നീലച്ചിത്ര നടിയായിരുന്ന സണ്ണി ലിയോണിനെ ആരാധിക്കുന്നവര്‍ ലൈംഗിക തൊഴിലാളികളെ അംഗീകരിക്കുന്നില്ല; ട്രാന്‍സ്ജെന്‍ഡറുകളെ ജോലിക്ക് കൊള്ളില്ലെന്ന പൊതുചിന്ത ഇപ്പോഴും സമൂഹം വച്ചുപുലര്‍ത്തുന്നുവെന്ന് ശീതള്‍ ശ്യാം

നീലച്ചിത്ര നടിയായിരുന്ന ബോളിവുഡ് താരം സണ്ണി ലിയോണിനെ പോലുള്ളവരെ ആരാധിക്കുന്നവര്‍ ലൈംഗിക തൊഴിലാളികളെ അംഗീകരിക്കുന്നില്ലെന്ന് ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് ശീതള്‍ ശ്യാം. സ്ത്രീ എന്നതിന് ലെസ്ബിയന്‍ വുമണ്‍, ബൈ സെക്ഷ്വല്‍, ട്രാന്‍സ് വുമണ്‍, ട്രാന്‍സ് സെക്ഷ്വല്‍ വുമണ്‍ തുടങ്ങി പല സ്വത്വങ്ങളുണ്ട്.
എന്നാല്‍ ലിംഗാടിസ്ഥാനത്തില്‍ മാത്രമാണ് സ്ത്രീയെ അംഗീകരിക്കുന്നത്. ലൈംഗിക തൊഴിലിനെ അംഗീകരിക്കാന്‍ മടിക്കുന്നവര്‍ തന്നെയാണ് ഇത്തരക്കാരെ തേടിയെത്തുന്നതെന്നും കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ശീതള്‍ പറഞ്ഞു. വിദ്യാസമ്പന്നരായ ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്ക് അവര്‍ പഠിച്ച മേഖലയില്‍ ജോലി ചെയ്യാനാകുന്നില്ല.
ട്രാന്‍സ്ജെന്‍ഡറുകളെ ജോലിക്ക് കൊള്ളില്ലെന്ന പൊതുചിന്ത ഇപ്പോഴും സമൂഹം വച്ചുപുലര്‍ത്തുന്നു. സ്ത്രീകളുടെ മാത്രം ചലച്ചിത്രോത്സവം നടത്തേണ്ടി വരുന്നത് സമൂഹത്തില്‍ വിവേചനം നിലനില്‍ക്കുന്നതിനാലാണ്.
അങ്ങനെയെങ്കിലും സ്ത്രീകളുടെ സ്ഥാനം കലയില്‍ കൊണ്ടുവരേണ്ടതുണ്ട്. പുരുഷന്മാര്ക്ക് ചാര്ത്തിനല്കുന്ന പദവികള്‍ മാറണം. കുട്ടികളെ ശരീരത്തെകുറിച്ചും അവകാശങ്ങളെ കുറിച്ചും സ്കൂള്‍തലം തൊട്ടേ പഠിപ്പിക്കണം. എണ്‍പതുകളില്‍ ഫെമിനിസമായിരുന്നെങ്കില് ഇപ്പോള്‍ ജെന്‍ഡര്‍ ഇക്വാളിറ്റിയാണ് വിഷയം. ജെന്‍ഡര്‍ ഇക്വാളിറ്റി സാദ്ധ്യമാവാന്‍ അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്നും ശീതള്‍ പറഞ്ഞു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...