Social Media
പിങ്ക് നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായി കരീന കപൂർ; നിറവയറില്‍ യോഗയുമായി താരം; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
പിങ്ക് നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായി കരീന കപൂർ; നിറവയറില്‍ യോഗയുമായി താരം; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ഗര്‍ഭകാലം ഏറ്റവുമധികം ആഘോഷമാക്കുന്ന നടിമാരെ കുറിച്ചുള്ള വാര്‍ത്തകളാണ് ഈ ലോക്ഡൗണ്‍ കാലത്ത് വാർത്തകളിൽ നിറഞ്ഞത്. ബോളിവുഡില്‍ നിന്നും അനുഷ്‌ക ശര്‍മ്മയുടെയും കരീന കപൂറിന്റെയും വിശേഷങ്ങളായിരുന്നു വൈറലായത്. ജനുവരി ആദ്യ ആഴ്ചക അനുഷ്‌ക ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്. ഇനി കരീനയാണ് കണ്മണിയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.
ഇപ്പോൾ ഇതാ ഗര്‍ഭകാലത്ത് യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ച് കരീന കപൂര്‍. അല്‍പം യോഗ, അല്‍പം ശാന്തത, ശക്തമായി തന്നെ തുടങ്ങുന്നു’ എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ ക്യാപ്ഷനായി നടി എഴുതിയിരിക്കുന്നത്. പിങ്ക് നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടാണ് കരീന ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗര്‍ഭകാലത്തിന്റെ ക്ഷീണമൊന്നും കരീനയുടെ മുഖത്ത് കാണാനില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
പ്രമുഖ ബ്രാൻഡിന്റെ ഫോട്ടോഷൂട്ടിനു വേണ്ടിയായിരുന്നു ചിത്രങ്ങൾ. ഗർഭാവസ്ഥയിൽ ഇതിനു മുമ്പും നടി ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരുന്നു. ഗർഭകാലം ഒന്നിൽനിന്നുമുള്ള മാറിനിൽക്കലല്ല എന്ന് താരം വ്യക്തമാക്കുന്നു.
ആദ്യ തവണ ഗര്‍ഭിണിയായപ്പോഴും കരീന തന്റെ ഫിറ്റ്‌നസ് നഷ്ടപ്പെടാതെ സൂക്ഷിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇത്തവണയും ഗര്‍ഭകാലത്ത് സകല തയ്യാറെടുപ്പുകളും നടത്തുകയാണെന്ന് സൂചിപ്പിച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. രണ്ടാമത്തെ കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന കാര്യം ഓഗസ്റ്റിലാണ് കരീന–സെയ്ഫ് അലി ഖാന്‍ ദമ്പതികൾ ആരാധകരെ അറിയിക്കുന്നത്.
