Connect with us

തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തുകൊണ്ടാണ് ദിലീപ് വീണ്ടും വീണ്ടും തെറ്റ് ചെയ്യുന്നത്, തുറന്ന് പറഞ്ഞ് അഭിഭാഷക ടിബി മിനി

Malayalam

തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തുകൊണ്ടാണ് ദിലീപ് വീണ്ടും വീണ്ടും തെറ്റ് ചെയ്യുന്നത്, തുറന്ന് പറഞ്ഞ് അഭിഭാഷക ടിബി മിനി

തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തുകൊണ്ടാണ് ദിലീപ് വീണ്ടും വീണ്ടും തെറ്റ് ചെയ്യുന്നത്, തുറന്ന് പറഞ്ഞ് അഭിഭാഷക ടിബി മിനി

നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. തുടരന്വേഷണത്തിനായി കോടതി അനുവദിച്ച ഒന്നരമാസത്തില്‍ ശേഷിക്കുന്നത് ഏതാനും ദിവസങ്ങള്‍ മാത്രമാണ്. ഈ വരുന്ന 15 ന് ആണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. മൂന്ന് തവണ തുടരന്വേഷണത്തിന് ഹൈക്കോടതി സമയം നീട്ടി നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കവേ കേസില്‍ സത്യം തെളിഞ്ഞ് വരികയാണെന്ന് പറയുകയാണ് അഭിഭാഷകയായ അഡ്വ മിനി.

കേസില്‍ ഇപ്പോഴുണ്ടായ പുരോഗതികള്‍ പ്രകൃതിയുടെ ഇടപെടലാണെന്ന് മാത്രമേ തനിക്ക് പറയാനാകൂവെന്ന് മിനി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ നിര്‍ണായക വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ ദിലീപിനെതിരായ അന്വേഷണം ഇപ്പോള്‍ പുരോഗമിക്കുന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പ്രകൃതിയുടെ കൈയ്യൊപ്പാണെന്ന് മിനി പറയുന്നു. കേസില്‍ രണ്ട് ഘട്ടങ്ങളിലായി സത്യം തെളിയുകയാണ്.

ആദ്യത്തെ അന്വേഷണത്തില്‍ സംഭവിച്ച വീഴ്ചകളാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം എന്ന് മിനി ചൂണ്ടിക്കാട്ടുന്നു. 2017 ഫെബ്രുവരി 17 നായിരുന്നു ഓടുന്ന കാറില്‍ വെച്ച് നടിക്കെതിരായ ക്രൂര ആക്രമണം നടന്നത്. ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കമുള്ളവര്‍ കസ്റ്റഡിയില്‍ ആകുന്നത്. ആദ്യം ദിലീപിലേയ്ക്ക് കേസന്വേഷണം എത്തിയിരുന്നു. പിന്നീട് ജൂലൈ 10 നായിരുന്നു നടനെ അറസ്റ്റ് ചെയ്തത്.

‘നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ആദ്യം കുറ്റപത്രത്തില്‍ വന്നിരുന്നില്ല. തിരക്ക് പിടിച്ച് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ കേസില്‍ നിര്‍ണായകമായത് ദിലീപിന് പള്‍സര്‍ സുനി അയച്ച കത്തും ദിലീപിനെ തേടിയുള്ള സുനിയുടെ ഫോണ്‍ കോളുമാണ്. തന്നെ സുനി ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് അന്നത്തെ ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയിരുന്നു’

ഈ പരാതി അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് ഡിജിപി ബെഹ്‌റ ഫോര്‍വേഡ് ചെയ്തതതോടെയാണ് കേസില്‍ പല നിര്‍ണായക കണ്ടെത്തലുകളും വരുന്നത് എന്നും മിനി പറഞ്ഞു. കത്തിനെ ചുറ്റിപ്പറ്റി ബൈജു പൗലോസ് നടത്തിയ അന്വേഷണത്തില്‍ പള്‍സര്‍ സുനി മൊബൈല്‍ ഉപയോഗിക്കുന്നതും കത്തെഴുതുകയും ചെയ്യുന്നത് ഉള്‍പ്പെടെ കണ്ടെത്തിയതാണ് ദിലീപിന് കുരുക്കായത് എന്നും അഭിഭാഷക പറഞ്ഞു.

