ലളിത് മോദിക്കും സുസ്മിതക്കും ആശംസകള്‍ അറിയിച്ച് സുസ്മിതയുടെ മുന്‍ കാമുകന്‍; മറുപടിയുമായി നടി
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സുസ്മിത സെന്‍. ഇപ്പോഴിതാ സുസ്മിത സെന്‍ – ലളിത് മോദി പ്രണയം ആണ് ബോളിവുഡില്‍ ചര്‍ച്ചയായിരിക്കുന്നത്. സുസ്മിത സെന്നുമായി പ്രണയത്തിലാണെന്ന് ഇന്ത്യന്‍പ്രീമിയര്‍ ലീഗ് സ്ഥാപകന്‍ ലളിത് മോദി വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ചര്‍ച്ച. ലളിത് മോദിയുടെ പേര് സുസ്മിത ഇതുവരെ പരാമര്‍ശിച്ചിട്ടില്ല.
എന്നാല്‍ ലളിത് മോദിയുമായി പ്രണയത്തിലാണെന്ന് തന്നെയാണ് സുസ്മിത പോസ്റ്റിലൂടെ വ്യക്തമാക്കുന്നതെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ ലളിത് മോദിക്കും സുസ്മിതക്കും ആശംസകള്‍ അറിയിച്ച് സുസ്മിതയുടെ മുന്‍ കാമുകനും ഫാഷന്‍ മോഡലുമായ റെഹ്മാനും രംഗത്തെത്തി. സ്‌നേഹം മനോഹരമാണെന്നും എല്ലാവരും അവരുടെ കാര്യത്തില്‍ സന്തോഷിക്കണമെന്നും റെഹ്മാന്‍ പറഞ്ഞു.
സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു 28 കാരനായ റെഹ്മാന്‍ 40 കഴിഞ്ഞ സുസ്മിതയെ പ്രണയിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് സുസ്മിതയുമായുള്ള ബന്ധം റെഹ്മാന്‍ അവസാനിപ്പിച്ചത്. നല്ല സുഹൃത്തുക്കളായി തുടരുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. 2018ല്‍ റാമ്ബില്‍നിന്ന് ആരംഭിച്ചതായിരുന്നു സുസ്മിത റെഹ്മാന്‍ പ്രണയം. ഇവരുടെ പ്രണയം തകരാന്‍ കാരണം ലളിത് മോദി എന്ന അടക്കംപറച്ചില്‍ ഉയര്‍ന്നെങ്കിലും മറ്റു സംഭവവികാസങ്ങള്‍ ആണെന്ന തരത്തിലും വാര്‍ത്തകള്‍ പരന്നു.
ലളിത് മോദിയോടൊപ്പമുള്ള ചിത്രം സുസ്മിത ഇതുവരെ പങ്കുവച്ചിട്ടില്ല. എന്നാല്‍ ലളിത് മോദി സുസ്മിതയോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. ‘ഞാന്‍ സന്തോഷത്തില്‍ ആണിപ്പോള്‍. വിവാഹം കഴിഞ്ഞിട്ടുമില്ല. മോതിരം അണിയിച്ചിട്ടുമില്ല. അനിയന്ത്രിതമായ സ്‌നേഹത്താല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. മതിയായ വിശദീകരണം നല്‍കിയിട്ടുണ്ട്. സന്തോഷം പങ്കുവയ്ക്കുന്നവരോട് നന്ദി. അല്ലാത്തവരോട് ഇത് നിങ്ങളുമായി ബന്ധപ്പെട്ട വിഷയമല്ല എന്നും സുസ്മിത കുറിച്ചു.
