News
സണ്ണി ലിയോണിന്റെ ചലഞ്ച് ഏറ്റെടുത്ത് ശ്രുതി ഹസന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
സണ്ണി ലിയോണിന്റെ ചലഞ്ച് ഏറ്റെടുത്ത് ശ്രുതി ഹസന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
നിരവധി ആരാധകരുള്ള താരങ്ങളാണ് ശ്രുതി ഹസനും സണ്ണി ലിയോണും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരങ്ങള്‍ ഇടയ്ക്കിടെ തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പുതിയ ചലഞ്ചുമായി എത്തിയിരിക്കുകയാണ് താരങ്ങള്‍.
കണ്ണാടിക്ക് മുന്നില്‍ കാലുയര്‍ത്തി വൈ പോസില്‍ നില്ക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുന്നതാണ് പുതിയ ചലഞ്ച്. നിരവധി താരങ്ങളാണ് വീഡിയോകള്‍ പങ്കുവെക്കുന്നത്. ആദ്യം സണ്ണി ലിയോണ്‍ ആയിരുന്നു കണ്ണാടിക്ക് മുന്നില്‍ കാലുയര്‍ത്തി വൈ പോസില്‍ നില്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
വൈ ചലഞ്ച് എന്ന ക്യാപ്ഷനോടെ ഇന്‍സ്റ്റഗ്രാമിലാണ് താരം വീഡിയോപങ്ക് വെച്ചത്. പിന്നാലെ ശ്രുതി ഹസനും വീഡിയോയുമായി രംഗത്തുവന്നു. സണ്ണി ലിയോണിന്റെയും ശ്രുതി ഹസന്റെയും വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ അംഗീകാരമാണ് ലഭിച്ചത്.
തെന്നിന്ത്യന്‍ സിനിമകളിലേക്കും സണ്ണി ലിയോണ്‍ എത്തുന്നുണ്ട്. ഓഫ് മൈ ഗോസ്ററാണ് താരത്തിന്റെ പുതിയ ചിത്രം. അനേകം ഹിറ്റ് ചിത്രങ്ങളില്‍ നായികയായി എത്തിയ ശ്രുതി ഹാസന്റെ നിരവധി ചിത്രങ്ങളാണ് ചിത്രീകരണം പൂര്‍ത്തിയായിവരുന്നത്. പ്രഭാസിനൊപ്പം അഭിനയിച്ച സലാര്‍ ആണ് ശ്രുതിയുടെ പുതിയ ചിത്രം.