‘പ്രതിയായ ദിലീപ് തന്നെ ദിലീപിനെതിരായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കുന്ന അവസ്ഥയായിരുന്നു അത്. അങ്ങനെയൊണ് പിന്നീട് ദിലീപിന്റെ അറസ്റ്റിലേയ്ക്ക് വരെ കാര്യങ്ങള്‍ നീളുന്നത്. കേസില്‍ രണ്ടാമത്തെ നിര്‍ണായ ഇടപെടല്‍ സംവിാധയകന്‍ ബാലചന്ദ്രകുമാറിന്റെ ഭാഗത്ത് നിന്നാണ് ഉണ്ടാകുന്നത്. ബാലചന്ദ്രകുമാര്‍ യാതൊരു കാരണവശാലും മൊഴി മാറ്റില്ല. കേസന്വേഷണം ശക്തമായ രീതിയില്‍ തന്നെ മുന്നോട്ട് പോകുകയാണ്.

വലിയ പ്രതീക്ഷയാണ് തങ്ങള്‍ക്ക് ഉള്ളതെന്നും മിനി പറഞ്ഞു. വിചാരണ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുമ്പോഴായിരുന്നു ബാലചന്ദ്രകുമാറിന്റെ കേസിലെ നിര്‍ണായക വെളിപ്പെടുത്തല്‍ ഉണ്ടാകുന്നത്. കേസില്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നതിനുള്ള തെളിവുകള്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കിയിരുന്നു.

കേസില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് കണ്ടെന്ന് ഉള്‍പ്പെടെയുള്ള വെളിപ്പെടുത്തലുകള്‍ ബാലചന്ദ്രകുമാര്‍ നടത്തിയിരുന്നു. ഒരു നിരപരാധിയും കേസില്‍ ശിക്ഷിക്കപ്പെടണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്ന് മിനി പറയുന്നു. എന്നാല്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തുകൊണ്ടാണ് ദിലീപ് വീണ്ടും വീണ്ടും തെറ്റ് ചെയ്യുന്നതെന്ന് അവര്‍ ചോദിച്ചു. അതുകൊണ്ട് കൂടിയാണ് ദിലീപ് ഈ കേസില്‍ തെറ്റ് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം, കൂടുതല്‍ സമയം ആവശ്യമാണെന്നാണ് മിനി പറയുന്നത്. മെമ്മറി കാര്‍ഡിന്റെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇനി അന്വേഷണം മുന്നോട്ട് പോകേണ്ടത്. പരിശോധന ഫലം ലഭിക്കാന്‍ ഇനി 7 ദിവസമെടുക്കും. അതുകൊണ്ട് തന്നെ 15 ന് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. കേസില്‍ സ്വന്തം അഭിഭാഷകനെ നിയമിക്കാനും അതിജീവിത തീരുമാനിച്ചതായും അഡ്വ മിനി അറിയിച്ചു.

‘ഏപ്രില്‍ നാലിലെ ഫോര്‍വേഡ് നോട്ടിനൊപ്പം മെയ് 30 ന് അയച്ച ഫോര്‍വേഡ് നോട്ടും പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞിട്ടിണ്ട്. അടുത്ത ആഴ്ചയെ മെമ്മറി കാര്‍ഡിന്റെ പരിശോധന ഫലം ലഭിക്കുകയുള്ളൂ. ആ ഫലത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയാണ് അന്തിമ നിഗമനത്തിലെത്തേണ്ടത്’ വെറും 7 ദിവസം മാത്രമാണ് ഇനി ഉള്ളത്. എന്തിന് വേണ്ടിയാണോ കഴിഞ്ഞ തവണ തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടിയത് അതേ സാഹചര്യത്തില്‍ തന്നെയാണ് അന്വേഷണം നില്‍ക്കുന്നത് എന്നും അഡ്വ മിനി പറഞ്ഞു.

More in Malayalam

Trending

Recent

To Top