പ്രസിദ്ധീകരിക്കപ്പെട്ട തന്റെ കവിതയ്ക്ക് താഴെ വിമർശന കമന്റുമായി എത്തിയ ആൾക്ക് ചുട്ട മറുപടിയുമായി അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. ഒരു മാസികയിൽ പ്രസിദ്ധീകരിച്ചുവന്ന ‘വരത്തു പോക്ക്’ എന്ന തന്റെ കവിതയുടെ സ്ക്രീൻഗ്രാബ് നടി തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പോസ്റ്റ് ചെയ്തിരുന്നു.
എന്നാൽ കവിതയ്ക്ക് താഴെയായി ‘പരസ്പര ബന്ധം ഇല്ലാത്ത കുറെ വാക്കുകൾ ചേർത്ത് കവിത എന്ന് പറഞ്ഞു മനുഷ്യനെ കൊല്ലാതെ’ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. എന്നാൽ തന്നെ വിമർശിച്ചയാൾക്ക് ഒട്ടും താമസിയാതെ നടി മറുപടി കമന്റ് നൽകി.
താങ്കൾക്ക് മനസ്സിലായില്ലെങ്കിൽ അതിന്റെ അർത്ഥം അത് ആർക്കും മനസ്സിലാവില്ല എന്നല്ല. മനസ്സിലായവരാകണമല്ലോ പ്രസിദ്ധീകരിച്ചതും’- എന്ന് പറഞ്ഞുകൊണ്ടായിരുന്നു വിമർശനത്തെ അശ്വതി നേരിട്ടത്. അശ്വതിയുടെ മറുപടിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ എത്തി. എന്നാൽ കവിതയെ വിമർശിച്ച ഒരാളോട് ഇത്തരം സമീപനമല്ല സ്വീകരിക്കേണ്ടതെന്നും മറ്റ് ചിലർ കമന്റിട്ടു.
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...