Connect with us

ആ ഷോട്ടിൽ അത് കാണിക്കരുതായിരുന്നു! സിനിമയിൽ ആരും ശ്രദ്ധിക്കാതെ പോയ സംഭവം..

Malayalam

ആ ഷോട്ടിൽ അത് കാണിക്കരുതായിരുന്നു! സിനിമയിൽ ആരും ശ്രദ്ധിക്കാതെ പോയ സംഭവം..

ആ ഷോട്ടിൽ അത് കാണിക്കരുതായിരുന്നു! സിനിമയിൽ ആരും ശ്രദ്ധിക്കാതെ പോയ സംഭവം..

ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സോഷ്യൽ മീഡിയയിലടക്കം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമക്കുശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിക്കുന്ന ചിത്രമാണിത്. എന്റെ അടുക്കളയില്‍ ക്യാമറ വച്ച് പകര്‍ത്തിയ ദൃശ്യങ്ങളാണോ ഇതെന്ന് പല സ്ത്രീകള്‍ക്കും തോന്നും വിധമാണ് സിനിമ ദൃശ്യവത്കരിച്ചിരിയ്ക്കുന്നത്.

അടുക്കളയെയും അടുക്കളയിലെ സ്ത്രീകളെയും അവര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളെയും അടുത്തറിഞ്ഞാണ് സംവിധായകന്‍ ജിയോ ബേബി ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രമൊരുക്കിയത്. സ്ത്രീയെ അടുക്കളയില്‍ തളച്ചിടുന്ന സമൂഹത്തിന്റെ മനസ്ഥിതിക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്. സ്ത്രീ സ്വാതന്ത്രയാണെന്നും ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും കാര്യങ്ങള്‍ മാത്രം നോക്കി ജീവിക്കേണ്ടവളല്ലെന്നും പറഞ്ഞുകൊണ്ട് കേരള സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന പിതൃമേധാവിത്ത, ആണനുകൂല മനോഭാവത്തെ തച്ചുടയ്ക്കുകയാണ് സിനിമ ചെയ്യുന്നത്.

ചിത്രത്തിന്റെ ഇതിവൃത്തവും രാഷ്ട്രീയവുമെല്ലാം ചൂടുള്ള ചർച്ച വിഷയങ്ങൾ ആയിരിക്കെ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ് അമൽ എ ശിവൻ. ഷിറ്റിയർ മലയാളം മൂവിസിൽ എഴുതിയ തന്റെ കുറിപ്പിലൂടെയാണ്…

അമൽ എ ശിവൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു…

തെറ്റ് ആണോ അല്ലയോ എന്നൊന്നും അറിയില്ല.. ഒഴുക്കുള്ള വെള്ളത്തിൽ കുളിക്കുകയും അലക്കുകയും ചെയ്യണം എന്ന് പറഞ്ഞിട്ടാണ് നായികയെ കൂട്ടി അമ്മായി പോവുന്നത്.. എന്നിട്ട് കുളിക്കുന്നത് അഴിമുഖത്ത് ആണ്.. അതായത് കടലും പുഴയും ചേരുന്നിടത്ത്.ഇവിടെ ഉപ്പുവെള്ളം ആയിരിക്കും..അമ്മായി അവിടെ നിന്നും അലക്കുന്നതും കാണാം..ഒരൊറ്റ ഷോട്ടിൽ കടൽ കാണാം.. അടുത്ത ഷോട്ടിൽ കടൽ കാണിക്കുന്നില്ല.കടൽ കാണിക്കാതെ എടുത്തിരുന്നെങ്കിൽ അത് നല്ല ഉപ്പില്ലാത്ത വെള്ളം ആണെന്ന് കരുതാമായിരുന്നു.കുളിക്കുന്നതും അലക്കുന്നതും നല്ല പുഴവെള്ളത്തിൽ ആണെന്നും കരുതാമായിരുന്നു. ഇത് എന്റെ നാട്ടിൽ തന്നെ ആയതുകൊണ്ടാണ് കടലും ഉപ്പുവെള്ളവും ആദ്യം കണ്ടപ്പോൾ തന്നെ കത്തിയത്..
ഇനി ഇത് ഡയറക്ടർ അറിഞ്ഞുകൊണ്ട് ചെയ്തത് ആവുമോ.

ചിത്രത്തിൽ ഭർതൃ ഗൃഹത്തിൽ കഷ്ടത അനുഭവിക്കേണ്ടി വരുന്ന നായിക ,കടമ എന്ന ഓമനപ്പേരിൽ അവിടെയുള്ള അടുക്കളയിൽ തളച്ചിടപ്പെട്ട വിദ്യാസമ്പന്നയായ സ്ത്രീയുടെ മറ്റൊരു പ്രധാന പ്രശ്നമാണ് അമ്മാവനും അമ്മയായിയും .ചിത്രത്തിൽ ഈ കഥാപാത്രങ്ങളെ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. കാണുന്ന ആർക്കും ഒരു വെറുപ്പ് തോന്നിപ്പിക്കുന്ന രീതിയിൽ ക്യാരക്ടറൈസേഷൻ ചെയ്ത ഇവരെ ചിത്രം കണ്ട ആർക്കും മറക്കാനാകില്ല. അതിൽ ഒഴുക്കു വെള്ളത്തിൽ അടിച്ചു നനച്ചു കുളിക്കണം എന്ന് അമ്മായി നായികയോട് പറയുന്നുണ്ട്.എല്ലാ ചിത്രത്തിലും ഉണ്ടായേക്കാവുന്ന പോലെ ഉള്ള ഒരു ചെറിയ തെറ്റ് ഈ ചിത്രത്തിലും നമുക്ക് കാണാൻ സാധിക്കും.ഏതൊരു സംവിധായകനും ഒഴിവാക്കി എന്ന് വിചാരിക്കുന്നിടത്തേക്ക് ഒരു സിനിമ പ്രേമിയുടെ കണ്ണെത്തുമെന്ന് ഇതിലൂടെ കാണിച്ച തരുകയാണ്. വാഷിംഗ് മെഷീനെയിൽ ഇട്ടാൽ തുണി ദ്രവിച്ചു പോകും എന്ന് പറയുന്നവർ ഈ ഉപ്പ് വെള്ളത്തിൽ തുണി അലക്കുന്നത് അത്ഭുതം ഉളവാക്കുന്നതാണ്

More in Malayalam

Trending

Recent

To Top