നവാഗതനായ വിഷ്ണു ജി രാഘവിന്റെ സംവിധാനത്തില്‍ ടോവിനോ തോമസ് കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമാണ് വാശി. ഇക്കഴിഞ്ഞ ജൂണ്‍17ന് തിയറ്ററുകളില്‍ എത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് സ്വന്തമാക്കിയത്. രേവതി കലാമന്ദിര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
തന്റെ അച്ഛന് സുരേഷ് കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ആദ്യമായാണ് കീര്‍ത്തി വേഷമിട്ടത് എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവര്‍ സഹനിര്‍മാണവും നിര്‍വഹിക്കുന്നു.
ഇക്കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ലിക്സിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന് എന്‍ എസ് മാധവന്. ഒന്നിനു പിന്നാലെ ഒന്നെന്ന പോലെ മലയാള സിനിമയില്‍ വിവിധ ഴോണറുകള്‍ പരീക്ഷിച്ചുകൊണ്ടേയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
‘ബേസ്ബോളിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇത് സ്െ്രെടക്ക് മൂന്ന് ആണ്. ഒന്നിനു പിന്നാലെ ഒന്നെന്ന നിലയില്‍ മലയാള സിനിമ വിവിധ ഴോണറുകള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പകയ്ക്കും (റിവെഞ്ച് ഡ്രാമ) ഡിയര്‍ ഫ്രണ്ടിനും (ബഡി മൂവി) ശേഷം വാശി (കോര്‍ട്ട്റൂം ഡ്രാമ) എത്തിയിരിക്കുന്നു. ടൊവിനോയെ എനിക്ക് എപ്പോഴും ഇഷ്ടമാണ്. മഹാനടിക്കു ശേഷം കീര്‍ത്തി സുരേഷിന്റെ മികവിനെ വീണ്ടും കണ്ടെത്തുകയുമാണ്. ദയവായി കാണൂ’ മാധവന് ട്വിറ്റ് ചെയ്തു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...