയത്തില്‍…!; ഉടന്‍ വിവാഹം; വാര്‍ത്തകളോട് പ്രതികരിച്ച് നടന്‍

അദിതി റാവുവും സിദ്ധാര്‍ത്ഥും പ്രണയത്തില്‍…!; ഉടന്‍ വിവാഹം; വാര്‍ത്തകളോട് പ്രതികരിച്ച് നടന്‍

സൂഫിയും സുജാതയും എന്ന സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് അദിതി റാവു ഹൈദാരി. ഇതിനിടെ നടന്‍ സിദ്ധാര്‍ഥുമായി അദിതി പ്രണയത്തിലാണെന്ന തരത്തില്‍ ചില കിംവദന്തികള്‍ സോഷ്യല്‍ മീഡിയിയലൂടെ പ്രചരിച്ചിരുന്നു. അടുത്തിടെ സിദ്ധാര്‍ഥിനൊപ്പം അദിതിയെ മുംബൈയില്‍ വച്ച് കണ്ടതാണ് വീണ്ടും ഗോസിപ്പുകള്‍ക്ക് കാരണമായത്.

എന്നാല്‍ തന്നെയും അദിതിയെയും കുറിച്ച് പ്രചരിക്കുന്ന ഗോസിപ്പുകളില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച് സിദ്ധാര്‍ഥ് രംഗത്ത് വന്നിരുന്നു. ഇതും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. തന്റെ സ്വകാര്യ കാര്യങ്ങളില്‍ ഇടപെടരുതെന്നാണ് പാപ്പരാസികള്‍ക്ക് സിദ്ധാര്‍ഥ് മുന്നറിയിപ്പായി കൊടുത്തിരിക്കുന്നത്. ഇത് വീണ്ടും സിദ്ധുഅദിതി ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കാരണമായി.

കഴിഞ്ഞ ഒക്ടോബറില്‍ അദിതിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കൊണ്ട് സിദ്ധാര്‍ഥ് രംഗത്ത് വന്നിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രവും നടന്‍ ഇതിനൊപ്പം പങ്കുവെച്ചു. ഇത് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് താരങ്ങളെ മുംബൈയില്‍ ഒരുമിച്ച് കാണുന്നത്. ഇരുവരും ഒരേ സലൂണിലേക്ക് വരുന്നതും പോവുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

അദിതിയാണ് ആദ്യം സലൂണിലേക്ക് എത്തുന്നത്. ഇത് കണ്ടതോടെ ആരാധകര്‍ പുറത്ത് മണിക്കൂറുകളോളം കാത്ത് നിന്നു. ശേഷം അദിതി അവിടെ നിന്ന് ഇറങ്ങി പോവുകയും ചെയ്തു. ഇതിന് പിന്നാലെ മിനുറ്റുകളുടെ വ്യത്യാസത്തില്‍ സിദ്ധാര്‍ഥും അതിനകത്ത് നിന്ന് പുറത്തേക്ക് വന്നു. ചോദ്യങ്ങളുമായി മാധ്യമങ്ങള്‍ ചൂറ്റും കൂടി എന്റെ സ്വകാര്യ ജീവിതത്തില്‍ ഇടപെടരുതെന്നായി താരം. ഈ വീഡിയോയും സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.

2021 ല്‍ പുറത്തിറങ്ങിയ മഹ സമുദ്രം എന്ന ചിത്രത്തില്‍ അദിതി റാവുവും സിദ്ധാര്‍ഥും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി ചര്‍ച്ചയാക്കപ്പെടുകയും ചെയ്തു. ഇതാണ് താരങ്ങള്‍ക്ക് ഒരുമിച്ച് ജീവിച്ചൂടേ എന്ന ചോദ്യത്തിലേക്ക് എത്താനുള്ള കാരണം. ഇക്കഴിഞ്ഞ എപ്രിലില്‍ അദിതി സിദ്ധാര്‍ഥിനുള്ള പിറന്നാള്‍ സന്ദേശവുമായി എത്തിയതും പാപ്പരാസികളുടെ സംശയങ്ങള്‍ക്ക് ബലമേകി.

More in News

Trending