Connect with us

വര്‍ഷങ്ങള്‍ക്ക് ശേഷം ഹെന്റി കാവില്‍ വീണ്ടും സൂപ്പര്‍മാന്റെ കുപ്പായം അണിയുന്നു; ആവേശത്തില്‍ ആരാധകര്‍

News

വര്‍ഷങ്ങള്‍ക്ക് ശേഷം ഹെന്റി കാവില്‍ വീണ്ടും സൂപ്പര്‍മാന്റെ കുപ്പായം അണിയുന്നു; ആവേശത്തില്‍ ആരാധകര്‍

വര്‍ഷങ്ങള്‍ക്ക് ശേഷം ഹെന്റി കാവില്‍ വീണ്ടും സൂപ്പര്‍മാന്റെ കുപ്പായം അണിയുന്നു; ആവേശത്തില്‍ ആരാധകര്‍

ഡിസിഇയു സിനിമകളില്‍ സൂപ്പര്‍മാനായി എത്തി ആരാധക പ്രീതി സ്വന്തമാക്കിയ നടനാണ് ഹെന്റി കാവില്‍. എന്നാല്‍ ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ വീണ്ടും സൂപ്പര്‍മാന്റെ കുപ്പായം അണിയുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ‘കോമിക് കോണ്‍ 2022’ല്‍ സൂപ്പര്‍മാനുമായി ബന്ധപ്പെട്ട പുതിയ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.

സാന്‍ ഡീഗോ കോമിക്‌കോണില്‍ ഹെന്റി കാവില്‍ എത്തുമെന്നും സൂപ്പര്‍മാനെക്കുറിച്ച് പുതിയ അപ്‌ഡേറ്റ് പങ്കുവെക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ഡ്വെയ്ന്‍ ജോണ്‍സണ്‍ നായകനാകുന്ന സൂപ്പര്‍ഹീറോ ചിത്രം ‘ബ്ലാക്ക് ആദമി’ല്‍ ഹെന്റി കാവിലിന്റെ സൂപ്പര്‍മാന്‍ എത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഈ വര്‍ഷത്തെ കോമിക്‌കോണില്‍ ‘ബ്ലാക്ക് ആദം’, ‘ഷാസം: ഫ്യൂറി ഓഫ് ദ ഗോഡ്‌സ്’ എന്നീ ഡിസിഇയു പ്രോജക്റ്റുകളിലാണ് വാര്‍ണര്‍ ബ്രോസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

2013ല്‍ ‘മാന്‍ ഓഫ് സ്റ്റീല്‍’ എന്ന സിനിമയിലൂടെയാണ് ഹെന്റി കാവില്‍ ആദ്യമായി സൂപ്പര്‍മാനായത്. നടന്റെ ഏക സോളോ സൂപ്പര്‍മാന്‍ സിനിമ കൂടിയാണിത്. തുടര്‍ന്ന് ‘ബാറ്റ്മാന്‍ വി സൂപ്പര്‍മാന്‍: ഡോണ്‍ ഓഫ് ജസ്റ്റിസ്’, ‘ജസ്റ്റിസ് ലീഗ്’, ‘ജസ്റ്റിസ് ലീഗ് സാക്ക് സ്‌നൈഡര്‍ കട്ട്’ എന്നീ സിനിമകളിലും നടന്‍ സൂപ്പര്‍മാനായെത്തിയിട്ടുണ്ട്.

More in News

Trending

Recent

To Top