Connect with us

കോടതിയുടെ അനുവാദമില്ലാതെ ആരാണ് ദൃശ്യങ്ങൾ ആക്സസ് ചെയ്തത് എന്ന് കണ്ടെത്തണം… കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണോ അതോ ദൃശ്യങ്ങൾ അനധികൃതമായി ആക്സസ് ചെയ്തതാണോ എന്നതിൽ വ്യക്തത വരണം, അല്ലാതെ ദൃശ്യങ്ങൾ ഞാൻ കണ്ടിട്ടില്ലാ എന്ന വാദമല്ല കോടതി പറയേണ്ടത്; പ്രകാശ് ബാരെ

News

കോടതിയുടെ അനുവാദമില്ലാതെ ആരാണ് ദൃശ്യങ്ങൾ ആക്സസ് ചെയ്തത് എന്ന് കണ്ടെത്തണം… കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണോ അതോ ദൃശ്യങ്ങൾ അനധികൃതമായി ആക്സസ് ചെയ്തതാണോ എന്നതിൽ വ്യക്തത വരണം, അല്ലാതെ ദൃശ്യങ്ങൾ ഞാൻ കണ്ടിട്ടില്ലാ എന്ന വാദമല്ല കോടതി പറയേണ്ടത്; പ്രകാശ് ബാരെ

കോടതിയുടെ അനുവാദമില്ലാതെ ആരാണ് ദൃശ്യങ്ങൾ ആക്സസ് ചെയ്തത് എന്ന് കണ്ടെത്തണം… കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണോ അതോ ദൃശ്യങ്ങൾ അനധികൃതമായി ആക്സസ് ചെയ്തതാണോ എന്നതിൽ വ്യക്തത വരണം, അല്ലാതെ ദൃശ്യങ്ങൾ ഞാൻ കണ്ടിട്ടില്ലാ എന്ന വാദമല്ല കോടതി പറയേണ്ടത്; പ്രകാശ് ബാരെ

നടിയെ അക്രമിച്ച കേസിന്റെ അന്വേഷണം നിർണയക ഘട്ടത്തിലേക്കാണ് പോകുന്നത്. കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം വിചാരണ കോടതിയിൽ സമർപ്പിച്ചിരുന്നു. തുടരന്വേഷണ റിപോര്‍ട്ട് സമർപ്പിക്കാന്‍ സമയം വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ജയില്‍ ഡി ജിപിയായിരുന്ന ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയത് അന്വോഷിക്കണം എന്നും അറിയിച്ചു.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്ധാളിപ്പുണ്ടാക്കുന്ന കാര്യങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നതെന്ന് സംവിധായകന്‍ പ്രകാശ് ബാരെ. വലിയ കുഴപ്പം നടക്കുന്നുണ്ടെന്ന് തന്നെയാണ് വ്യക്തമാകുന്നത്. കോടതികളിൽ കൃത്യമായി നടപടി ക്രമങ്ങളും പ്രോട്ടോക്കോളുകളും ഉണ്ട്. കേസ് സംബന്ധിച്ച് കാര്യങ്ങൾ നടക്കുമ്പോൾ മാത്രമേ ഈ ദൃശ്യങ്ങൾ കാണാവൂ. അതിനും കൃത്യമായി നടപടി ക്രമങ്ങൾ ഉണ്ട്. ഏത് ഡിവൈസിൽ കാണണമെന്നും ആരുടെ സാന്നിധ്യത്തിൽ കാണണമെന്നും വ്യക്തമായി പറയുന്നുണ്ട്. ഇതൊന്നുമില്ലാതെ കണ്ടിട്ടുണ്ടെങ്കിൽ ഞാൻ കണ്ടില്ല മറ്റാരോ കണ്ടിട്ടുകാം എന്ന സ്ഥിതിയിൽ നിൽക്കാതെ അന്വേഷണം പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

‘കോടതിയുടെ അനുവാദമില്ലാതെ ആരാണ് ദൃശ്യങ്ങൾ ആക്സസ് ചെയ്തത് എന്ന് കണ്ടെത്തണം. കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണോ അതോ ദൃശ്യങ്ങൾ അനധികൃതമായി ആക്സസ് ചെയ്തതാണോ എന്നതിൽ വ്യക്തത വരണം. അല്ലാതെ ദൃശ്യങ്ങൾ ഞാൻ കണ്ടിട്ടില്ലാ എന്ന വാദമല്ല കോടതി പറയേണ്ടത്’- പ്രകാശ് ബാരെ വ്യക്തമാക്കുന്നു.

‘ഇതൊരു കേസിനെ സംബന്ധിച്ചുള്ള കാര്യമാണ്. വ്യക്തിപരമായി താൻ തെറ്റ് ചെയ്തിട്ടില്ലേങ്കിലും ഇതൊരു സിസ്റ്റമാണ്. അതിന്റെ തലപ്പത്ത് ഇരിക്കുന്നവർക്ക് ഉത്തരവാദിത്തമുണ്ട്. ഉടനെ തന്നെ അന്വേഷിച്ച് ആരെന്ന് കണ്ടെത്തി നടപടി ഉണ്ടാകണം. അത് ജീവനക്കാരായാലും ആരായാലും അത്തരത്തിലൊരു നടപടിയാണ് ഉണ്ടാകേണ്ടത്’.

