Malayalam
പതിനേഴ് ദിവസം പിന്നിടുന്നു; മാസ്റ്റർ ആമസോൺ പ്രൈമിൽ! തിയ്യതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ
പതിനേഴ് ദിവസം പിന്നിടുന്നു; മാസ്റ്റർ ആമസോൺ പ്രൈമിൽ! തിയ്യതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ
പത്ത് മാസത്തോളം അടഞ്ഞ് കിടന്ന് തിയേറ്ററുകൾ വിജയ്‌യുടെ സൂപ്പർഹിറ്റ് ചിത്രം മാസ്റ്റർ റിലീസ് ചെയ്ത് കൊണ്ടാണ് തുറന്നത്. ജനുവരി 13–നാണ് തിയറ്ററുകളിലെത്തിയത്. ചിത്രം പുറത്തിറങ്ങി പതിനേഴ് ദിവസം പിന്നിടുമ്പോൾ മാസ്റ്റർ ഒടിടി റിലീസിനെത്തുന്നു. ജനുവരി 29ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ.
കോവിഡ് പ്രതിസന്ധിമൂലം നിശ്ചലാവസ്ഥയിലായ സിനിമാ തിയറ്റർ വ്യവസായത്തിന് ഉയർത്തെഴുന്നേൽപ്പായിരുന്നു മാസ്റ്റര്‍ റിലീസ്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ വലിയ വരവേൽപാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ ആഗോള കലക്‌ഷൻ 220 കോടി പിന്നിട്ടുകഴിഞ്ഞു. തമിഴ്നാട്ടിലെ തിയറ്ററുകളിൽ മികച്ച കലക്‌ഷൻ തുടരുന്ന സാഹചര്യത്തിലാണ് ചിത്രം ഒടിടി റിലീസിനെത്തുന്നത്. ഇത് തിയറ്ററുകളെ പ്രതികൂലമായി ബാധിച്ചേക്കും.
വിജയ്–വിജയ് സേതുപതി എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രമാണ് മാസ്റ്റർ. ക്യാംപസ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കൈദി സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ് ആണ്.