മടങ്ങി പോകുമ്പോൾ വീണ്ടും തിരിച്ചു വരണമെന്നു തോന്നിപ്പിക്കുന്നു; ഞങ്ങളെ പരിപാലിച്ചതിനും അല്ലിയെ സന്തോഷവതിയാക്കിയതിനും നന്ദി; കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് പൃഥ്വി
മടങ്ങി പോകുമ്പോൾ വീണ്ടും തിരിച്ചു വരണമെന്നു തോന്നിപ്പിക്കുന്നു; ഞങ്ങളെ പരിപാലിച്ചതിനും അല്ലിയെ സന്തോഷവതിയാക്കിയതിനും നന്ദി; കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് പൃഥ്വി
മടങ്ങി പോകുമ്പോൾ വീണ്ടും തിരിച്ചു വരണമെന്നു തോന്നിപ്പിക്കുന്നു; ഞങ്ങളെ പരിപാലിച്ചതിനും അല്ലിയെ സന്തോഷവതിയാക്കിയതിനും നന്ദി; കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് പൃഥ്വി
സിനിമയുടെ തിരക്കും കോവിഡിന്റെ ആശങ്കകളും മാറ്റിവച്ച് ഭാര്യയ്ക്കും മകൾ അലംകൃതയ്ക്കും ഒപ്പം മാലിദ്വീപിൽ അവധി ആഘോഷിക്കുകയാണ് നടൻ പൃഥ്വിരാജ്. സുപ്രിയയെ ചേര്‍ത്തുപിടിച്ച്, കടലിന്റെ പശ്ചാത്തലത്തില്‍ എടുത്ത ചിത്രത്തോടൊപ്പം മനോഹരമായ ഒരു കുറിപ്പാണ് പൃഥ്വി പങ്കുവെച്ചത്
‘‘ലോകമെമ്പാടുമുള്ള മികച്ച ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ മുറിയുടെ വലുപ്പമോ റസ്റ്റോറന്റുകളുടെ എണ്ണമോ ഒന്നുമല്ല കാര്യം. മടങ്ങി പോകുമ്പോൾ വീണ്ടും ഇവിടേക്ക് തിരിച്ചു വരണമെന്നു തോന്നിപ്പിക്കുന്നതിലാണ് കാര്യം’’ പൃഥ്വിരാജ് കുറിക്കുന്നു. മികച്ച രീതിയില്‍ തങ്ങളെ പരിപാലിച്ചതിനും മകള്‍ അല്ലിയെ ഏറെ സന്തോഷവതിയാക്കിയതിനും മാലദ്വീപിലെ ഡബ്ല്യൂ മാൽദീപ്സ് ബീച്ച് റിസോര്‍ട്ടിനുള്ള നന്ദിയും പൃഥ്വി രേഖപ്പെടുത്തിയിട്ടുണ്ട്. ഡബ്ല്യൂ മാൽദീവ്സ് റിസോര്‍ട്ട് പരിസരത്ത് നിന്നുള്ള സുന്ദരമായ ഹെലികോപ്റ്റര്‍ ദൃശ്യവും അതോടൊപ്പം പൃഥ്വി പോസ്റ്റ് ചെയ്തിട്ടുണ്ട്. തെളിഞ്ഞ നീല നിറമുള്ള കടലിനു മുകളില്‍ അടുക്കടുക്കായി മാല പോലെ ക്രമീകരിച്ചിരിക്കുന്ന ഓവര്‍വാട്ടര്‍ വില്ലകള്‍ ഈ വീഡിയോയില്‍ വ്യക്തമായി കാണാം.
അതിനിടെ അല്ലിയും ഡാഡയും കടലിൽ കുളിക്കുമ്പോൾ കരയിൽ നിന്ന് സൂര്യാസ്തമനത്തിന്റെ ചിത്രം പകർത്തുകയാണ് സുപ്രിയ. വെക്കേഷന് ആഘോഷത്തിനിടയില്‍ അല്ലിക്ക് ഓണ്‍ലൈന്‍ ക്ലാസ് മിസ്സാവുന്നുണ്ടോ എന്ന ആരാധകരുടെ ചോദ്യത്തിന് ക്ലാസിലെ കൂട്ടുകാർക്കും അധ്യാപകർക്കും മാലിദ്വീപിലെ ചിത്രങ്ങൾ കാണിച്ചുകൊടുക്കാൻ അല്ലി ഒരിക്കൽ ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്തിരുന്നുവെന്നാണ് സുപ്രിയ പറയുന്നത്.
സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുകയാണ് മാലദ്വീപ്. സാമന്ത അക്കിനേനി, രാകുല്‍ പ്രീത് സിംഗ്, വരുണ്‍ ധവാന് തുടങ്ങി നിരവധി പ്രമുഖര്‍ ഈയിടെ അവധിക്കാലം അടിച്ചുപൊളിക്കാന്‍ മാലിദ്വീപില്‍ എത്തിയിരുന്നു. കഴിഞ്ഞയാഴ്ച തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ യാഷും കുടുംബവും മാലദ്വീപിലെ ലക്ഷ്വറി റിസോര്‍ട്ടില്‍ അവധിക്കാലം ചെലവഴിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...