Connect with us

ആ നിമിഷം തന്നെ തീരുമാനിച്ചു, ഇത്രയും സ്‌നേഹിക്കുന്ന ഒരാളെ ഒരിക്കലും വിട്ട് കളയില്ലെന്ന്, സ്വര്‍ഗം പോലെയുള്ള അവിടെ വെച്ചാണ് ഞങ്ങളുടെ പ്രണയം തുടങ്ങുന്നതെന്ന് മൈഥിലി

Malayalam

ആ നിമിഷം തന്നെ തീരുമാനിച്ചു, ഇത്രയും സ്‌നേഹിക്കുന്ന ഒരാളെ ഒരിക്കലും വിട്ട് കളയില്ലെന്ന്, സ്വര്‍ഗം പോലെയുള്ള അവിടെ വെച്ചാണ് ഞങ്ങളുടെ പ്രണയം തുടങ്ങുന്നതെന്ന് മൈഥിലി

ആ നിമിഷം തന്നെ തീരുമാനിച്ചു, ഇത്രയും സ്‌നേഹിക്കുന്ന ഒരാളെ ഒരിക്കലും വിട്ട് കളയില്ലെന്ന്, സ്വര്‍ഗം പോലെയുള്ള അവിടെ വെച്ചാണ് ഞങ്ങളുടെ പ്രണയം തുടങ്ങുന്നതെന്ന് മൈഥിലി

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് മൈഥിലി. ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് മൈഥിലി. കഴിഞ്ഞ മാസമാണ് മൈഥിലിയും സമ്ബത്തും തമ്മിലുള്ള വിവാഹം നടത്തിയത്. ഗുരുവാൂരില്‍ വെച്ച് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആഘോഷമായി തന്നെ താര വിവാഹം നടന്നത്.

ഇപ്പോഴിതാ ഭര്‍ത്താവിനെ പരിചയപ്പെട്ടതിനെ പറ്റിയും പ്രണയം വിവാഹം വരെ എത്തിയതിനെ കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് മൈഥിലി. സമ്ബത്തിനെ പരിചയപ്പെട്ടപ്പോള്‍ നഷ്ടപ്പെടുത്തി കളയാന്‍ തോന്നിയില്ലെന്നും അതാണ് വിവാഹത്തില്‍ എത്തിയതെന്നുമാണ് മൈഥിലി പറയുന്നത്.

ജീവിതം പലപ്പോഴും ഭാഗ്യം തട്ടി കളഞ്ഞിട്ടുണ്ട്. സമ്ബത്തും ഞാനും ആദ്യം സുഹൃത്തുക്കളായിരുന്നു പിന്നെയാണ് പ്രണയത്തിലായത്. ആ നിമിഷം തന്നെ തീരുമാനിച്ചു. ഇത്രയും സ്‌നേഹിക്കുന്ന ഒരാളെ ഒരിക്കലും വിട്ട് കളയില്ലെന്ന്. നഗര തിരക്കുകളില്‍ നിന്നും മാറി ജീവിക്കാന്‍ കുറച്ച് സ്ഥലം വാങ്ങണമെന്ന് കരുതിയാണ് കൊടൈക്കനാലിലേക്ക് രണ്ട് വര്‍ഷം മുന്‍പ് പോയത്.

അവിടുത്തെ മുന്‍സിഫ് ലോയര്‍ ഞങ്ങളുടെ മെന്റര്‍ കൂടിയാണ്. ചെല്ലുമ്‌ബോള്‍ അദ്ദേഹത്തിന്റെ തോട്ടത്തില്‍ ട്രീഹൗസിന്റെ പണി നടക്കുകയാണ്. വലിയൊരു കുന്ന് കയറി വേണം അവിടെ എത്താന്‍. ചെന്നപ്പോള്‍ അതാ സുന്ദരനായൊരു ചെറുപ്പക്കാരന്‍ നില്‍ക്കുന്നു. സ്വര്‍ഗം പോലെയുള്ള അവിടെ വെച്ചാണ് ഞങ്ങളുടെ പ്രണയം തുടങ്ങുന്നതെന്ന് മൈിലി പറയുന്നു.

സ്ഥലം നോക്കാന്‍ പോയപ്പോള്‍ സമ്ബത്താണ് ഞങ്ങളുടെ കൂടെ വന്നത്. ആ യാത്രകള്‍ക്കിടെ സംസാരിച്ച് പരസ്പരം ഇഷ്ടം വന്നു. ഒരു ദിവസം പെട്ടെന്ന് നമുക്ക് കല്യാണം കഴിച്ചാലോ എന്ന് സമ്ബത്ത് ചോദിച്ചു. അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ കേട്ട മറുപടി കേട്ടും ഞാന്‍ ഞെട്ടി. സമ്ബത്തിനെ ആദ്യം കണ്ടപ്പോള്‍ തന്നെ ഇതുപോലെ ഒരാളെ മോള്‍ക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് അമ്മ ആഗ്രഹിച്ചിരുന്നു പോലും. ദൈവം അമ്മയുടെ പ്രാര്‍ഥന കേട്ടിട്ടുണ്ടാവും.

കാരണം അനുഗ്രഹം പോലെയാണ് സമ്ബത്ത് ജീവിതത്തിലേക്ക് വന്നത്. തങ്ങളുടെ പ്രണയത്തിന് കാരണമായി മാറിയത് യാത്രകളും പെപ്പറുമാണെന്നാണ് സമ്ബത്ത് പറയുന്നത്. പെപ്പര്‍ ഇരുവരുടെയും പെറ്റ് ഡോഗാണ്. ഒരിക്കല്‍ സുഹൃത്തായ അങ്കിളിന്റെ കൈയ്യില്‍ നിന്നും വാങ്ങിയതാണ്. പെട്ടെന്ന് നാട്ടിലേക്ക് തനിക്ക് പോരേണ്ടി വന്നപ്പോള്‍ പെപ്പറിനെ നോക്കിയത് സമ്ബത്താണ്. ആ വിശേഷങ്ങള്‍ ചോദിക്കാന്‍ പതിവായി വിളിക്കും. അവനെ കാണാനായി ഇടയ്ക്ക് കൊടൈക്കനാലിലേക്ക് പോവുമെന്നും മൈഥിലി പറയുന്നു.

More in Malayalam

Trending

Recent

To Top