സോഷ്യൽ മീഡിയയിലെ ചർച്ചയൊക്കെ അത് പുറത്ത് പോയി എന്നൊന്നും കണ്ടെത്തിയിട്ടില്ലേ എന്ന മട്ടിലാണ്. ചെസ്റ്റിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡാണ് ആക്സസ് ചെയ്തിരിക്കുന്നത്. ഒരു ഫോണിലിട്ടാണ് ദൃശ്യങ്ങൾ ആക്സസ് ചെയ്തിരിക്കുന്നത്. ആ സമയത്ത് ആ ഡിവൈസിൽ നെറ്റ്വർക്ക് കണക്റ്റഡ് ആണ്. എന്നിട്ടും പലരും ചോദിക്കുന്നത് ആ ദൃശയങ്ങൾ പുറത്തേക്ക് അയച്ചു എന്നതിന് തെളിവൊന്നും ഇല്ലല്ലോയെന്നാണ്. ഏതവസ്ഥവരെ നിങ്ങൾ ഇങ്ങനെ ന്യായീകരിക്കും എന്നതാണ് ഇവിടുത്തെ ചോദ്യം. ഇക്കാര്യത്തിൽ വ്യക്തമായ അന്വേഷണം തീർച്ചയായും ആവശ്യയമാണ്. അത് ഉടനെ തന്നെ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’, പ്രകാശ് ബാരെ പറഞ്ഞു.

‘ചെസ്റ്റിൽ നിന്നും ദൃശ്യങ്ങൾ എടുക്കണമെങ്കിൽ സാധരണ ഗതിയിൽ കോടതിയുടെ ഉത്തരവ് ആവശ്യമാണെന്ന് ചർച്ചയിൽ പങ്കെടുത്ത അഡ്വ അജകുമാർ പറഞ്ഞു.’ട്രഷറി ചെസ്റ്റിൽ ഇരിക്കുന്ന ദൃശ്യങ്ങൾ എടുക്കണമെങ്കിൽ പ്രിസൈഡിംഗ് ഓഫീസറുടെ ഉത്തരവ് വേണം.ആ ഉത്തരവില്ലാതെ അവ എടുക്കുന്നത് ബന്ധപ്പെട്ട കോടതി ഉദ്യോഗസ്ഥനാണ്. ശിരസ്ദാരോ അദ്ദേഹമില്ലേങ്കിൽ അതിന് തുല്യമായ ഉദ്യോഗസ്ഥരോ ആയിരിക്കും. ജഡ്ജിയുടെ ഉത്തരവില്ലാതെ ഇതൊന്നും എടുത്ത് കൊണ്ടുവരിക സാധ്യമല്ല’.

‘ചെസ്റ്റിൽ അന്നേ ദിവസം ആര് പോയെന്നത് സംബന്ധിച്ച് റെക്കോഡുണ്ടാകും. അത് പരിശോധിച്ചാൽ ആര് പോയി എന്നത് കോടതിക്ക് കണ്ടെത്താൻ സാധിക്കും. ഞാൻ കണ്ടില്ലെന്ന് കോടതി പറയുമ്പോൾ ആ കാര്യങ്ങൾ കോടതി അന്വേഷിച്ചില്ലേ കോടതിക്ക് ഉത്തരവാദിത്തമില്ലേ,സേഫ് കസ്റ്റഡിയിൽ ഉള്ളത് ആർക്കും കയറി എടുക്കാവുന്ന അവസ്ഥായാണോ ഉള്ളത് എന്ന സംശയങ്ങൾ വരും. ഇക്കാര്യം അന്വേഷിച്ച് കണ്ടെത്തേണ്ടത് ഇവിടുത്തെ നീതിന്യായ വ്യവസ്ഥയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്’.

‘ജനങ്ങൾക്ക് വിശ്വാസമില്ലാത്തൊരു നിയമ വ്യവസ്ഥ നടത്തി കൊണ്ടുപോകാൻ കഴിയില്ല. ജനാധിപത്യത്തിന്റെ കാവൽ തൂണാണ് ജുഡീഷ്യറി. പെൻഡ്രൈവ് ഇട്ട് പ്രതിയുടെ അഭിഭാഷകന് ദൃശ്യങ്ങൾ കാണാമെങ്കിൽ എന്തുകൊണ്ട് മെമ്മറി കാർഡ് എടുത്തു എന്ന ചോദ്യമുയരുകയാണ്. വിവോ ഫോണിന്റെ ഉദ്യോഗസ്ഥരെ അന്വേഷിച്ച് കണ്ടുപിടിക്കട്ടെ. ഹൈക്കോടതിക്ക് ഇതിന്റെ ഗൗരവം മനസിലായെങ്കിൽ കോടതി ഇടപെട്ട് കൃത്യമായ നടപടികൾ വിഷയത്തിൽ സ്വീകരിക്കട്ടെ. അതിനുള്ള ഉത്തരവാദിത്തം ഹൈക്കോടതിക്ക് തന്നെയാണ്’, അഡ്വ അജകുമാർ പറഞ്ഞു

More in News

Trending

Recent

To Top